Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ആശങ്ക വേണ്ട; ലിങ്ക് ചെയ്യാത്ത പാൻ കാർഡ് ഉടൻ റദ്ദാക്കില്ല; ഭാവിയിൽ റദ്ദാക്കിയേക്കമെന്നേ ഉത്തരവിൽ പറയുന്നുള്ളൂവെന്ന് ആദായനികുതി വകുപ്പ്

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ആശങ്ക വേണ്ട; ലിങ്ക് ചെയ്യാത്ത പാൻ കാർഡ് ഉടൻ റദ്ദാക്കില്ല; ഭാവിയിൽ റദ്ദാക്കിയേക്കമെന്നേ ഉത്തരവിൽ പറയുന്നുള്ളൂവെന്ന് ആദായനികുതി വകുപ്പ്

ജൂലൈ ഒന്നിന് മുൻപ് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശമെങ്കിലും അത് ചെയ്യാത്തവരുടെ പാൻ ഉടൻ റദ്ദാക്കില്ല. നിലവിലെ ഉത്തരവനുസരിച്ച് ഭാവിയിൽ പാൻ റദ്ദാക്കിയേക്കാമെന്നു മാത്രമാണ് ഉത്തരവിൽ പറയുന്നതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

ആദായനികുതി റിട്ടേൺ സമർപ്പിക്കാനും പുതിയ പാൻ പാൻ കാർഡ് ലഭിക്കുന്നതിനനുമാണ് ആധാർ നിർബന്ധമാണെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം നിലവിൽ പാൻ കാർഡും ആധാറും ഉള്ളവർ ജൂലായ് ഒന്നിനുമുമ്പ് ഇവ ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. ജൂലായ് ഒന്നിനുശേഷം പാൻ കാർഡ് ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്.

അതേസമയം ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയാത്തതും ജനങ്ങളെ പ്രശ്നത്തിലാക്കുന്നുണ്ട്. ആധാറിലെയും പാനിലെയും പേരുകൾ തമ്മിലുള്ള ചെറിയ വ്യത്യാസംപോലും ഇത് ബന്ധിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇനീഷ്യലിലോ പേരിന്റെ അക്ഷരത്തിലോ ഉള്ള മാറ്റങ്ങൾ ബുദ്ധിമുട്ടാകുന്നുണ്ട്.

ഇത്തരം തെറ്റുകൾ തിരുത്താൻ അക്ഷയ കേന്ദ്രങ്ങളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ചെറിയ തെറ്റുകൾ പ്രശ്നമാകുമ്പോൾ ആധാറിലെ പേരുമാറ്റി ശരിയാക്കുകയാണ് ചെയ്യുന്നത്. ബയോമെട്രിക് സംവിധാനമായതിനാൽ ഇതിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അക്ഷയ അധികൃതർ പറഞ്ഞു.

ആധാറും പാനും ബന്ധിപ്പിക്കാൻ എളുപ്പമാണെങ്കിലും ആധാറിൽ തിരുത്തൽ വരുത്താൻ ഏറെ സമയമെടുക്കുന്നത് പ്രശ്‌നമാകുന്നുണ്ട്. അക്ഷയകേന്ദ്രങ്ങളിൽ ജീവനക്കാരില്ലാത്തതും സോഫ്റ്റ്‌വെയർ പതിവായി പണിമുടക്കുന്നതും ജനത്തെ വലച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP