Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസിയോ കാറോ നാലു ബെഡ്‌റൂം വീടോ ഉണ്ടെങ്കിൽ ഇനി ആനുകൂല്യങ്ങൾ ഒന്നുമില്ല; ഫ്രിഡ്ജും വാഷിങ് മെഷിനും ബൈക്കും ഒരുമിച്ചുണ്ടായാലും ലിസ്റ്റിൽനിന്ന് പുറത്ത്; സർക്കാർ സബ്‌സിഡികൾ പുതിയ മാനദണ്ഡങ്ങളുമായി കുറയ്ക്കാൻ മോദി സർക്കാർ

എസിയോ കാറോ നാലു ബെഡ്‌റൂം വീടോ ഉണ്ടെങ്കിൽ ഇനി ആനുകൂല്യങ്ങൾ ഒന്നുമില്ല; ഫ്രിഡ്ജും വാഷിങ് മെഷിനും ബൈക്കും ഒരുമിച്ചുണ്ടായാലും ലിസ്റ്റിൽനിന്ന് പുറത്ത്; സർക്കാർ സബ്‌സിഡികൾ പുതിയ മാനദണ്ഡങ്ങളുമായി കുറയ്ക്കാൻ മോദി സർക്കാർ

പാചകവാതകത്തിന്മേലുള്ള സബ്‌സിഡി എടുത്തുകളയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് അടുത്തിടെയാണ്. സബ്‌സിഡികൾ അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ വീണ്ടും. നഗരകേന്ദ്രങ്ങളിലെ പത്തിൽ ആറ് വീടുകളെയും സാമൂഹിക ക്ഷേമ പദ്ധതികളിൽനിന്ന് ഒഴിവാക്കുന്ന തരത്തിൽ കർശന മാനദണ്ഡങ്ങളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്.

നഗര-പട്ടണ കേന്ദ്രങ്ങളിൽ താമസിക്കുന്നവരിൽ, നാല് ബെഡ്‌റൂം വീടോ കാറോ എസിയോ ഉള്ളവർ ആനുകൂല്യങ്ങൾക്കുള്ള പട്ടികയിൽനിന്ന് പുറത്താകും. ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ബൈക്ക് എന്നിവ മൂന്നും ഉള്ള വീടുകളും സ്വാഭാവികമായും പുറത്താകും. ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരെ കണ്ടെത്താൻ കേന്ദ്രം നിയോഗിച്ച ബിബെക് ദെബ്രോയ് സമിതിയുടേതാണ് ഈ ശുപാർശകൾ.

പട്ടികയിൽ ആരെയൊക്കെ ഉൾക്കൊള്ളിക്കണം എന്നത് സംബന്ധിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. സാമൂഹികമായും തൊഴിൽപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെയാണ് സമിതി ശുപാർശ ചെയ്യുന്നത്. ഭവനരഹിതരെയും പോളിത്തീൻ ഷീറ്റുകൊണ്ട് മറച്ച വീടുകളിൽ താമസിക്കുന്നവരെയും പ്രത്യേകിച്ച് വരുമാനമില്ലാത്തവരെയും ഇതിലുൾപ്പെടുത്തണം.

നഗരകേന്ദ്രങ്ങളിലെ പാവപ്പെട്ടവരെ കണ്ടെത്താൻ മുമ്പും സർവേകൾ നടന്നിരുന്നു. 2012 ഡിസംബറിൽ എസ്.ആർ.ഹാഷിം കമ്മറ്റി ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ, കേന്ദ്രം അത് പരിഗണിച്ചിരുന്നില്ല. ഹാഷിം കമ്മറ്റി നഗരങ്ങളിലെ 41 ശതമാനം പേരെ ആനുകൂല്യങ്ങൾക്കുള്ള പട്ടികയിൽ ഉൾപ്പെടുത്താമെന്നാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, ദെബ്രോയ് കമ്മറ്റി 59 ശതമാനംപേരെ ഉൾക്കൊള്ളിക്കാമെന്ന് ശുപാർശ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP