Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയുടെ ഖാദിയും സായിപ്പന്മാർ അടിച്ചുമാറ്റി; ജർമനിക്കും സ്‌പെയിനിനും ഖാദിയുടെ ട്രേഡ് മാർക്ക്‌

ഇന്ത്യയുടെ ഖാദിയും സായിപ്പന്മാർ അടിച്ചുമാറ്റി; ജർമനിക്കും സ്‌പെയിനിനും ഖാദിയുടെ ട്രേഡ് മാർക്ക്‌

ന്യൂഡൽഹി: വിദേശ ശക്തികളെ ഇന്ത്യയിൽനിന്ന് തുരത്താൻ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തിൽ കൈത്തറി വസ്ത്രങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. എന്നാൽ ഇപ്പോൾ, അതേ ഖാദിക്ക് ട്രേഡ് മാർക്ക്‌ സ്വന്തമാക്കാൻ കഷ്ടപ്പെടുകയാണ് ഇന്ത്യ. നമ്മുടെ പരമ്പരാഗത ഉത്പന്നങ്ങൾക്ക് വിദേശ രാജ്യങ്ങൾ ട്രേഡ് മാർക്ക്‌ സ്വന്തമാക്കുന്ന പതിവ് ഖാദിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നു. ഖാദിയുടെ ട്രേഡ് മാർക്ക്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത് ജർമനിയിലും മറ്റുമാണ്.

ഇന്ത്യൻ ബൗദ്ധിക സ്വത്തവകാശത്തിൻേമേലുള്ള വിദേശ കടന്നുകയറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഖാദി. നേരത്തെ മഞ്ഞളിന്റെയും ബസ്മതി അരിയുടെയും ട്രേഡ് മാർക്ക്‌ വിദേശ രാജ്യങ്ങൾ സ്വന്തമാക്കിയിരുന്നു. ഖാദിക്ക് വിദേശ രാജ്യങ്ങളിൽ കൂടുതൽ പ്രചാരണം നൽകുന്നതിനുവേണ്ടി ചെറുകിട വ്യവസായ മന്ത്രാലയം ശ്രമിക്കുന്നതിനിടെയാണ് അതിന്റെ ട്രേഡ് മാർക്ക്‌ വിദേശ രാജ്യങ്ങൾ സ്വന്തമാക്കിയതായി കണ്ടെത്തിയത്. ഖാദിക്ക് ജർമനിയിലും സ്‌പെയിനിലും ഹംഗറിയിലും ട്രേഡ് മാർക്ക്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഖാദി ഉത്പന്നങ്ങൾ ഇപ്പോൾത്തന്നെ ഓൺലൈനിലൂടെ വാങ്ങാൻ സാധിക്കുന്നുണ്ട്.

ഇന്ത്യയിലും നിരവധി ഖാദി ബ്രാൻഡുകൾ ട്രേഡ് മാർക്ക്‌ രജിസ്‌ട്രേഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഖാദി, ഖാദി ഗ്രാമോദ്യോഗ്, ഖാദി ഭാരത് തുടങ്ങി പലവിധ ബ്രാൻഡുകളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഇന്ത്യയുടെ പരമ്പരാഗത സ്വത്തുക്കളിലൊന്നായ ഖാദിക്ക് വിദേശത്തുണ്ടായിട്ടുള്ള ട്രേഡ് മാർക്ക്‌ രജിസ്‌ട്രേഷനുകളെ ചോദ്യം ചെയ്യാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.

എന്നാൽ, ഖാദിയുടെ പേരിലുള്ള ബൗദ്ധിക സ്വത്തവകാശം ഇന്ത്യക്ക് തിരിച്ചുകിട്ടുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. എന്നാൽ, ചെറുകിട വ്യവസായ മന്ത്രാലയം ആത്മവിശ്വാസത്തിലാണ്. നൂറ്റാണ്ടുകളായി ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന്റെ ഉപജീവനമാർഗമാണ് ഖാദി. അതുമാത്രമല്ല, ഇന്ത്യയിൽ 1956 മുതൽക്ക് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ആക്ട് നിലവിലുണ്ടെന്നും ഇതൊക്കെ ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തിപകരുമെന്നും മന്ത്രാലയ അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP