Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയെന്ന് റിസർവ്വ് ബാങ്ക്

ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയെന്ന് റിസർവ്വ് ബാങ്ക്

മുംബൈ: ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനുള്ള നിബന്ധനകൾ റിസർവ്വ് ബാങ്ക് വീണ്ടും ഉദാരമാക്കി. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മാത്രം മതി ഇനി പുതിയ അക്കൗണ്ടുകൾ ആരംഭിക്കാൻ. ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, ആധാർ കാർഡ്, പാൻകാർഡ്, തൊഴിലുറപ്പ് കാർഡ്, തുടങ്ങിയ തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലും ഒന്നു മാത്രം മതി ഇനി മുതൽ ബാങ്കുകളിൽ അക്കൗണ്ട് അനുവദിക്കാൻ. പേര്, വിലാസം, വയസ്, സ്ത്രീ അല്ലെങ്കിൽ പുരുഷൻ, ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുന്ന ആധാറിൽ നിന്നുള്ള വിവരങ്ങൾ ഇ-കെവൈസിക്കായി ഉപയോഗിക്കാം. നിലവിലുള്ള വിലാസത്തിനായി പ്രത്യേക തെളിവു ഹാജരാക്കേണ്ടതില്ല. ഇതിനൊപ്പം ഒരു ലളിതമായ സത്യവാങ്മൂലം നൽകിയാൽ മതി. ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് അക്കൗണ്ട് മാറ്റുന്നതിന് കെവൈസി തെളിവു നൽകേണ്ട. വിദേശ വിദ്യാർത്ഥികൾക്ക് നാട്ടിലെ വിലാസം നൽകുന്നതിന് ഒരു മാസത്തെ കാലയളവും റിസർവ്വ് ബാങ്ക് അനുവദിച്ചു.

സാധുവായ രേഖകളില്ലാതെ തന്നെ ചെറിയ അക്കൗണ്ടുകൾ ആരംഭിക്കാനും കഴിയും. ഇതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ, ബാങ്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഒപ്പ് അല്ലെങ്കിൽ വിരലടയാളം മതി. ഇത്തരം ചെറിയ അക്കൗണ്ട് ഉടമകൾക്ക് ഒരുവർഷം ലക്ഷം രൂപ വരെ വായ്പ നൽകാവുന്നതാണ്. മാസം 10,000 രൂപ പിൻവലിക്കാം. ഈ അക്കൗണ്ടിന് ഒരുവർഷം കാലാവധിയുണ്ട്. അതിനുള്ളിൽ സാധുവായ രേഖകളുടെ അടിസ്ഥാനത്തിൽ സാധാരണ സേവിങ്‌സ് അക്കൗണ്ട തുറക്കാൻ കഴിയും. ഇതു കൂടാതെ മറ്റ് സാധുവായ രേഖകളുടെ അടിസ്ഥാനത്തിൽ ചെറിയ അക്കൗണ്ട് പുതുക്കുകയും ചെയ്യാം. കെവൈസി പുതുക്കുന്നതിനുള്ള ഇടവേളകളും റിസർവ് ബാങ്ക് വർധിപ്പിച്ചു. താഴ്ന്ന, ഇടത്തം, കൂടിയ ഉപയോക്താക്കൾക്ക് യഥാക്രമം പത്ത്, എട്ട്, രണ്ട് വർഷങ്ങൾ മതിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP