Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ തണലിൽ ഗുജറാത്ത് കുതിക്കുന്നത് അപൂർവ നേട്ടങ്ങളിലേക്ക്; അദാനിയുടെ അത്ഭുതവളർച്ചക്ക് പിന്നാലെ നാല് ഗുജറാത്തി കമ്പനികൾ കൂടി ബില്ല്യൻ ഡോളർ ക്ലബിൽ

മോദിയുടെ തണലിൽ ഗുജറാത്ത് കുതിക്കുന്നത് അപൂർവ നേട്ടങ്ങളിലേക്ക്; അദാനിയുടെ അത്ഭുതവളർച്ചക്ക് പിന്നാലെ നാല് ഗുജറാത്തി കമ്പനികൾ കൂടി ബില്ല്യൻ ഡോളർ ക്ലബിൽ

ന്നവഴികൾ മറക്കുന്നയാളാണ് നരേന്ദ്ര മോദിയെന്ന് ഗുജറാത്തുകാർ പറയുമെന്ന് തോന്നുന്നില്ല. പ്രധാനമന്ത്രിയായപ്പോഴും മാതൃസംസ്ഥാനത്തോട് കൂറ് പുലർത്തുന്ന നടപടികളാണ് പ്രധാനമന്ത്രി കൈക്കൊള്ളുന്നതെന്ന് വ്യ്കതമാണ്. ഗുജറാത്തിനെയും ഗുജറാത്തിലെ വ്യവസായങ്ങളെയും ഊട്ടി വളർത്താൻ മോദി കാണിക്കുന്ന അത്യധികമായ ശുഷ്‌കാന്തി ഇതിന്റെ ഭാഗമാണ്. ഗുജറാത്തിലെ വൻവ്യവസായിയായ അദാനിയെ പരിധി വിട്ട് സഹായിച്ചെന്നതിന്റെ പേരിൽ മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ചില്ലറയല്ല. ഇപ്പോഴിതാ അദാനിയുടെ അത്ഭുതവളർച്ചയ്ക്ക് പിന്നാലെ നാല് ഗുജറാത്തി കമ്പനികൾ കൂടി ബില്യൺ ഡോളർ ക്ലബിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് ഗുജറാത്തി കമ്പനികളെങ്കിലും ഒരു ബില്യൺ ഡോളർ വിപണി മൂലധനം പിന്നിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

സിംഫണി ലിമിറ്റഡ്, അരവിന്ദ് ലിമിറ്റഡ്, അലെംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഗുജറാത്ത് പിപവാവ് പോർട്ട് ലിമിറ്റഡ് എന്നീ കമ്പനികളാണ് ആദ്യമായി ബില്യൺ ഡോളർ മാരക്ക് പിന്നിട്ടിരിക്കുന്നത്. ഇതിൽ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർകൂളർ മെയ്ക്കറായ സിംഫണി ലിമിറ്റഡിന്റെ കഴിഞ്ഞ വർഷം ജനുവരിയിലെ വിപണി മൂലധനം 1350 കോടി രൂപയായിരുന്നു. എന്നാൽ ഈ വർഷം ജനുവരി ആകുമ്പോഴേക്കും അത് 6772.89 കോടിയായി വർധിച്ചിരിക്കുകയാണ്. ഈ കാലത്തിനിടെ കമ്പനിയുടെ ഓഹരി വില 389 രൂപയിൽ നിന്നും 1936.30 രൂപയായി വർധിക്കുകയും ചെയ്തു.

അതുപോലെത്തന്നെ വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അലെംബിക് ഫാർമസ്യൂട്ടിക്കൽസിന്റെ മാർക്കറ്റ് കാപ്പിറ്റൽ 2014 ജനുവരിയിലെ 3700 കോടി രൂപയിൽ നിന്നും 2015 ജനുവരിയിൽ 8763 കോടി രൂപയായി കുതിച്ചുയർന്നിരിക്കുകയാണ.് ടെക്സ്റ്റയിൽ രംഗത്തെ അതികായനായ അരവിന്ദ് ലിമിറ്റഡിന്റെ മാർക്കറ്റ് കാപ്പിറ്റൽ കഴിഞ്ഞ 12 മാസത്തിനിടെ 3500 കോടിയിൽ നിന്നും 7017 കോടി രൂപയായി കുതിച്ചുയർന്നിരിക്കുകയാണ്. ഇതിന്റെ സ്റ്റോക്ക് പ്രൈസാകട്ടെ ഇക്കാലയളവിനുള്ളിൽ 135 രൂപയിൽ നിന്നും 271 രൂപയായി വർധിക്കുകയും ചെയ്തു. ഇതിന് പുറമെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും ബ്രാൻഡഡ് അപ്പാരൽസിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനും അരവിന്ദിന് ഇക്കാലത്ത് സാധിച്ചു. ഗുജറാത്ത് പിപവാവ് പോർട്ട് ലിമിറ്റഡിന്റെ ഓഹരി വില 2014 ജനുവരിയിൽ വെറും 58.45 രൂപയായിരുന്നു. എന്നാൽ ഈ വർഷം ജനുവരി ആകുമ്പോഴേക്കും അത് 207.07 രൂപയായി വർധിച്ചിരിക്കുകയാണ്. ഇതിനൊപ്പം കമ്പനിയുടെ മാർക്കറ്റ് കാപിറ്റൽ 2800 കോടിയിൽ നിന്നും 10,041.05 കോടിരൂപയായി കുതിച്ചുയരുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP