Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടെക്‌സ്റ്റൈൽ മേഖലയിൽ തൊഴിൽ നഷ്ടമായത് 17,000 പേർക്ക്; എൽ ആൻഡ് ടി മാത്രം 14,000 പേരെ പിരിച്ചുവിട്ടു; അനേകം ഐടിക്കാർക്കും പണിതെറിച്ചു; സ്വകാര്യ ബാങ്കുകളെല്ലാം ജോലിക്കാരെ പിരിച്ചുവിടുന്നു; സ്റ്റാർട്ടപ്പ് കമ്പനികൾക്ക് അകാലചരമം; ഏതാനും വർഷം മുമ്പ് ലോകത്തെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതെന്തുപറ്റി?

ടെക്‌സ്റ്റൈൽ മേഖലയിൽ തൊഴിൽ നഷ്ടമായത് 17,000 പേർക്ക്; എൽ ആൻഡ് ടി മാത്രം 14,000 പേരെ പിരിച്ചുവിട്ടു; അനേകം ഐടിക്കാർക്കും പണിതെറിച്ചു; സ്വകാര്യ ബാങ്കുകളെല്ലാം ജോലിക്കാരെ പിരിച്ചുവിടുന്നു; സ്റ്റാർട്ടപ്പ് കമ്പനികൾക്ക് അകാലചരമം; ഏതാനും വർഷം മുമ്പ് ലോകത്തെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതെന്തുപറ്റി?

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയെന്ന സൂചനകൾ ശക്തമാക്കി തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി രൂപപ്പെടുന്നു. ടെക്‌സ്റ്റൈൽ മേഖലയിൽ 67 വലിയ യൂണിറ്റുകളാണ് സമീപകാലത്ത് പ്രവർത്തനം അവസാനിപ്പിച്ചത്. 17,600 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടതെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ടെക്‌സ്റ്റൈൽ മേഖലയിലെ വലിയ സ്ഥാപനങ്ങളുടെ കണക്ക് മാത്രമാണിത്. ചെറുകിട മില്ലുകൾ കൂടി കണക്കിലെടുക്കുമ്പോൾ തൊഴിൽ നഷ്ടവും പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകും.

എല്ലാ മേഖലകളിലും ഈ മാന്ദ്യം പ്രകടമാണ്. 2017 മാർച്ച് 31-ന് അവസാനിച്ച അവസാന രണ്ട് പാദങ്ങളിൽ ലാർസൻ ആൻഡ് ടുർബോ പിരിച്ചുവിട്ടത് 14,000 തൊഴിലാളികളെയാണ്. ഐടി രംഗത്തും തൊഴിൽ നിയന്ത്രണം പ്രകടമാണ്. ഒട്ടാകെ 873913 പേർക്ക് തൊഴിൽ നൽകുന്ന ഇന്ത്യയിലെ വലിയ അഞ്ച് ഐടി കമ്പനികളിൽ മൂന്നെണ്ണം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തൊഴിൽ നൽകിയത് കുറച്ചുപേർക്ക് മാത്രം. ടിസിഎസ് 1414 പേർക്കും ഇൻഫോസിസ് 1811 പേർക്കും ടെക് മഹീന്ദ്ര 1713 പേർക്കുമാണ് പുതിയതായി തൊഴിലവസരമൊരുക്കിയത്. വിപ്രോയും എച്ച്.സി.എൽ ടെക്‌നോളജീസും അവരുടെ കണക്ക് പുറത്തുവിട്ടിട്ടില്ല.

ന്യൂജനറേഷൻ ബാങ്കുകളിലും ഈ പ്രതിസന്ധി വെളിപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയിലെ ജീവനക്കാരുടെ എ്ണ്ണത്തിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 6096 പേരുടെ കുറവുണ്ടായി. 90421 പേരിൽനിന്ന് 84325 പേരായാണ് ജീവനക്കാരുടെ എണ്ണം കുറഞ്ഞത്. ഇതിന് തൊട്ടുമുമ്പുള്ള ഒക്ടോബർ-ഡിസംബർ കാലയളവിൽ കുറഞ്ഞ ജീവനക്കാരുടെ എണ്ണം 4581 ആയിരുന്നു. മറ്റു സ്വകാര്യ ബാങ്കുകളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്.

ഭാവിയുടെ ഊർജമെന്ന് കരുതിയിരുന്ന സോളാർ, വിൻഡ് എനർജി മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കാറ്റാടി യന്ത്രം നിർമ്മാതാക്കളായ സുസ്ലോൺ എനർജി ലിമിറ്റഡും ടർബൈൻ നിർമ്മാതാക്കളായ റീജൻ പവർടെക്കും ജീനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചു. ഇനോക്‌സ് വിൻഡ് ലിമിറ്റഡിൽ രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളം നൽകാനാവാത്ത വിധം പ്രതിസന്ധി വളർന്നു.

സ്റ്റാർട്ടപ്പുകൾക്കും ഇത് നല്ല കാലമല്ല. 2016-ൽ അടച്ചുപൂട്ടിയത് 212 എണ്ണമാണ്. മുൻവർഷത്തെക്കാൾ ഇരട്ടിയാണിത്. പെപ്പർടാപ്പ്, ടൈനിഔൾ തുടങ്ങിയ പ്രതീക്ഷ പകർന്ന സ്ഥാപനങ്ങളും പൂട്ടിപ്പോയി. ഇക്കൊല്ലവും കൂടുതൽ എണ്ണം പൂട്ടിപ്പോകുമെന്നാണ് വിലയിരുത്തൽ. സ്‌റ്റേസില്ല, ടാസ്‌ക്‌ബോബ് തുടങ്ങിയ സ്ഥാപനങ്ങൾ പൂട്ടലിന്റെ വക്കിലാണ്.

സ്വകാര്യ നിക്ഷേപത്തിലുണ്ടായ ഇടിവും കയറ്റുമതിയിലെ കുറവുമാണ് പല സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നത്. ഇതിനൊപ്പം നോട്ടസാധുവാക്കലും ജിഎസ്ടിയും എത്തി. ടെക്‌സ്‌റ്റൈൽ മേഖലയിലും മറ്റും പ്രതിസന്ധി രൂക്ഷമായത് കമ്പനികൾ പൂട്ടിപ്പോയതുകൊണ്ടാണ്. പവർലൂം ഉപയോഗിക്കുന്ന മില്ലുകളാണ് പൂട്ടുപ്പോയവയിലേറെയും. ഈ മേഖലയിലെ അസംഘടിത തൊഴിൽ രംഗത്തെ പ്രതിസന്ധി കൂടി കണക്കിലെടുക്കുമ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഇനിയുമേറുമെന്ന് അധികൃതർ പറയുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP