Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ക്ഷീര ദിനത്തിൽ മിൽമയുടെ കട്ടത്തൈരും സംഭാരവും വിപണിയിലേക്ക്

ദേശീയ ക്ഷീര ദിനത്തിൽ മിൽമയുടെ കട്ടത്തൈരും സംഭാരവും വിപണിയിലേക്ക്

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനത്തിൽ മിൽമയുടെ രണ്ടു ഉൽപ്പന്നങ്ങൾക്കുടി വിപണിയിൽ എത്തും. കപ്പുകളിൽ ലഭ്യമാകുന്ന കട്ടതൈരും, സംഭാരവുമാണ് പുതിയ ഉൽപ്പന്നങ്ങൾ. 26-ാം തീയതി ദേശീയ ക്ഷീര ദിനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് തിരുവനന്തപുരം കോബാങ്ക് ടവേഴ്‌സിൽ നടക്കുന്ന ചടങ്ങിൽ ഉപഭോക്താക്കൾക്കായി വിപണിയിലിറക്കുന്നത്.

3 ശതമാനം കൊഴുപ്പും 9 ശതമാനം കൊഴുപ്പില്ലാത്തതുമായി ആരോഗ്യാനുസൃതമായി പാസ്ചുറൈസ് ചെയ്താണ് മിൽമയുടെ കപ്പുകളിലുള്ള പുതിയ കട്ടതൈര് വിപണിയിലെത്തുന്നത്. 15 ദിവസം വരെ ഫ്രിഡ്ജിൽ കേടു കൂടാതെ സൂക്ഷിക്കാനാകും. 200 ഗ്രാമിന്റെ കപ്പിന് 24 രൂപയും 400 ഗ്രാമിന്റെ കപ്പിന് 45 രൂപയുമാണ് വില. 200 മില്ലിലിറ്റർ സംഭാരത്തിന് 10 രൂപയാണ് വില. എല്ലാ ബൂത്തുകളിലും ലഭ്യമാക്കും. ആരോഗ്യ ദായകമായ ഉൽപ്പന്നങ്ങൾക്കായാണ് മിൽമ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പുതിയ ഉൽപ്പന്നങ്ങൾ കാൽഷ്യം, വിറ്റാമിൻ ഡി, തുടങ്ങിയവ പ്രധാനം ചെയ്യുന്നവയാണെന്നും വിപണിയിൽ മുന്നേറ്റം ഉണ്ടാക്കുക വഴി ക്ഷീര കർഷകന് പ്രയോജനം ലഭിക്കുമെന്നും മിൽമ ചെയർമാൻ ഗോപാലക്കുറുപ്പ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തട്ടയിലാണ് പുതിയ രണ്ടു ഉൽപ്പന്നങ്ങളും ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുക. വിറ്റാമിൻ ഡി, വിറ്റാമിൻ ബി തുടങ്ങിയ രണ്ടു ഘടകങ്ങൾ കുഞ്ഞുങ്ങൾക്കുംപ്രായമായവർക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന പദാർത്ഥങ്ങളാണെന്ന് മിൽമ ബോർഡ് തിരുവനന്തപുരം റീജണൽ ചെയർമാൻ കല്ലട രമേശ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP