Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിത കോർപ്പറേറ്റ് ഓഫീസൊരുക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പുതിയ മാതൃക ; കിണറുകളോ പൊതു ടാപ്പുകളോ ഇല്ലാത്ത ഓഫീസിലെ ജലവിതരണം മഴവെള്ള സംഭരണത്തിലൂടെ ; പന്ത്രണ്ട് നിലകളിലും പൂന്തോട്ടങ്ങളുമായി ഊർജ്ജ സംരക്ഷണവും

ഹരിത കോർപ്പറേറ്റ് ഓഫീസൊരുക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പുതിയ മാതൃക ; കിണറുകളോ പൊതു ടാപ്പുകളോ ഇല്ലാത്ത ഓഫീസിലെ ജലവിതരണം മഴവെള്ള സംഭരണത്തിലൂടെ ; പന്ത്രണ്ട് നിലകളിലും പൂന്തോട്ടങ്ങളുമായി ഊർജ്ജ സംരക്ഷണവും

കൊച്ചി : വേറിട്ട വഴികളിലൂടെയായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ യാത്ര. വി-ഗാർഡെന്ന വ്യവസായ സാമ്രാജൃത്തിന്റെ അധിപനാകുമ്പോഴും നാടിനോടും പരിസ്ഥിതിയോടുമുള്ള സ്‌നേഹത്തിൽ കൊച്ചൗസേപ്പിന് വിട്ടുവീഴ്ചയില്ല. വി-ഗാർഡിന്റെ കോർപ്പറേറ്റ് ഓഫീസിലെ വിശേഷങ്ങളും കൊച്ചൗസേപ്പിന് അഭിമാനിക്കാനുള്ളതാണ്.

കൊച്ചിയിലെ വെണ്ണലയിൽ പന്ത്രണ്ട് നിലകളുമായാണ് വി-ഗാർഡിന്റെ കോർപ്പറേറ്റ് സൗദം. കിണറുകളോ കുഴൽ കിണറുകളോ സർക്കാരിന്റെ ജലവിതരണ ടാപ്പുകളോ ഇല്ലാതെ ഒരു ഓഫീസ്. പ്രകൃതിയെ നോവിക്കാതെയും ആരുടേയും വെള്ളത്തിൽ കൈയിടാതെയും വി-ഗാർഡിന്റെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുന്നു. ഇതിലെ അഭിമാനമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കൊച്ചൗസേപ്പ് പ്രകടിപ്പിക്കുന്നത്.

സർക്കാർ വെള്ളക്കരം കൂട്ടി. ഇതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് തന്റെ മാതൃക ഫെയ്‌സ് ബുക്കിലൂടെ കൊച്ചൗസേപ്പ് അവതരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഓരോ വ്യക്തിയും സമൂഹത്തോട് ചെയ്യേണ്ടത് എന്തെന്ന ഓർമ്മപ്പെടുത്തലാണ് ഈ പോസ്റ്റിൽ ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് കൂടിയാണ് പോസ്റ്റ് വൈറലായതും.

മഴവെള്ള സംഭരണത്തിന്റെ അനന്തസാധ്യതകളാണ് വി-ഗാർഡിന്റെ ചെയർമാൻ തുറന്നുകാട്ടുന്നത്. കൊച്ചൗസേപ്പിന്റെ ഹരിത ഓഫീസിൽ നാന്നൂറോളം പേർ ജോലി ചെയ്യുന്നു. ഇവർക്ക് ആഹാരം കഴിക്കാനുള്ള അതിവശാലമായ ഹാളിൽ ഇരുന്നൂറ് പേർക്കിരിക്കാം. ഇരുപത് മുതൽ ഇരുന്നൂറ് പേരെ വരെ ഉൾക്കൊള്ളാവുന്ന നാല് കോൺഫറൻസ് ഹാളുകളുമുണ്ട്. റൂഫ്‌ടോപ്പിൽ അഞ്ഞൂറ് പേർക്ക് ഒത്തു ചേരാം. ഫിറ്റ്‌നസ് കേന്ദ്രമുൾപ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. ഇതിലെല്ലാം ഉപരി പന്ത്രണ്ട് നിലകളിലും പൂന്തോട്ടങ്ങൾ.

പൂവിനെ നനയ്ക്കാൻ മുതൽ ഭക്ഷണ ശാലവരെയുള്ള എല്ലാ ആവശ്യങ്ങൾക്കും മഴവെള്ളമാണ് ഉപയോഗിക്കുന്നത്. 3,30,000 ലിറ്റർ മഴ വെള്ളസംഭരണ ശേഷിയുള്ള ടാങ്കാണ് ഇതിനായി നിർമ്മിച്ചത്. ടാങ്കിലെ വെള്ളം ശുചീകിച്ച് കുടിവെള്ളമാക്കി മാറ്റുന്നു. ഇതു തന്നെയാണ് പൂന്തോട്ടത്തിനും ആശ്വാസം. എല്ലാ നിലകളിലും ചെടികളുള്ളതിനാൽ മറ്റൊരു നേട്ടവുമുണ്ട്. പന്ത്രണ്ട് നില കെട്ടിടത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നില്ല. അതുകൊണ്ട് തന്നെ കെട്ടിടത്തിലും പരിസരത്തും എപ്പോഴും കുളിർമ്മ ഉറപ്പാക്കാനുമായി.

ഇതിലൂടെ ഊർജ്ജ സംരക്ഷണമെന്ന ലക്ഷ്യവും വി-ഗാർഡിന്റെ കോർപ്പറേറ്റ് ഓഫീസ് കൈവരിക്കുന്നു. എയർകണ്ടിഷനിങിന് വേണ്ട വൈദ്യുതിയാണ് ലാഭിക്കുന്നത്. കെട്ടിടത്തിന്റെ അഞ്ച് ശതമാനം സ്ഥലത്ത് മാത്രമേ എയർകണ്ടിഷൻ വേണ്ടിവരുന്നുള്ളൂവെന്നാണ് കമ്പനിയുടെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP