Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

19,000 ഡോളർവരെ വില ഉയർന്നപ്പോൾ ബിറ്റ്‌കോയിൻ വാങ്ങാൻ ഒഴുകിയെത്തിയത് ലക്ഷങ്ങൾ; ഇപ്പോൾ വില 6000-ത്തിൽ താഴെ; ബിറ്റോകോയിൻ വിൽപന വാർത്തകൾ വായിച്ച് ക്രിപ്‌റ്റോ കറൻസിയിലേക്ക് പണമൊഴുക്കിയവരിൽ അനേകം മലയാളികളും; ബ്ലോക്ക് ചെയിൻ ടെക്‌നോളജിയുടെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് പണം അടിച്ചുമാറ്റാൻ സ്വന്തം ബിറ്റ്‌കോയിൻ ഉണ്ടാക്കിയവർ ലാഭം ഉണ്ടാക്കിയപ്പോൾ കൈയിലെ കാശെറിഞ്ഞുകളഞ്ഞവർ അനവധി

19,000 ഡോളർവരെ വില ഉയർന്നപ്പോൾ ബിറ്റ്‌കോയിൻ വാങ്ങാൻ ഒഴുകിയെത്തിയത് ലക്ഷങ്ങൾ; ഇപ്പോൾ വില 6000-ത്തിൽ താഴെ; ബിറ്റോകോയിൻ വിൽപന വാർത്തകൾ വായിച്ച് ക്രിപ്‌റ്റോ കറൻസിയിലേക്ക് പണമൊഴുക്കിയവരിൽ അനേകം മലയാളികളും; ബ്ലോക്ക് ചെയിൻ ടെക്‌നോളജിയുടെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് പണം അടിച്ചുമാറ്റാൻ സ്വന്തം ബിറ്റ്‌കോയിൻ ഉണ്ടാക്കിയവർ ലാഭം ഉണ്ടാക്കിയപ്പോൾ കൈയിലെ കാശെറിഞ്ഞുകളഞ്ഞവർ അനവധി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബിറ്റ്‌കോയിൻ തരംഗത്തിലായിരുന്നു അടുത്തകാലം വരെ ലോകവിപണി. സാങ്കൽപ്പിക കറൻസിയിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവർ കണ്ട സ്വപ്നങ്ങളൊക്കെയും പെട്ടെന്നുതന്നെ മലർപ്പൊടിപോലെ തൂവിപ്പോവുകയും ചേയ്തു. ഒരുഘട്ടത്തിൽ 19000 ഡോളർവരെ ഉയർന്ന വില ഇപ്പോൾ 6131 ഡോളറിലെത്തിനിൽക്കുകയാണ്. മോഹവില പ്രതീക്ഷിച്ച് സാങ്കൽപ്പിക കറൻസിയിൽ നിക്ഷേപമിറക്കിയ മലയാളികളടക്കം അനവധിപേർക്ക് കോടിക്കണക്കിന് രൂപയാണ് നഷ്ടം വന്നത്.

രണ്ടുമാസംകൊണ്ടാണ് 4000 ഡോളറിൽനിന്ന് 19,000 ഡോളറിലേക്ക് ബിറ്റ്‌കോയിൻ വില കുത്തനെ കൂടിയത്. ഇതോടെയാണ് നിക്ഷേപകർ സാങ്കൽപ്പിക കറൻസിയുടെ പിന്നാലെ പോയതും. എന്നാൽ, ഓരോ രാജ്യത്തും സങ്കൽപ്പിക കറൻസി നിയന്ത്രിക്കാൻ നടപടികൾ ശക്തമായതോടെ ഇതിന്റെ മൂല്യം കുറഞ്ഞുവന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 5787 ഡോളറായിരുന്നു ബിറ്റ്‌കോയിന്റെ വില. പതുക്കെ നില മെച്ചപ്പെടുത്തി 6131 ഡോളറായി വർധിച്ചെങ്കിലും, ഈ കറൻസിക്ക് അധികം നിലനിൽപ്പില്ലെന്നുതന്നെയാണ് സൂചനകൾ.

അജ്ഞാതനായ വ്യക്തി 2009-ൽ രൂപംകൊടുത്ത ബിറ്റ്‌കോയിൻ 2017 പാതിവരെ അത്രയൊന്നും അറിയപ്പെടാതെ കിടന്ന നിക്ഷേപ സാധ്യതയായിരുന്നു. എന്നാൽ, വൻതോതിൽ പ്രചാരണം തുടങ്ങിയതോടെ, ബിറ്റ്‌കോയിന്റെ വില ക്രമാതീതമായി വർധിച്ചുവന്നു. പത്തുമാസത്തോളം വില കുതിച്ചുയർന്ന ബിറ്റ്‌കോയിൻ, 2017 ഡിസംബർ 17-ന് രേഖപ്പെടുത്തിയത് 19,511 ഡോളറാണ്. പ്രത്യേകിച്ച് വിപണിയിൽ യാതൊരു വ്യത്യാസവും വരുത്താതെ ദിവസേന വിലകൂടിയിരുന്ന ബിറ്റ്‌കോയിന് പിന്നീട് വൻതോതിലുള്ള വീഴ്ചയാണ് നേരിട്ടത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ബിറ്റ്‌കോയിൻ നിരോധിച്ചത് ഇതിനൊരു കാരണമായി. പല രാജ്യങ്ങളിലും ക്രിപ്‌റ്റോ കറൻസിവഴിയുള്ള ഇടപാടുകൾക്ക് വിലക്കോ നിയന്ത്രണമോ ഏർപ്പെടുത്തി. എന്നാൽ,, ഇതൊന്നും ക്രിപ്‌റ്റോ കറൻസിയുടെ അവസാനമാണെന്ന് കരുതരുതെന്ന് നിക്ഷേപ സ്ഥാപനമായ ബികെസിഎമ്മിന്റെ സ്ഥാപകൻ ബ്രയൻ കെല്ലി പറഞ്ഞു. കഴിഞ്ഞവർഷം ഇതേസമയത്ത് 2500 ഡോളർ മാത്രമായിരുന്നു ബിറ്റ്‌കോയിന്റെ വിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കറൻസിയുടെ രൂപമോ ഭാവമോ ഇല്ലാത്ത, ഡിജിറ്റൽ ലോകത്തെ നാണയാണ് ബിറ്റ്‌കോയിൻ. അതുകൊണ്ടുതന്നെ, ഇതിന്റെ ഇടപാടുകളും ഡിജിറ്റൽ രൂപത്തിലാണ്. തുടക്കത്തിൽ വില കുത്തനെ ഉയർന്നപ്പോൾ വൻതോതിൽ നിക്ഷേപമിറക്കിയവർക്ക് പിന്നീട് വലിയ നഷ്ടം നേരിട്ടുവെന്നത് ഇതിന്റെ സ്വീകാര്യത ഇടിയാൻ കാരണമായി. മാത്രമല്ല, ഓരോ രാജ്യങ്ങളിലും ക്രിപ്‌റ്റോ കറൻസിയുടെ ഇടപാടുകൾക്ക് നിയന്ത്രണം വന്നതും ഇതിനേറ്റവും പ്രചാരമുണ്ടായിരുന്ന ദക്ഷിണ കൊറിയ നിരോധനം ഏർപ്പെടുത്തിയതും ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോ കറൻസികളുടെ പ്രചാരം വൻതോതിൽ ഇടിയുന്നതിന് കാരണമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP