Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർ ഇന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് നൂറ് രൂപയുടെ പ്രത്യേക ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ രംഗത്ത്

എയർ ഇന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് നൂറ് രൂപയുടെ പ്രത്യേക ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ രംഗത്ത്

എയർ ഇന്ത്യ ദിനത്തോടനുബന്ധിച്ച് എയർ ഇന്ത്യയുടെ പ്രത്യേക ആനുകൂല്യം. നൂറുരൂപയ്ക്ക് ടിക്കറ്റ് നൽകുമെന്ന വാഗ്ദാനവുമായിട്ടാണ് എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ടിക്കറ്റ് വില നൂറ് രൂപയാണെങ്കിലും ടിക്കറ്റിന്റെ നികുതി ചാർജ്ജ് ഉപഭോക്താക്കൾ നൽകേണ്ടി വരുമെന്നും എയർ ഇന്ത്യ അറിയിക്കുന്നു. ഇന്ന് മുതലാണ് ഏയർ ഇന്ത്യ ഈ പ്രത്യേക ആനുകൂല്യം നൽകുന്നത്. 2007 ൽ ഏയർ ഇന്ത്യയും ഇന്ത്യൻ ഏയർലൈൻസും ലയിച്ചതിന്റെ ഓർമ്മയ്ക്കാണ് ഏയർ ഇന്ത്യ ദിനം ആചരിക്കുന്നത്.

ആദ്യമായാണ് എയർ ഇന്ത്യ ഇത്തരത്തിൽ എയർ ഇന്ത്യ ദിനം ആഘോഷിക്കുന്നത്. ഇന്ന് എയർ ഇന്ത്യയിലെ മികച്ച തൊഴിലാളികൾക്ക് കമ്പനി അവാർഡ് നൽകുമെന്നും എയർ ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഏയർ ഇന്ത്യ വെബ് സൈറ്റ് വഴിയാണ് ഈ ടിക്കറ്റ് ലഭിക്കുക. ഓഗസ്റ്റ് 27 മുതൽ 31 വരെയാണ് ടിക്കറ്റ് ലഭിക്കുക. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 30 വരെയാണ് ഈ ടിക്കറ്റിൽ യാത്ര ചെയ്യാൻ പറ്റുക. എന്നാൽ എവിടെ നിന്ന് എവിടെ വരെ യാത്ര ചെയ്യാമെന്നും മറ്റുമുള്ള വിവരങ്ങൾ എയർ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP