Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഎസ്ടി വരുമ്പോൾ വിലകുറയുമെന്ന് ഉറപ്പായപ്പോൾ ആഡംബരകാറുകളുടെ കച്ചവടം തൽകാലത്തേക്ക് കുറഞ്ഞു; കാത്തിരിപ്പ് ഒഴിവാക്കി ഉപഭോക്താക്കളെ എത്തിക്കാൻ വൻകിട മുതലാളിമാരും; മെഴ്‌സിഡീസ് ബെൻസിനും ഔഡിക്കും ബിഎംഡബ്ല്യുക്കും വില കുറഞ്ഞു

ജിഎസ്ടി വരുമ്പോൾ വിലകുറയുമെന്ന് ഉറപ്പായപ്പോൾ ആഡംബരകാറുകളുടെ കച്ചവടം തൽകാലത്തേക്ക് കുറഞ്ഞു; കാത്തിരിപ്പ് ഒഴിവാക്കി ഉപഭോക്താക്കളെ എത്തിക്കാൻ വൻകിട മുതലാളിമാരും; മെഴ്‌സിഡീസ് ബെൻസിനും ഔഡിക്കും ബിഎംഡബ്ല്യുക്കും വില കുറഞ്ഞു

ന്യൂഡൽഹി: ജൂലൈയിൽ ജിഎസ്ടി നടപ്പാകുമ്പോൾ ആഡംബര കാറുകൾക്കു നികുതിഭാരം കുറയും. ഇതു മനസ്സിലാക്കി കാർ വാങ്ങാനുള്ള കാത്തരിപ്പിലേക്ക് ആവശ്യക്കാർ നീങ്ങിയതോടെ വിപണിയിൽ ഇടിവും നേരിട്ടു. ഇതോടെ കച്ചവടം കൊഴുപ്പിക്കാൻ നിർമ്മാതാക്കൾ ജിഎസ്ടി എത്തും മുമ്പേ വിലക്കുറവ് പ്രഖ്യാപിച്ചു. ഉപയോക്താക്കൾ കാർ വാങ്ങാൻ ജൂലൈ ഒന്നുവരെ കാത്തിരിക്കാനുള്ള സാധ്യത മറികടക്കാനാണിത്.

മെഴ്‌സിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നീ മൂന്നു പ്രമുഖ ജർമൻ കമ്പനികളും പലരൂപത്തിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ അവസാനം വരെയാണ് ഓഫറുകൾ. ബെൻസ് ഇന്ത്യയിൽ നിർമ്മിക്കുന്ന ഒൻപതു മോഡലുകൾക്കാണ് വിലയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സിഎൽഎയ്ക്ക് 1.4 ലക്ഷം രൂപ ഇളവ് കിട്ടുമ്പോൾ മേബാക് എസ് 500 മോഡലിന് ഏഴു ലക്ഷം രൂപയാണ് വിലക്കുറവ്.

ഔഡി എ3 സെഡാന് 50000 ഒന്നര ലക്ഷം രൂപ ഇളവ് കിട്ടും. എ8 സെഡാന് 10 ലക്ഷവും. ബിഎംഡബ്ല്യു 12% വരെ ആനുകൂല്യം വിലയിൽ നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ പലിശനിരക്ക്, സൗജന്യ സർവീസ് പാക്കേജ് തുടങ്ങിയവയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP