Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂറോപ്യൻ രാജ്യങ്ങൾക്കുപിന്നാലെ ഇന്ത്യൻ ബസുമതിയിൽ കാൻസർ പടരാനിടയുള്ള വസ്തുക്കളെന്ന് കണ്ടെത്തി സൗദി അറേബ്യയും; സൗദി നിരോധിച്ചാൽ ഇന്ത്യക്ക് നഷ്ടം വർഷം തോറും 12,000 കോടിയുടെ ഇടപാടുകൾ

യൂറോപ്യൻ രാജ്യങ്ങൾക്കുപിന്നാലെ ഇന്ത്യൻ ബസുമതിയിൽ കാൻസർ പടരാനിടയുള്ള വസ്തുക്കളെന്ന് കണ്ടെത്തി സൗദി അറേബ്യയും; സൗദി നിരോധിച്ചാൽ ഇന്ത്യക്ക് നഷ്ടം വർഷം തോറും 12,000 കോടിയുടെ ഇടപാടുകൾ

കാൻസറിന് കാരണമായേക്കാവുന്ന ട്രൈസൈക്ലസോൾ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ള ബസുമതി റൈസിന്റെ ഇറക്കുമതി പല യൂറോപ്യൻ രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള അരി ഇറക്കുമതി ചെയ്യുന്നതിൽ മുൻപന്തിയിലുള്ള സൗദി അറേബ്യയും അതേ പാതയിലാണ്. ഇന്ത്യയിൽനിന്നുള്ള ബസ്മതി അരിയുടെ കയറ്റുമതിയിൽ 70 ശതമാനവും സൗദിയിലേക്കാണ്. ഏതാണ്ട് 12,000 കോടി രൂപയുടെ അരിയാണ് ഇന്ത്യ സൗദിയിലേക്ക് കയറ്റി അയക്കുന്നത്.

ഇന്ത്യയിൽനിന്നുവരുന്ന ബസ്മതി അരിയിൽ കർശനമായ പരിശോധനകൾ നടത്താനാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ തീരുമാനം. അത്തരം പരിശോധനകൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള ചില കണ്ടെയ്‌നറുകൾ തിരിച്ചയച്ചതായും റിപ്പോർട്ടുണ്ട്. ഒരു കിലോ അരിയിൽ 0.01 മില്ലിഗ്രാം ട്രൈസൈക്ലസോളിന്റെ സാന്നിധ്യമാണ് യൂറോപ്യൻ യൂണിയൻ അനുവദിച്ചിട്ടുള്ളത്. അതേ മാനദണ്ഡം പിന്തുടരാനാണ് സൗദിയുടെയും തീരുമാനം.

സൗദി കൂടി നിയന്ത്രണങ്ങൾ കൊണ്ടുവന്നത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ടെന്ന് ബസ്മതി എസ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിജയ് സേത്തിയ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രവും പ്രധാന ഉത്പാദന സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാണയും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിന് ഭീഷണിയായ കീടനാശിനിയുടെ ഉപയോഗം അവസാനിപ്പിക്കാൻ എന്തുകൊണ്ട് കർഷകരെ ബോധവത്കരിച്ചുകൂടായെന്നും അദ്ദേഹം ചോദിക്കുന്നു.

കർഷകരുടെ വയലുകളിൽനിന്ന് ശേഖരിക്കുന്ന അരി പരിശോധിക്കാൻ അസോസിയേഷൻ തയ്യാറാണെന്ന് വിജയ് സേത്തിയ പറഞ്ഞു. കീടനാശിനിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയാൽ നിലവിലുള്ളതിനെക്കാൾ 10 മുതൽ 15 ശതമാനം വരെ വില കൂടുതൽ നൽകാൻ തയ്യാറാകകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനുവരിക്കുശേഷം 30 കണ്ടെയ്‌നറുകളാണ് കീടനാനിശിനിയുടെ പേരിൽ തിരിച്ചയക്കപ്പെട്ടത്. നോർവെ, സ്വീഡൻ, ഇംഗ്ലണ്ട്, ഫിൻനൻഡ് എന്നീ രാജ്യങ്ങളാണ് കണ്ടെയ്‌നറുകൾ തിരിച്ചുവിട്ടത്. കയറ്റിയയക്കുന്ന ബസ്മതി അരിയിൽ 25 ലക്ഷം ടണ്ണോളം പഞ്ചാബിലാണ് ഉദ്പാദിപ്പിക്കുന്നത്. ട്രൈസൈക്ലസോൾ ഉപയോഗിക്കാതെ ബസ്മതി കൃഷി ചെയ്യുന്ന ജമ്മു കാശ്മീരിലേക്കാണ് കയറ്റുമതി രംഗത്തുള്ളവർ ഇപ്പോൾ ഉറ്റുനോക്കുന്നത്. എന്നാൽ, 25,000 ടൺ മാത്രം ഉദ്പാദിപ്പിക്കുന്ന ജമ്മു കാശ്മീരിലെ മുഴുവൻ അരിയും കയറ്റുമതി ചെയ്താലും ആവശ്യത്തിന് തികയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP