Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളറിയാതെ നിങ്ങളുടെ പേരിൽ എയർടെൽ തുറന്നത് 31 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ; നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്നും പുതിയ ബാങ്കിലേക്ക് മാറ്റിയത് 167 കോടി രൂപ; ആധാറിന്റെ പേരിൽ മൾട്ടിനാഷണൽ കമ്പനികൾക്ക് എല്ലാം തുറന്നുനൽകിയപ്പോൾ പാവങ്ങൾ കൊള്ളയടിക്കപ്പെടുന്നത് ഇങ്ങനെ

നിങ്ങളറിയാതെ നിങ്ങളുടെ പേരിൽ എയർടെൽ തുറന്നത് 31 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ; നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്നും പുതിയ ബാങ്കിലേക്ക് മാറ്റിയത് 167 കോടി രൂപ; ആധാറിന്റെ പേരിൽ മൾട്ടിനാഷണൽ കമ്പനികൾക്ക് എല്ലാം തുറന്നുനൽകിയപ്പോൾ പാവങ്ങൾ കൊള്ളയടിക്കപ്പെടുന്നത് ഇങ്ങനെ

ന്തിനും ഏതിനും ആധാർ ബന്ധിപ്പിക്കുകയെന്നതാണ് സർക്കാരിന്റെ നയം. മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതിക്ക് ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനിടെയാണ്, അത്തരം ബന്ധിപ്പിക്കലിലൂടെ ഉണ്ടാകുന്ന തിരിച്ചടികളും പുറത്തുവരുന്നത്. ഉപഭോക്താക്കൾ അറിയാതെ അവരുടെ പേരിൽ 31 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ തുറന്ന എയർടെൽ നടത്തിയത് അത്തരമൊരു തട്ടിപ്പാണ്. 167 കോടി രൂപയാണ് ഇത്രയും അക്കൗണ്ടുകളിലൂടെ എയർടെൽ തിരിമറി നടത്തിയത്.

ആധാർ ബന്ധിപ്പിച്ചുകൊണ്ടുള്ള കെ.വൈ.സി. പരിശോധനയെ സ്വകാര്യ കമ്പനികൾ ദുരുപയോഗം ചെയ്‌തേക്കാമെന്നതിന്റെ ശക്തമായ തെളിവാണിതെന്ന് വിലയിരുത്തപ്പെടുന്നു. എയർടെൽ പേയ്‌മെന്റ്‌സ് ബാങ്കിലൂടെ 31.21 ലക്ഷം ഉപഭോക്താക്കളുടെ പേരിൽ അവരോട് ചോദിക്കുക പോലും ചെയ്യാതെ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കമ്പനിക്കായി. എൽപിജി സിലിൻഡറുകളുടെ സബ്‌സിഡി തുക ഈ അക്കൗണ്ടുകളിലൂടെയാണ് നിക്ഷേപിച്ചിരുന്നതെന്നും കണ്ടെത്തി.

സബ്‌സിഡി തുക ശേഖരിച്ച് ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ചത് ശരിയായ മാർഗത്തിലൂടെയല്ലെന്നും അത് യുണീഖ് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്റെ പേരിൽ ഭാരതി എയർടെൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും എൽപിജി സബ്‌സിഡിയുമായി ഈ അക്കൗണ്ടിനെ ബന്ധിപ്പിച്ചെന്നും കാട്ടി ഒരാൾ നൽകിയ പരാതിയാണ് ഇത്രയും വലിയ തട്ടിപ്പിലേക്ക് വെളിച്ചം വീശിയത്.

31.21 ലക്ഷം അക്കൗണ്ടുകളിലേക്ക് വിവിധ എൽപിജി ദാതാക്കളിൽനിന്ന് ശേഖരിച്ച സബ്‌സിഡി പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഭാരത് പെട്രോളിയം കോർപറേഷനിൽനിന്് 39 കോടി രൂപ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽനിന്ന് 40 കോടി രൂപ, ഇന്ത്യൻ ഓയിൽ കോർപറേഷനിൽനിന്ന് 88 കോടി രൂപ എന്നിങ്ങനെയാണ് ഈ ബാങ്ക് അക്കൗണ്ടുകളിലെത്തിയിട്ടുള്ളത്. ഇതിന് ഈ പെട്രോളിയം കമ്പനികളും കൂട്ടുനിന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

എൽപിജി സബ്‌സിഡി ഇനത്തിൽ ജനങ്ങൾക്ക് നൽകാനുള്ള പണമാണ് എയർടെൽ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്. ഈ പണം തിരികെ, ഉപഭോക്താക്കൾക്ക് തന്നെ ലഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എൽപിജി ഉൾപ്പെടെ പലവിധ സബ്‌സിഡികൾ ഇത്തരം പേയ്‌മെന്റ് ബാങ്കുകളിലേക്കും ഇ-വാലറ്റുകളിലേക്കും ട്രാൻസ്ഫർ ചെയ്യുന്നതും അവസാനിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. യുണീറ് ഐഡന്റിഫിക്കേഷൻ അഥോറിറ്റി നടത്തിയ പരിശോധനയിൽ വേറെയും ചില തട്ടിപ്പുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

എയർടെല്ലിന്റെ തട്ടിപ്പ് പുറത്തായതോടെ, കെ.വൈ.സി പരിശോധന നടത്തുന്നതിൽനിന്ന് ഭാരതി എയർടെല്ലിനെ അഥോറിറ്റി വിലക്കിയിട്ടുണ്ട്. കെ.വൈ.സി.. വെരിഫിക്കേഷന്റെ ഘട്ടത്തിൽ എയർടെൽ റീടെയ്‌ലർ സ്ഥാപനങ്ങളാണ് പേയ്‌മെന്റ് അക്കൗണ്ടുകളും ആരംഭിക്കുന്നത്. മൊബൈൽ വെരിഫിക്കേഷന്റെ ഭാഗമാണെന്ന തെറ്റിദ്ധരിപ്പിച്ചാണ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP