Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വയം സംരംഭകയൂണിറ്റുകൾക്കുള്ള വായ്പത്തുക വർദ്ധിപ്പിക്കും: ധനമന്ത്രി

തിരുവനന്തപുരം: സ്വയം സംരംഭകയൂണിറ്റുകൾക്ക് നൽകുന്ന വായ്പ തുക വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു.യുവസംരംഭകരുടെ കൂട്ടായ്മയുടെ ഉദ്ഘാടനം അൽസാജ് കൺവെൻഷൻ സെന്ററിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്വയം സംരംഭക യൂണിറ്റുകൾക്കുള്ള തുക നാലു ലക്ഷത്തിൽ നിന്നും ഏഴു ലക്ഷമാക്കിയും ടെക്‌നോക്രാറ്റ്‌സിനുള്ള തുക 10ൽ നിന്ന് 15 ലക്ഷമാക്കിയും വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന് ഏല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിക്കാനാകണം. അതിന്റെ ഭാഗമായി കേരള ഫിനാൻസ് കോർപറേഷൻ പുതിയ സംരംഭകർക്ക് പരിശീലനവും നൽകുന്നുണ്ട്. സംരംഭക സമൂഹം വാർത്തെടുക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. സാങ്കേതിക വിദ്യ ശരിയായി വിനിയോഗിക്കുന്നതിലൂടെ തൊഴിൽ രംഗം നവീകരിക്കാനും പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനാകുമെന്നും യുവ സംരംഭക സംഗമം കേരളത്തിൽ വലിയ മാറ്റത്തിന് വഴിതെളിയിക്കുമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾക്കുള്ള യുവ സംരംഭകത്വമിഷൻ അവാർഡ് വിതരണവും മന്ത്രി നിർവ്വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP