Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിയുന്നു; പെട്രോൾ വില കുറഞ്ഞേക്കും

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിയുന്നു; പെട്രോൾ വില കുറഞ്ഞേക്കും

രാജ്യാന്തര വിലയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾ പെട്രോൾ വില കുറച്ചേക്കുമെന്ന് സൂചന. ലിറ്ററിന് 70 രൂപയിലേക്ക് പെട്രോൾ വില കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്. ഈമാസം ഒന്നിന് എണ്ണക്കമ്പനികൾ പെട്രോൾ വില ലിറ്ററിന് 1.90 രൂപ കുറച്ചിരുന്നു.


വില കുറയ്ക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിനത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം വർദ്ധിക്കുമെന്ന പ്രതീക്ഷയാണ് വിലക്കുറവിന് കാരണം. എന്നാൽ, ലിറ്ററിന് എത്ര രൂപ കുറയ്ക്കണമെന്ന് 15ന് നടക്കുന്ന യോഗത്തിലേ തീരുമാനിക്കൂ എന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഓരോ മാസവും രണ്ട് തവണ വീതം എണ്ണക്കമ്പനികൾ പെട്രോൾ വില പരിഷ്‌കരിക്കാറുണ്ട്. ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവ വിലയിരുത്തിയാണ് പെട്രോൾ വില പുതുക്കുക. നിലവിലെ സാഹചര്യത്തിൽ സമാന രീതിയിലുള്ള പരിഷ്‌കരണം തന്നെയാണ് ഈമാസം 15നും പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP