1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
25
Thursday

അമേരിക്ക ഉൽപാദനം കൂട്ടിയപ്പോൾ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; ഒപെകിനെ ഒപ്പം നിർത്തി ഉൽപാദനം കുറച്ച് വിലപിടിച്ചു നിർത്താൻ സൗദിയും; ഇന്ധന വില വീണ്ടും ഉയർന്നേക്കും

May 23, 2017

ജിദ്ദ: ഇന്ധന വില പിടിച്ചു നിർത്താൻ ഉൽപാദനം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ച് സൗദി അറേബ്യ. ക്രൂഡ് ഓയിൽ വില ഇടിയുന്നതാണ് ഇതിന് കാരണം. സാമ്പത്തിക വ്യവസ്ഥയ്ക്ക് കരുത്ത് നൽകാൻ സൗദിക്ക് എണ്ണക്കച്ചവടത്തിലെ ലാഭം അനിവാര്യമാണ്. എന്നാൽ ആവശ്യക്കാർ കൂടിയിട്ടും ...

16,392 കോടിയുടെ കള്ളപ്പണം കണ്ടെത്തി; ഒരു ലക്ഷം കള്ളപ്പണക്കാർക്കെതിരെ കേസെടുത്തു; 16ലക്ഷം പേർ പിഴയടച്ച് തലയൂരി; 91 ലക്ഷം പേർ പുതിയതായി നികുതി അടയ്ക്കാൻ തുടങ്ങി; നോട്ട് നിരോധനം എന്തിന് വേണ്ടിയെന്ന് ചോദിച്ചവർക്ക് ഒടുവിൽ ഉത്തരമായി

May 17, 2017

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് കിട്ടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മുംബൈയിലും ഡൽഹയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിലെ നിയമസഭയിലെ ബിജെപി തേരോട്ടവുമാണ് ഇതിന് കാരണം. നോട്ട് നിരോധനത്തിനും സർജിക്കൽ സ്‌ട്രൈക്കിനും ശ...

പാൻകാർഡിനെ ആധാറുമായി ബന്ധിക്കാനുള്ള സൗകര്യമൊരിക്കി ആദായ നികുതി വകുപ്പ്; ഇ-ഫയലിങ്ങ് വെബ്‌സൈറ്റിൽ ആധാർ ചേർക്കാനുള്ള ലിങ്കും

May 11, 2017

ജൂലൈ ഒന്നുമുതൽ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം നിർബന്ധനവെച്ചതിനു പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ആധാർ ചേർക്കാൻ ആദായനികുതി വകുപ്പിന്റെ ഹ...

ഇന്ത്യൻ ഐടി മേഖലയിൽ പ്രതിസന്ധി മുറുകുന്നു; കൊഗ്‌നിസെന്റിനു പിന്നാലെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനൊരുങ്ങി മറ്റ് ഐടി കമ്പനികളും; ഇൻഫോസിസും വിപ്രോയും ടിസിഎസും അടക്കം പിരിച്ചുവിടാൻ ഒരുങ്ങുന്നത് ഉയർന്ന തസ്തികയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ

May 11, 2017

ബാംഗ്ലൂർ: അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഏറ്റവും അധികം തിരിച്ചടിയായത് ഇന്ത്യൻ ഐടി കമ്പനികൾക്കാണ്. ഇതിന് പിന്നാലെ ആഗോള ഐടി വിപണിയിലെ മാന്ദ്യവും കൂടിയായപ്പോൾ ഇന്ത്യൻ ഐടി മേഖലയിലെ തൊഴിൽ സുരക്ഷയും അപകടത്തിൽ ആയിരിക്കയാണ്. പ്രമുഖ ഐടി കമ്പനിയ...

60 കഴിഞ്ഞവർക്ക് പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം; ഒറ്റത്തവണ നിക്ഷേപിച്ചാൽ പെൻഷനും മറ്റാനുകൂല്യങ്ങളും; കാലാവധി കഴിഞ്ഞാൽ പണം മടക്കിനൽകും; പ്രധാനമന്ത്രി വയവന്ദന യോജനയെക്കുറിച്ച് അറിയേണ്ടതെല്ലാം

May 08, 2017

ഓരോ ദിവസവും ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാിക്കുന്നുണ്ട്. വയോജനങ്ങൾക്കുള്ള പെൻഷൻ പദ്ധതിയാണ് ഏറ്റവുമൊടുവിലത്തേത്. എൽ.ഐ.സിയുമായി ചേർന്ന് നടത്തുന്ന പ്രധാനമന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ) എന്ന പദ്ധതിയിൽ ചേരുന്നവർക്ക് 60 കഴിഞ്ഞാൽ...

കോഗ്നിസെന്റിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു; ഒമ്പതുമാസത്തെ ശമ്പളം നൽകി സോഫ്റ്റ്‌വേർ കമ്പനിയിലെ സീനിയർ ജോലിക്കാരെയും പിരിച്ചുവിടുന്നു; പുതിയ ജോലി കണ്ടെത്തേണ്ടത് ആയിരത്തോളം പേർക്ക്

May 05, 2017

സാമ്പത്തിക പ്രതിസന്ധിയിലായ കോഗ്നിസെന്റ് ടെക്‌നോളജി മുതിർന്ന സോഫ്റ്റ്‌വേർ വിദഗ്ധരെയും ഒഴിവാക്കുന്നു. ഒമ്പതുമാസത്തെ ശമ്പളം നൽകി, പിരിഞ്ഞുപോകാനാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആയിരത്തോളം പേർക്കാണ് ഇതിലൂടെ ജോലി നഷ്ടമാവുക. കമ്പനിയിലെ ഡിപ്ലസ് വിഭാഗത്തിൽപ...

സൂപ്പർഹിറ്റായ പതഞ്ജലി നെല്ലിക്കാ ജ്യൂസിൽ മായമെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തി; സൈനികർക്ക് വിതരണം ചെയ്തിരുന്ന ജ്യൂസിന് നിരോധനം ഏർപ്പെടുത്തി പ്രതിരോധ വകുപ്പ്; കർശന നിരോധനം വന്നത് ജ്യൂസിൽ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയതോടെ

April 24, 2017

ന്യൂഡൽഹി: ബാബാ രാംദേവിന്റെ പതഞ്ജലി ഉൽപ്പന്നമായ നെല്ലിക്ക ജ്യൂസ് സൈനിക ക്യാന്റീനുകളിൽ നിന്ന് പിൻവലിച്ചു. പുറത്തിറങ്ങി അധികം വൈകാതെ ഹിറ്റ് ആയ ഒന്നാണ് നെല്ലിക്ക ജ്യൂസ്. ആരോഗ്യത്തിന് ജ്യൂസ് ഉത്തമമാണെന്നാണ് പരസ്യങ്ങളിൽ പതഞ്ജലിയും രാംദേവും ആവർത്തിച്ചു പറഞ്...

വിപ്രോ പിരിച്ചുവിട്ടത് 600നും 700നും ഇടയിൽ ജീവനക്കാരെ; ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് വിശദീകരിച്ച് ഐടി കമ്പനി

April 22, 2017

ബംഗളൂരു: മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിപ്രോ പിരിച്ചുവിട്ടത് 600-700 ഐടി ജീവനക്കാരെ. രാജ്യത്തെ മുൻനിര സോഫ്റ്റ്‌വെയർ കയറ്റുമതി സ്ഥാപനമായ വിപ്രോയുടെ പ്രതിസന്ധിയിലേക്കെന്ന സൂചനയാണ് ഇത് നൽകുന്നത്. നാലാംപാദ ഫലം 25നു പ്രഖ്യാപിക്കാനിരിക്കെയാണ് ജീവനക്ക...

അങ്കണവാടി ജീവനക്കാർക്കും ആശ വർക്കർമാർമാർക്കും പ്രോവിഡന്റ് ഫണ്ട്; അസംഘടിത മേഖലയെ ഇ എസ് ഐ പരിധിയിൽ കൊണ്ടുവരാനുറച്ച് കേന്ദ്രസർക്കാർ; നിർമ്മാണ തൊഴിലാളികൾക്കും ആശ്വാസമാകും

April 18, 2017

കൊച്ചി : അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ഇഎസ്‌ഐ, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. താമസിയാതെ തന്നെ ഒൻപതു കോടി കുടുംബങ്ങളെ ഇഎസ്‌ഐ പരിധിയിൽ കൊണ്ടുവരുമെന്നും അസംഘടിത മേഖലയിലെ 4.7 കോടി നിർമ്മാണ തൊഴിലാളികൾക്...

പെട്രോൾ വില 1.39 രൂപയും ഡീസൽ വില 1.04 രൂപയുമുയർത്തി ദിവസക്കൊള്ളയ്ക്ക് തുടക്കമിട്ട് എണ്ണക്കമ്പനികൾ; ദിവസവും വില മാറുമ്പോൾ വിവാദങ്ങൾ ഒഴിവാകുമെന്ന് കണക്കുകൂട്ടി കൊള്ളക്കാർ; ഇന്ത്യൻ വിപണിയിന്മേലുള്ള സർക്കാരിന്റെ സമ്പൂർണ നിയന്ത്രണം കൈവിടുന്നു

April 16, 2017

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും എല്ലാ ദിവസവും വില മാറുന്ന സമ്പ്രദായം അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുമാണ് വർധന. അന്താ...

ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം ഇനി പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കും മാത്രം; കേരളാ ബാങ്ക് എന്ന ലക്ഷ്യത്തിലെത്താൻ ഓർഡിനൻസുമായി പിണറായി സർക്കാർ

April 12, 2017

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കുമായി പരിമിതപ്പെടുത്തിയത് കേരള ബാങ്ക് രൂപീകരിക്കുന്നതിനു മുന്നോടിയായി. ഇതു സംബന്ധിച്ച സഹകരണ നിയമഭേദഗതി ഓർഡിനൻസ് സർക്കാർ ഇറക്കി. ജില്ലാ സഹകരണ ബാങ്...

പ്രവാസികൾക്ക് അസാധു നോട്ടുകൾ മാറാൻ നൽകിയിരിക്കുന്ന ഇളവുകൾ ദുരുപയോഗം ചെയ്യുന്നതായി കസ്റ്റംസ് കണ്ടെത്തൽ; പഴയ നോട്ടുകൾ കൊറിയറിൽ വിദേശത്തേക്ക് അയക്കുന്നു

April 10, 2017

ന്യൂഡൽഹി : അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപ നോട്ടുകൾ വിദേശത്തേക്ക് അയച്ചശേഷം മാറ്റിയെടുക്കുന്നതായി കസ്റ്റംസ് വകുപ്പു കണ്ടെത്തി. പ്രവാസികളായ ബന്ധുക്കളോ സുഹൃത്തുക്കളോ വഴി നോട്ടുകൾ മാറ്റിയെടുക്കാനാണ് ശ്രമം. നോട്ട് പിൻവലിച്ച ശേഷം പഴയ നോട്ടുകൾ മാറ്റാനു...

വിമാനയാത്രയ്ക്കും ആധാർ നിർബന്ധമാക്കുന്നു; എയർപോർട്ടുകളിൽ ചെന്നാൽ വിരലടയാളം എടുത്ത് മാത്രം യാത്ര; പദ്ധതി ഒരുക്കാനുള്ള ചുമതല വിപ്രോയ്ക്ക്

April 05, 2017

വിമാനയാത്രയ്ക്കും ആധാർ കാർഡ് അടുത്തുതന്നെ നിർബന്ധമാക്കും. വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാർക്ക് ബയോമെട്രിക് പരിശോധന നിർബന്ധമാക്കുന്ന പദ്ധതി ആവിഷ്‌കരിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിപ്രോയ്ക്കാണ് പദ്ധതി തയ്യാറാക്കുന്നതിനുള്ള ചുമ...

പെട്രോൾ വില 3.77 രൂപ കുറച്ചപ്പോൾ കേരളത്തിൽ കുറഞ്ഞത് 5.03 രൂപ; ഡീസൽ വില 2.91 രൂപ കുറച്ചപ്പോൾ 3.74 രൂപയും; കേന്ദ്രത്തെ ചാരി സംസ്ഥാനം എടുക്കുന്ന വിൽപ്പന നികുതി കൂടി കുറഞ്ഞപ്പോൾ സാധാരണക്കാരന് ലഭിച്ചത് നിനച്ചിരിക്കാത്ത ലാഭം

April 04, 2017

തിരുവനന്തപുരം: മാർച്ച് 31നാണ് എണ്ണകമ്പിനികൾ പെട്രോൾ ഡീസൽ വില കുറച്ചത്. പെട്രോളിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറച്ചത്. വില്പന നികുതിയിലെ കുറവ് കൂടി വന്നപ്പോഴാണ് വിലയിൽ മാറ്റം ഉണ്ടായത്. കേരളത്തിൽ വില്പനനികുതിയടക്കം കുറഞ്ഞത് 5.03 രൂപയാണ്. ഡീസ...

കിസാൻ ക്രെഡിറ്റ് അക്കൗണ്ടുകളും തുടങ്ങിയില്ല; കോർ ബാങ്കിംഗും ഒന്നുമായില്ല; കേന്ദ്രത്തിന്റെ കർശന നിയന്ത്രണം മൂലം സഹകരണ ബാങ്കുകളുടെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയായി; രണ്ട് ലക്ഷത്തിൽ കൂടുതൽ കാശായി നൽകരുതെന്ന നിർദ്ദേശവും കേരളത്തിലെ സഹകരണ ബാങ്കുകളുടെ അടിത്തറ ഇളക്കും

April 03, 2017

കണ്ണൂർ: നോട്ട് നിരോധനമുണ്ടാക്കിയത് സഹകരണ മേഖലയിൽ സർവ്വത്ര പ്രതിസന്ധിയായിരുന്നു. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നു അത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ അത് മറികടക്കാൻ ശ്രമം നടത്തിയെങ്കിലും വീണ്ടും പ്രതിസന്ധിയെത്തുന്നു. പണ...

MNM Recommends