Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിപ്‌റ്റോ കറൻസി ഭ്രാന്തിൽ തലവച്ചവരൊക്കെ കൈകാലിട്ടടിക്കുന്നു; ബിറ്റ്കോയിൻ വളർന്നപ്പോൾ തുടങ്ങിയ 800 കറൻസികൾ പൂട്ടിപ്പോയി; പൊട്ടാറായവയിൽ മലയാളിയായ തട്ടിപ്പുകാരൻ തുടങ്ങിയ നാണയവും; തലയിൽ കൈ വച്ച് ലക്ഷങ്ങൾ മുടക്കിയ മലയാളികൾ

ക്രിപ്‌റ്റോ കറൻസി ഭ്രാന്തിൽ തലവച്ചവരൊക്കെ കൈകാലിട്ടടിക്കുന്നു; ബിറ്റ്കോയിൻ വളർന്നപ്പോൾ തുടങ്ങിയ 800 കറൻസികൾ പൂട്ടിപ്പോയി; പൊട്ടാറായവയിൽ മലയാളിയായ തട്ടിപ്പുകാരൻ തുടങ്ങിയ നാണയവും; തലയിൽ കൈ വച്ച് ലക്ഷങ്ങൾ മുടക്കിയ മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അനായാസം പണമുണ്ടാക്കാനും ലാഭം ഇരട്ടിപ്പിക്കാനും വ്യാമോഹിച്ച അനേകം ആളുകളെ ക്രൈപ്‌റ്റോ കറൻസി സമീപ കാലത്ത് വല്ലാതെ വലിച്ചടുപ്പിച്ചിരുന്നു. ഇതിന്റെ വില ദിവസം പ്രതി കുതിച്ച് കയറിയ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള അനേകം പേരായിരുന്നു ഇതിൽ വൻ തുകകൾ നിക്ഷേപിക്കാൻ ധൈര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ നിലവിൽ ക്രൈപ്‌റ്റോ കറൻസിയിൽ വൻ തുകകൾ നിക്ഷേപിച്ചവരൊക്കെ കൈകാലിട്ടടിക്കുന്ന അവസ്ഥയാണുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.ബിറ്റ്കോയിൻ വില അവിശ്വസനീയമായി വളർന്നപ്പോൾ തുടങ്ങിയ 800 കറൻസികൾ പൂട്ടിപ്പോയിരിക്കുകായണ്.

പൊട്ടാറായവയിൽ മലയാളിയായ തട്ടിപ്പുകാരൻ തുടങ്ങിയ നാണയവുമുണ്ടെന്നാണ് റിപ്പോർട്ട്. ക്രൈപ്റ്റോകറൻസികളുടെ തകർച്ചയെ തുടർന്ന് തലയിൽ കൈ വച്ച് 25,000 പൗണ്ട് വരെ മുടക്കിയ മലയാളികളുമുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കഴഞ്ഞ കുറച്ച് കാലത്തിനിടെ പൊട്ടിപ്പുറപ്പെട്ടിരുന്ന ക്രൈപ്‌റ്റോ കറൻസി വിപ്ലവത്തിന് അന്ത്യമായെന്നാണ് ഏറ്റവും പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ 18 മാസങ്ങൾക്കിടെ 800 വ്യത്യസ്ത ബ്രാൻഡുകളിലുള്ള ക്രൈപ്റ്റോ കറൻസികളുടെ അന്ത്യമാണുണ്ടായിരിക്കുന്നത്. പൂർണമായി പൊട്ടിത്തകരുന്നതിന് മുമ്പുള്ള '' ബബിൾ'' അവസ്ഥയിലെത്തിയ നിരവധി ക്രൈപ്റ്റോ കറൻസികളുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

2017 ഡിസംബറിലായിരുന്നു ബിറ്റ് കോയിന്റെ വില മൂർധന്യത്തിലെത്തിയിരുന്നത്. അതായത് അന്ന് ഇതിന്റെ വില 15,000 പൗണ്ടായിരുന്നു. എന്നാൽ തുടർന്ന് ഇതിന്റെ വിലയിൽ 70 ശതമാനം വരെയാണ് ഇടിവുണ്ടായിരിക്കുന്നത്. ഈ മേഖലയ്ക്ക് ഇനി അധികം ആയുസില്ലെന്നും അതിനാൽ ഇതിൽ നിക്ഷേപിക്കരുതെന്നുമുള്ള കടുത്ത മുന്നറിയിപ്പുമായി നിരവധി എക്കണോമിസ്റ്റുകളും മറ്റ് വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ അവസാനത്തിൽ ബിറ്റ്കോയിൻവില 4600 പൗണ്ടിന് താഴോട്ടായിരുന്നു ഇടിഞ്ഞിരുന്നത്.കഴിഞ്ഞ വർഷം നവംബറിന് ശേഷമുള്ള ആദ്യ ഇടിവായിരുന്നു ഇത്.2017 ഡിസംബറിൽ ബിറ്റ്കോയിന് 14,000 പൗണ്ട് വിലയുള്ളപ്പോൾ വൻ തുകകൾ ഇതിൽ നിക്ഷേപിച്ചവർക്ക് ഇതിനെ തുടർന്ന് കടുത്ത നഷ്ടമാണുണ്ടായിരുന്നത്.

ഡിജിറ്റൽ അസറ്റുകളുടെ മാർക്കറ്റ് വാല്യൂ കഴിഞ്ഞ മാസം ആദ്യം 298 ബില്യൺ ഡോളറായി ഇടിഞ്ഞ് താണിരുന്നു. 2018 ജനുവരി ആദ്യം ഇത് 830 ബില്യൺ ഡോളറായിരുന്നുവെന്നറിയുമ്പോഴാണ് ഇടിവിന്റെ ആഘാതം ബോധ്യമാകുന്നത്. ആർക്കും തൊട്ട് നോക്കാൻ പറ്റാത്ത കറൻസിയായാണ് ഡിജിറ്റൽ കറൻസികളായ ക്രൈപ്റ്റോ കറൻസി ജനിച്ചത്. ബിറ്റ് കോയിൻ വൻ വിജയമായി മാറിയതോടെ അനേകം ക്രൈപ്റ്റോ കറൻസികളുണ്ടായിട്ടുണ്ട്. 2018ന്റെ ആരംഭത്തിൽ ഉണ്ടായ കുതിച്ച് കയറ്റം അനേകരെയാണ് ഇതിലേക്ക് ആകർഷിച്ചത്. അവരം മുതലെടുത്ത് ചില തട്ടിപ്പുകാരും രംഗത്തിറങ്ങി. അവർ സ്വന്തമായി ക്രൈപ്റ്റോ കറൻസി ഉണ്ടാക്കി സ്വയം വിൽപന കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വൻ തോതിലാണ് കച്ചവടം നടത്തിയത്. ഇതോടെ ക്രൈപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്ക് വൻ തുകകൾ നഷ്ടപ്പെടുന്നത് തുടർക്കഥയുമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP