Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഹരി വിപണികൾ നേട്ടത്തിൽ തുടരുന്നു; സെൻസെക്‌സ് 27,128ലെത്തി

ഓഹരി വിപണികൾ നേട്ടത്തിൽ തുടരുന്നു; സെൻസെക്‌സ് 27,128ലെത്തി

മുംബൈ: ഓഹരി വിപണികളിൽ റെക്കോഡ്‌നേട്ടം ആവർത്തിക്കുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 108 പോയന്റ് ഉയർന്ന് 27128ലെത്തി. നിഫ്റ്റി സൂചിക 35 പോയന്റ് ഉയർന്ന് 8118ലെത്തി. ഉപഭോക്തൃ ഉത്പന്നങ്ങൾ, ഓട്ടോ, ഊർജം, മൂലധന സാമഗ്രി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.52ശതമാനവും സ്‌മോൾക്യാപ് സൂചിക 0.57 ശതമാനവും ഉയർന്നു. സിപ്ല, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, സെസ സ്‌റ്റെർലൈറ്റ്, ടിസിഎസ്, എച്ച്പിസിഎൽ, ബിപിസിഎൽ, യുണിടെക്, അശോക് ലൈലൻഡ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

അതേസമയം, ഹീറോ മോട്ടോർകോർപ്, ഐടിസി, എച്ച്ഡിഎഫ്‌സി, ഹിൻഡാൽകോ, ഇന്ത്യൻ ഹോട്ടൽസ്, അഡാനി പവർ, ജിൻഡാൽ സ്റ്റീൽ, ഐഎഫ്‌സിഐ തുടങ്ങിയവയിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP