1 aed = 17.73 inr 1 eur = 69.74 inr 1 gbp = 80.53 inr 1 kwd = 213.04 inr 1 sar = 17.36 inr 1 usd = 64.95 inr
Mar / 2017
30
Thursday

എക്കണോമി ക്ലാസിൽ ഏറ്റവും കൂടുതൽ കാലു നീട്ടി വയ്ക്കാൻ ഇടമുള്ളത് ഖത്തർ എയർവേസിനും എയർ ഇന്ത്യയ്ക്കും എത്തിഹാദിനും; നാട്ടിൽ പോവുകയും വരികയും ചെയ്യുമ്പോൾ ലെഗ്റൂമിന്റെ പ്രാധാന്യം മറക്കേണ്ട

March 08, 2017 | 11:03 AM | Permalinkസ്വന്തം ലേഖകൻ

വിമാനത്തിൽ എന്തൊക്കെ ആധുനിക സൗകര്യങ്ങളും ആഡംബരങ്ങളുമുണ്ടെങ്കിൽ അതിൽ കാൽ നീട്ടി വയ്ക്കാൻ വേണ്ടത്ര സൗകര്യമില്ലെങ്കിൽ ഉണ്ടാകുന്ന അസ്വസ്ഥത ദീർഘദൂര യാത്രക്കാരോട് പ്രത്യേകം പറയേണ്ടതില്ല. യുകെയിലേക്ക് വരുകയും പോവുകയും ചെയ്യുന്ന മലയാളികളായി നമുക്ക് ഇത് സ്ഥിരം തലവേദനയാകുന്ന കാര്യവുമാണ്. ഈ ഒരു അവസരത്തിൽ നാം യാത്രാവേളയിൽ വേണ്ടത്ര ലെഗ്റൂമുള്ള വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. എക്കണോമി ക്ലാസിൽ ഏറ്റവും കൂടുതൽ കാലു നീട്ടി വയ്ക്കാൻ ഇടമുള്ളത് ഖത്തർ എയർവേസിനും എയർ ഇന്ത്യയ്ക്കും എത്തിഹാദിനുമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

പുതിയൊരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകളുണ്ടായിരിക്കുന്നത്. പ്രധാനമായും രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പഠനത്തിലെ കണ്ടെത്തലുണ്ടായിരിക്കുന്നത്. ദീർഘദൂര വിമാനങ്ങൾ എത്ര മാത്രം ലെഗ്റൂം പ്രദാനം ചെയ്യുന്നുവെന്നും അധിക ലെഗ്റൂമിന് ഇവ എത്ര മാത്രം ചാർജീടാക്കുന്നുവെന്നതുമാണാ ഘടകങ്ങൾ. ഇതനുസരിച്ചാണ 2017ൽ ലെഗ്റൂമിന്റെ കാര്യത്തിൽ ഖത്തർ എയർവേസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ചെലവാക്കുന്ന പണത്തിനനുസരിച്ച് ഏറ്റവും മൂല്യം ലഭിക്കുന്നത് ഖത്തർ എയർവേസിലാണ്. ലെഗ്റൂമിന്റ കാര്യത്തിൽ എയർഇന്ത്യ, ഡെൽറ്റ എയർലൈൻസ്, എത്തിഹാദ് എയർവേസ്, തുർക്കിഷ് എയർലൈൻസ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ള കമ്പനികൾ.

വിമാനത്തിലെ ഒരു സീറ്റിലെ ഏക ബിന്ദുവിനും അഥവാ സിംഗിൾ പോയിന്റിനും അതിന് മുന്നിലുള്ള ഒരു സീറ്റിലെ മറ്റൊരു ബിന്ദുവിനുമിടയിൽ അഥവാ ഐഡന്റിക്കൽ പോയിന്റിനുമിടയിലുള്ള അകലമെന്നാണ് ലെഗ്റൂമിനെ ശാസ്ത്രീയമായി നിർവചിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഖത്തർ എയർവേസിലെ ലെഗ്റൂം അകലം 31 ഇഞ്ചിനും 33 ഇഞ്ചിനും മധ്യേയാണ്. ഇതിലും കൂടുതൽ ലെഗ്റൂമുള്ള ഒരു സീറ്റ് ഉദാഹരണമായി ഒരു എമർജൻസി സീറ്റ് തെരഞ്ഞെടുക്കാനാഗ്രഹിക്കുന്ന യാത്രക്കകാരിൽ നിന്നും ഈ വിമാനക്കമ്പനി അധികമായി ചാർജീടാക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.

സ്‌കൈസ്‌കാനേർസ് നടത്തിയ ഇത് സംബന്ധിച്ച പഠനമനുസരിച്ച് തുർക്കിഷ് എയർലൈൻസും എയർഇന്ത്യയും അധികമായി ലഭ്യമാക്കുന്ന ഓരോ സെന്റീമീറ്റർ അധിക ലെഗ്റൂമിനും യഥാക്രമം 4.97 പൗണ്ടും 5.73 പൗണ്ടും എന്ന തോതിൽ ഈടാക്കുന്നുണ്ട്. എന്നാൽ മറ്റ് കമ്പനികൾ ഇതിനായി ഈടാക്കുന്ന തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവർ ഈടാക്കുന്നത് വളരെ കുറവാണ്. കുറഞ്ഞ ലെഗ്റൂമാണ് വിമാനയാത്രക്കിടയിൽ തങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് മൂന്നിലൊന്ന് യാത്രക്കാരും ഇതേ പഠനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അധിക ലെഗ്റൂമിനായി കൂടുതൽ പണം വാങ്ങുന്നതിൽ പത്തിൽ ഒന്ന് യാത്രക്കാരും ക്ഷുഭിതരുമാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്? ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കിട്ടില്ല; കുവൈറ്റ് ചാണ്ടിയുടെ റിസോർട്ടിൽ മോളെ എത്തിച്ചത് ചാനൽ പ്രമുഖന് വേണ്ടി; തോമസ് ചാണ്ടി മന്ത്രിയായാൽ അതു നാടുനന്നാക്കാൻ വേണ്ടിയാകില്ലെന്ന് കിളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ; പിണറായിക്ക് പരാതി നൽകുമെന്നും മറുനാടനോട് സുരേന്ദ്രൻ
ഒറ്റ വാർത്തയിൽ സർവ മലയാളം ചാനലുകളുടേയും റേറ്റിങ് മറികടന്ന് മംഗളത്തിന്റെ തുടക്കം; മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ച 'വാർത്താ ബോംബ്' കണ്ടെത്തിയത് യാദൃച്ഛികമായി എത്തിയ ഒരു വിവരത്തിലൂടെ; അധികമാരും ശ്രദ്ധിക്കാതിരുന്ന മന്ത്രിയുടെ അവിശുദ്ധ മുഖംതേടിയുള്ള മംഗളം ടീമിന്റെ യാത്ര വിവരിച്ച് റിപ്പോർട്ടർ ആർ ജയചന്ദ്രൻ
മന്ത്രിയുടെ ടെലിഫോൺ ലൈംഗിക വേഴ്ചയുടെ ഓഡിയോ ക്ലിപ്പുമായി മംഗളം മിഴിതുറന്നു; പരാതിയുമായെത്തിയ വീട്ടമ്മയോട് ഫോണിലൂടെ രതി വൈകൃതം പറയുന്ന ശബ്ദം കേട്ട് ഞെട്ടി കേരളം; ചാനൽ ചർച്ചയ്‌ക്കെത്തിയ വനിതാ പൊതുപ്രവർത്തകർ കണ്ണും കൈയും പൊത്തി; കുട്ടികളെ ഇത് കേൾപ്പിക്കാതെ ടിവിക്ക് മുമ്പിൽ നിന്ന് മാറ്റണമെന്ന് അവതാരക
രണ്ടാം റാങ്കോടെ ഐഎഎസ് നേടിയിട്ട് അഞ്ച് വർഷം തികഞ്ഞില്ല; ദേവികുളം സബ്കളക്ടർ കണ്ടെത്തിയത് സർക്കാർ ഭൂമി കൈയേറി കോടീശ്വരന്മാരായ നേതാക്കളുടെ കള്ളക്കളി; കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടും കൂസലില്ലാതെ നിയമപാലനം; വിവാദം പേടിച്ച് സ്ഥലം മാറ്റാനാവാതെ സർക്കാർ; വെറും ഒരു സബ് കളക്ടർ ഒരു നാട് കാക്കാൻ നടത്തുന്ന പോരാട്ടം ഇങ്ങനെ
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കൾ പിന്തുടർന്ന സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു; യുവാക്കളെ കണ്ട പെൺകുട്ടിയുടെ വെപ്രാളം ദൃശ്യങ്ങളിൽ വ്യക്തം; മുഖത്തെ നഖം കൊണ്ടുള്ള മുറിവുകളും അവഗണിക്കപ്പെട്ടു; കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാക്കാൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ആര്?
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും വലിപ്പമേറിയ വസ്തു അടിച്ചു കയറ്റി; കൊന്നത് ഓരോ ഇഞ്ചും പീഡിപ്പിച്ച്; ഡൽഹിയിലെ നിർഭയയ്ക്ക് അനുഭവിക്കേണ്ടി വന്നതിന് സമാന പീഡനം ആവർത്തിച്ചു; പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം കൊലപാതകം തന്നെ; അമ്പിളി കൊലക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; മറുനാടൻ ഇംപാക്ട്