1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
20
Saturday

കള്ളപ്പണ ദിവസമായി ആഘോഷിച്ച് ബിജെപി; വഞ്ചനാ ദിനമായി പ്രഖ്യാപിച്ച് കരിദിനും ആചരിച്ച് പ്രതിപക്ഷം; അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ തുടരവേ നോട്ട് പിൻവലിക്കലിന്റെ ഒന്നാം വാർഷികം ഇന്ന്; ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് 50 ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്ന മോദിയുടെ അവകാശവാദം

November 08, 2017 | 07:15 AM | Permalinkസ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ന് നോട്ട് അസാധുവാക്കലിന്റെ വാർഷികാഘോഷം. കള്ളപ്പണ വിരുദ്ധദിനമായി ബിജെപി നവംബർ എട്ട് ആചരിക്കുമ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷമാകട്ടെ കരിദിനമായി ആചരിക്കുന്നു. നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടിയിലെ പാളിച്ചകളുടെയും രാഷ്ട്രീയം ഇന്ത്യ ചർച്ചയാക്കുകയാണ്. എല്ലാ കണ്ണുകളും ഗുജറാത്തിലും ഹിമാചൽ പ്രദേശിലുമാണ്.

തെരഞ്ഞെടുപ്പിനിടെയുള്ള  ഈ ചർച്ചകളിൽ ഗുജറാത്തിലും ഹിമാചലിലും ബിജെപി ആടിയുലഞ്ഞാൽ നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി മോദിക്ക് അടികിട്ടും. സ്വന്തം തട്ടകമായ ഗുജറാത്തിൽ മോദിയെ തകർക്കാൻ നോട്ട് നിരോധനവും ജിഎസ്ടിയും കോൺഗ്രസ് ചർച്ചയാക്കുന്നു. പ്രധാനമന്ത്രിയുടെയും ബിജെപി പ്രസിഡന്റ് അമിത് ഷായുടെയും നാടായ ഗുജറാത്തിൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നു. ബിജെപിയാകട്ടെ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് രാജ്യവ്യാപകമായി പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം എല്ലാ പ്രശ്‌നവും 50 ദിവസം കൊണ്ട് തീരുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാൽ ഇന്നും ദുരിതമാണ്. ചെറുകിട വ്യവസായ മേഖല പോലും തളർന്നു. ഈ സാഹചര്യത്തിൽ മോദിയുടെ 50 ദിന പ്രഖ്യാപനമാണ് ഏവരും ചർച്ചയാക്കുന്നത്. എന്നാൽ നല്ലകാലം ഉടനെത്തുമെന്ന് ബിജെപിക്കാർ ഇപ്പോഴും പറയുന്നു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ പൂർണ്ണമായും ശുദ്ധീകരിക്കപ്പെട്ടുവെന്നാണ് ബിജെപിക്കാരുടെ വാദം.

2016 നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിൽ ഇന്ത്യൻ സാമ്പത്തികം തടർന്നു. പ്രഖ്യാപനത്തിന്റെ ഹ്രസ്വകാല വിളവെടുപ്പ് യുപിയിലായിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി ഭരണത്തിലെത്തി. ജനം ബിജെപിക്ക് എതിരായി വിധിയെഴുതും എന്ന പ്രതീക്ഷ തകർന്നു. അതിനിടെ ജിഎസ്ടി എത്തി. ഇത് ദുരിതം ഇരട്ടിയാക്കും. ഗുജറാത്തിലും ഹിമാചലിലും ഇത് പ്രതിഫലിക്കുമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ചൈനയേയും മറികടന്ന് കുതിച്ച ഇന്ത്യൻ സമ്പദ്വ്യസ്ഥയ്ക്കുള്ള വേഗത്തടയായിരുന്നു നോട്ട് അസാധുവാക്കൽ. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പ്രവചിച്ചതുപോലെതന്നെ സംഭവിച്ചു. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ രണ്ടു ശതമാനത്തിലേറെ ഇടിവുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ഇത് സംഭവിച്ചു.

ജൂണിലവസാനിച്ച ത്രൈമാസത്തിൽ വളർച്ച 5.7 ശതമാനമായി. മുൻവർഷം ഇതേ കാലയളവിൽ വളർച്ച 7.9 ആയിരുന്നു. 2014ൽ ഇതേ കാലയളവിലാണ് ഇതിനുമുൻപ് ഇതിലും കുറഞ്ഞ വളർച്ചാനിരക്ക് ഉണ്ടായത്. അങ്ങനെ കിതപ്പിലേക്ക് ഇന്ത്യൻ സാമ്പത്തിക രംഗം മാറി. ഭൂമി വില കുറഞ്ഞു. എന്നാൽ ജിഎസ്ടി വന്നതോടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുകയും ചെയ്തു. പാർലമെന്റിലും പുറത്തും മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ ഇറക്കിയാണ് സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ കോൺഗ്രസ് നേരിടുന്നത്. നോട്ട് അസാധുവാക്കലിനെതിരെ പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഘടിത കൊള്ളയും അധികാരമുപയോഗിച്ചുള്ള പിടിച്ചുപറയുമാണ് നോട്ട് അസാധുവാക്കൽ എന്നാണ് മന്മോഹൻ പാർലമെന്റിൽ പറഞ്ഞത്.

നോട്ട് അസാധുവാക്കലിന്റെ വാർഷികം ആഘോഷിക്കുന്ന എട്ടിന് ഹിമാചലിൽ പരസ്യ പ്രചാരണം അവസാനിക്കുകയാണ്. ഗുജറാത്തിലെ ടെക്‌സ്‌റ്റൈൽ നഗരം എന്നറിയപ്പെടുന്ന സൂറത്തിലാണ് എട്ടിന് മന്മോഹൻ സിങ് വ്യവസായ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. സൂറത്ത് ഉൾപ്പെടുന്ന സൗരാഷ്ട്ര മേഖല ബിജെപിയുടെ കോട്ടയായാണ് അറിയപ്പെടുന്നത്. ഇത് തകർക്കാനാണ് കോൺഗ്രസിന്റെ നീക്കം. സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച് സ്വന്തം പാളയത്തിലുള്ളവർതന്നെ രംഗത്തെത്തിയിട്ടുണ്ട്. മുൻ ധനമന്ത്രികൂടിയായ യശ്വന്ത് സിൻഹ, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, ശത്രുഘ്‌നൻ സിൻഹ എന്നിവർ പരസ്യമായിത്തന്നെ വിമർശിച്ചു.

ഞെട്ടിക്കുന്ന തീരുമാനമായി മാറിയ നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ നഷ്ടക്കണക്കുകളാണ് ജനങ്ങളും നിരത്തുന്നത്. നിരോധന പ്രഖ്യാപനത്തിന്റെ രാത്രി മുതൽ പണം ലഭിക്കാൻ എ.ടി.എം. കൗണ്ടറുകളിൽ ക്യൂ നിൽക്കേണ്ടി വന്നതും പുതിയ നോട്ടിനായി വെയിലും മഴയുമേറ്റ് ബാങ്കുകൾക്കു മുന്നിൽ നിന്നതും പഴയ നോട്ട് മാറാൻ നെട്ടോട്ടമോടിയതും പലരും മറന്നിട്ടില്ല. ലോട്ടറി വ്യാപാരികൾ മുതൽ വൻകിട വ്യാപാരികൾക്കു വരെ നോട്ട് നിരോധനത്തെത്തുടർന്നുണ്ടായ ആഘാതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. നോട്ട് നിരോധനത്തെത്തുടർന്നുണ്ടായ വ്യാപാര മാന്ദ്യത്തിൽ കച്ചവടം നിർത്തിയവരും, സാധനങ്ങൾ നശിച്ചുപോയവരും ഏറെ.

നിരോധനത്തിനു മുമ്പെടുത്ത സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാതെ പോയവരും നിരവധിയായിരുന്നു. ആറു മാസങ്ങൾക്കു ശേഷം നേരിയ ഉണർവുണ്ടായതിനു പിന്നാലെ ജി.എസ്.ടി. വന്നതും തിരിച്ചടിയായി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ; ലൗജിഹാദിന്റെ ആലയിൽ കെട്ടാനൊരുങ്ങി സംഘപരിവാർ; സിനിമാ നടിക്ക് സഖാവിനോട് തോന്നിയ പ്രേമം വിവാഹത്തിലെത്തിയപ്പോൾ എതിർത്ത് മതമൗലിക വാദികൾ; സംരക്ഷണമൊരുക്കാൻ സിപിഎമ്മും; വിവാദങ്ങൾക്കിടയിലും ഷാഹിൻ യാഷിക്കും പാർവ്വതി കൃഷ്ണയും ഹാപ്പി
അക്ഷയിനെ ഗരുഡൻ തൂക്കം നടത്തിയത് 16 മണിക്കൂർ; കൈകാലുകൾ തല്ലിചതച്ച് ഈർക്കിൽ പ്രയോഗത്തിന് വിധേയനാക്കി; യുവാവിനെ തിരികെ ജയിലിൽ എത്തിച്ചത് മൃതപ്രായനായും; പേരൂർക്കടയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മകന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നത് ക്രൂരമർദ്ദന മുറകൾ; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി ജയിൽ ഡിജിപി ശ്രീലേഖ; പ്രതിക്കൂട്ടിലാകുന്നത് പേരൂർക്കട സിഐയും പൊലീസുകാരും; ലോക്കപ്പ് മർദ്ദനത്തിൽ ഉന്നതതല അന്വേഷണത്തിന് സാധ്യത
ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും പറഞ്ഞത് വീമ്പു പറച്ചിൽ അല്ല! ജയിലിൽ നിന്നിറങ്ങിയ ദിലീപിന്റെ നീക്കങ്ങൾ എല്ലാം വിജയത്തിലേക്ക്; കുറ്റപത്രം ചോർന്ന വിഷയത്തിൽ സന്ധ്യയുടെ പദവി നഷ്ടപ്പെട്ടത് നടന്റെ നീക്കങ്ങൾക്ക് കരുത്ത് നൽകും; അന്വേഷണ സംഘത്തിന്റെ 'തലൈവി' മാറിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് പൊലീസ്; രാമൻപിള്ളയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ജനപ്രിയ നായകൻ
ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും 'ദൃശ്യം' മോഡൽ; അബദ്ധത്തിനിടെ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം കത്തിച്ചത് തെളിവ് നശിപ്പിക്കാൻ; അമ്മ പൊലീസിനോട് പറഞ്ഞത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയും; ട്യൂട്ടോറിയിൽ അദ്ധ്യാപകന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ്; മകന്റെ കൊലയിലെ ചുരുളഴിക്കാൻ അച്ഛനെ വിശദമായി ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ജയമോൾക്ക് പുറത്തു നിന്ന് 'ഒരു കൈ സഹായം' കിട്ടിയെന്ന് ഉറപ്പിച്ച് നീക്കങ്ങൾ
ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് കൂസലില്ലാതെ സമ്മതിച്ച് ജയമോൾ; പൊലീസ് മർദ്ദിച്ചെങ്കിലും പരാതിയില്ലെന്ന് ജഡ്ജിന് മുമ്പിൽ പറഞ്ഞു; കോടതി പരിസരത്ത് അസഭ്യം വിളിയുമായി ജനരോഷം ഇരമ്പിയപ്പോൾ കുഴഞ്ഞു വീണ് മകനെ കൊലപ്പെടുത്തി കത്തിച്ച അമ്മ; സ്വന്തം മകനെ കൊലപ്പെടുത്താൻ പ്രകോപനമായ കാര്യത്തെ കുറിച്ച് അറിയാൻ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യും
ശാന്തശീലനും അച്ചടക്കവും പുലർത്തിയ കൊച്ചു മിടുക്കൻ; പഠനത്തിൽ മിടുക്ക് കാട്ടിയപ്പോൾ സൗഹൃദങ്ങൾ കുറഞ്ഞു; ബാഡ്മിന്റണിൽ മികവ് കാട്ടി കളിക്കളത്തിലും തിളങ്ങി; ഉറ്റതോഴനൊപ്പം പള്ളിയിൽ പോയ ജിത്തു അവിടെ നിന്ന് എത്തിയത് അച്ഛന്റെ കുടുംബ വീട്ടിൽ തന്നെ; നാടിന്റെ അരുമയായ ജിത്തു ജോബിന്റെ വേർപാടിൽ വിതുമ്പി സഹപാഠികളും നാട്ടുകാരും; കൂട്ടുകാരനെ സെനി ഓർക്കുന്നത് ഇങ്ങനെ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?