Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പഴയനോട്ടുകൾ കൈവശം ഉള്ളവർക്ക് മാറിയെടുക്കാൻ ഒരു അവസരം കൂടി ലഭിക്കുമോ? സുപ്രീംകോടതിയുടെ നിർദ്ദേശം സർക്കാർ ഗൗരവമായി തന്നെ എടുക്കുന്നു; ജയിലിലായിരുന്നവർക്കും വിദേശത്ത് ആയിരുന്നവർക്കും ആശ്വാസം; പതിനഞ്ച് ദിവസം കൂടി അനുവദിച്ചേക്കും

പഴയനോട്ടുകൾ കൈവശം ഉള്ളവർക്ക് മാറിയെടുക്കാൻ ഒരു അവസരം കൂടി ലഭിക്കുമോ? സുപ്രീംകോടതിയുടെ നിർദ്ദേശം സർക്കാർ ഗൗരവമായി തന്നെ എടുക്കുന്നു; ജയിലിലായിരുന്നവർക്കും വിദേശത്ത് ആയിരുന്നവർക്കും ആശ്വാസം; പതിനഞ്ച് ദിവസം കൂടി അനുവദിച്ചേക്കും

ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ സമയപരിധിക്കുള്ളിൽ മാറിയെടുക്കാൻ കഴിയാതിരുന്നവർക്ക് അതിനുള്ള സൗകര്യമൊരുക്കുന്ന കാര്യം കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പരിഗണിക്കണമെന്നു സുപ്രീം കോടതി. രോഗം ഉൾപ്പെടെയുള്ള ന്യായമായ കാരണങ്ങൾ മൂലം പഴയനോട്ട് മാറിയെടുക്കാൻ സാധിക്കാതിരുന്നവർക്ക് ഒരവസരം കൂടി നൽകുന്നതു പരിഗണിക്കാനാണു നിർദ്ദേശം.

ഇത് കേന്ദ്ര സർക്കാർ അനുകൂലമായി പരിഗണിക്കുന്നുണ്ട്. 15 ദിവസത്തെ ഇളവ് കൂടി നൽകുമെന്നാണ് സൂചന. ഇതിനൊപ്പം രോഗികൾക്കും പ്രവാസികൾക്കും നോട്ട് മാറ്റിയെടുക്കാൻ വേണ്ടത്ര സമയവും നൽകും. നോട്ട് മാറിയെടുക്കാൻ സമയം അനുവദിച്ച കാലത്തു ജയിലിലായിരുന്നവർ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചിരുന്നു. അവരുടേതല്ലാത്ത കാരണത്താൽ ആരുടെയും പണം നഷ്ടപ്പെടരുതെന്നു ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ന്യായവും യഥാർഥവുമായ കാരണങ്ങൾ മൂലം, പഴയ നോട്ട് മാറിയെടുക്കാൻ സാധിക്കാതിരുന്നവർക്കു പണനഷ്ടം വരുത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, വ്യക്തികേന്ദ്രിതമായ നയങ്ങൾക്കുള്ള ബുദ്ധിമുട്ടിനെപ്പറ്റി ആദ്യം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടു സർക്കാരിന്റെ അഭിപ്രായം തേടാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. സുധ മിശ്ര ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് കോടതി വാദം കേട്ടത്.

നോട്ട് മാറാൻ ഇനിയും അവസരമൊരുക്കില്ലെന്നു സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ പ്രസക്തമാണ്. അതുകൊണ്ട് തന്നെ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP