Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വൈവിധ്യവൽകരണത്തിന്റെ ചിറകിൽ സിയാൽ പറക്കുന്നു; കഴിഞ്ഞ സാമ്പത്തിക വർഷം വിമാനത്താവളത്തിലെത്തിയത് 54 ലക്ഷം പേർ; സംസ്ഥാനത്തിന് നേട്ടം 17.76 കോടി രൂപ

വൈവിധ്യവൽകരണത്തിന്റെ ചിറകിൽ സിയാൽ പറക്കുന്നു; കഴിഞ്ഞ സാമ്പത്തിക വർഷം വിമാനത്താവളത്തിലെത്തിയത് 54 ലക്ഷം പേർ; സംസ്ഥാനത്തിന് നേട്ടം 17.76 കോടി രൂപ

തിരുവനന്തപുരം: പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ കേരളത്തിന്റെ വിജയ മാതൃകയായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വരുമാനക്കണക്കിലെ മുന്നേറ്റം തുടരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ ഓഹരിയുടമകൾക്ക് നിക്ഷേപത്തുകയുടെ 132 ശതമാനം മടക്കിനൽക്കാൻ സിയാലിന് കഴിഞ്ഞിട്ടുണ്ട്. 2013-14 സാമ്പത്തിക വർഷത്തിലെ ലാഭ വിഹിതം സംസ്ഥാന സർക്കാരിന് സിയാൽ ഇന്ന് കൈമാറി.

2013-14 സാമ്പത്തിക വർഷത്തിൽ 361.39 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 124.37 കോടി രൂപയും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭത്തേക്കാൾ 11.68 ശതമാനം അധികമാണിത്. വരുമാനത്തിൽ 17.9 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ സർക്കാരിന് നൽകേണ്ട ലാഹവിഹിതമായ 17.76 കോടി രൂപയുടെ ഡി.ഡി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കമ്പനിയുടെ ഡയറക്ടർ കൂടിയായ മന്ത്രി ശ്രീ.കെ.ബാബു നൽകി.

സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള ഓഹരിയുടമകൾക്ക് 18 ശതമാനം ലാഭവിഹിതം നൽക്കാൻ സിയാലിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന സർക്കാരിന് 32.24 ശതമാനം ഓഹരിയാണുള്ളത്. തുടക്കം മുതൽക്കെ സ്ഥിരതയാർന്ന വളർച്ച സിയാൽ പ്രകടിപ്പിക്കുന്നുണ്ട്. 200304 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ ഓഹരിയുടമകൾക്ക് നിക്ഷേപത്തുകയുടെ 132 ശതമാനം മടക്കിനൽക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

വൈവിധ്യവത്ക്കരണത്തിലൂടെയാണ് സിയാൽ നേട്ടങ്ങളുണ്ടാക്കുന്നത്്. 2013-14ലെ കമ്പനിയുടെ ആകെ വരുമാനത്തിന്റെ 44.8 ശതമാനം ഭാഗം വ്യോമ ഗതാഗതേതര മാർഗത്തിലൂടെയാണ് ലഭിച്ചത്. അടുത്ത പത്തുവർഷത്തിൽ മുവായിരം കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി സിയാലിനെ ഉയർത്താനാണ് മാനേജ്‌മെന്റിന്റെ ശ്രം.

യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് കൈകാര്യം ചെയ്യുന്ന ശേഷിയിലും സിയാൽ വൻ നേട്ടമാണ് ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 54 ലക്ഷത്തോളം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം ഉപയോഗിച്ചത്. യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര മികവുള്ള സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ രാജ്യാന്താര ടെർമിനൽ സിയാൽ പണികഴിപ്പിക്കുകയാണ്. 850 കോടിയോളം രൂപ ചെലവുവരുന്ന പുതിയ ടെർമിനൽ രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP