Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യാക്കാരുടെ രഹസ്യ നിക്ഷേപ വിവരങ്ങൾ ഇനി കൈമാറും; 2019ൽ ആദ്യ സെറ്റ് വിവരങ്ങൾ കിട്ടും; സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചവർക്ക് നെഞ്ചിടിപ്പ് കൂടുന്നു; കള്ളന്മാർ താമസിയാതെ കുടുങ്ങും

ഇന്ത്യാക്കാരുടെ രഹസ്യ നിക്ഷേപ വിവരങ്ങൾ ഇനി കൈമാറും; 2019ൽ ആദ്യ സെറ്റ് വിവരങ്ങൾ കിട്ടും; സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചവർക്ക് നെഞ്ചിടിപ്പ് കൂടുന്നു; കള്ളന്മാർ താമസിയാതെ കുടുങ്ങും

ന്യൂഡൽഹി; സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ നടത്തുന്ന നിക്ഷേപത്തിന്റെ വിവരങ്ങൾ ഇന്ത്യയ്ക്കു കൈമാറാൻ സ്വിറ്റ്‌സർലൻഡ് നടപടിയെടുത്തു.

രഹസ്യാത്മകതയും വിവരങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുമ്പോൾത്തന്നെ, കള്ളപ്പണത്തിന്റെ വിവരങ്ങൾ ഒട്ടും താമസമില്ലാതെ ഇന്ത്യയ്ക്കു നൽകുന്ന വ്യവസ്ഥയ്ക്കാണ് സ്വിസ് ഫെഡറൽ കൗൺസിൽ അംഗീകാരം നൽകിയത്. 'ഓട്ടമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇൻഫർമേഷൻ' 2018ൽ പ്രാബല്യത്തിലാകുമെന്നും 2019ൽ ആദ്യ സെറ്റ് വിവരങ്ങൾ ലഭിക്കുമെന്നും സ്വിസ് ഭരണകൂടം അറിയിച്ചു.

പ്രാബല്യത്തിലാകുന്ന തീയതി ഉടൻ വിജ്ഞാപനം ചെയ്യും. സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം പുറത്തെത്തിക്കണമെന്ന ആവശ്യം ഇന്ത്യയിൽ ശക്തമായതോടെ സ്വിറ്റ്‌സർലൻഡും ഇന്ത്യയും തമ്മിൽ ഏറെക്കാലമായി ചർച്ചകൾ നടക്കുകയാണ്.

ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം ഏറ്റവുമധികമുള്ള രാജ്യത്തിലൊന്നാണ് സ്വിറ്റ്‌സർലൻഡ്. ജി 20, ഒഇസിഡി എന്നീ രാജ്യാന്തര കൂട്ടായ്മകളുടെ മാർഗനിർദ്ദേശമനുസരിച്ചുള്ള നടപടിയാണ് ഓട്ടമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇൻഫർമേഷൻ. കഴിഞ്ഞ നവംബറിൽ ഇതുസംബന്ധിച്ച ഇന്ത്യസ്വിസ് കരാർ ഒപ്പിടുകയും ചെയ്തു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP