Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയെ ഉപേക്ഷിച്ച് ശത്രുരാജ്യത്തെ പൗരത്വമെടുത്ത് പോയവന്റെ സ്വത്തുക്കളെന്തിന് നമ്മൾ കാത്തുസൂക്ഷിക്കണം? ചൈനയിലേക്കും പാക്കിസ്ഥാനിലേക്കും കുടിയേറിയ പതിനായിരത്തോളം പേരുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ലേലത്തിൽ വിൽക്കാനുറച്ച് മോദി സർക്കാർ; മലപ്പുറമടക്കമുള്ള സ്ഥലങ്ങളിൽനിന്നും സർക്കാർ പ്രതീക്ഷിക്കുന്നത് ഒരുലക്ഷത്തോളം കോടി രൂപ

ഇന്ത്യയെ ഉപേക്ഷിച്ച് ശത്രുരാജ്യത്തെ പൗരത്വമെടുത്ത് പോയവന്റെ സ്വത്തുക്കളെന്തിന് നമ്മൾ കാത്തുസൂക്ഷിക്കണം? ചൈനയിലേക്കും പാക്കിസ്ഥാനിലേക്കും കുടിയേറിയ പതിനായിരത്തോളം പേരുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ലേലത്തിൽ വിൽക്കാനുറച്ച് മോദി സർക്കാർ; മലപ്പുറമടക്കമുള്ള സ്ഥലങ്ങളിൽനിന്നും സർക്കാർ പ്രതീക്ഷിക്കുന്നത് ഒരുലക്ഷത്തോളം കോടി രൂപ

സ്വന്തം രാജ്യത്ത് ജീവിക്കാൻ തയ്യാറാകാതെ ശത്രുരാജ്യങ്ങളിലേക്ക് കുടിയേറുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തവരുടെ സ്വത്തുക്കൾ കാത്തുസൂക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടോ? പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയ അത്തരക്കാരുടെ ഇന്നാട്ടിലെ സ്വത്തുക്കൾ ലേലം ചെയ്ത് വിൽക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 9400 സ്വത്തുക്കളാണ് ഇത്തരത്തിൽ കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഇവ ലേലത്തിൽ വിൽക്കുന്നതോടെ ഒരു ലക്ഷം കോടി രൂപ സർക്കാരിന് ലഭിക്കുമെന്നും കണക്കുകൂട്ടുന്നു.

എനിമി പ്രോപ്പർട്ടി (അമൻഡ്‌മെന്റ് ആൻഡ് വാലിഡേഷൻ) നിയമത്തിന്റെ ഭേദഗതിയിയിലൂടെയാണ് ഈ വസ്തുക്കൾ ലേലം ചെയ്ത് വിൽക്കാൻ സർക്കാർ തീരുമാനിച്ചത്. വിഭജനകാലത്തും അതിന് ശേഷവും പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ നാട്ടിലെ സ്വത്തുക്കൡ അവരുടെ അനന്തരാവകാശികൾക്ക് യാതൊരു അവകാശവുമില്ലാതാക്കുന്നതാണ് ഈ നിയമ ഭേദഗതി. ഇത്തരത്തിലുള്ള 6289 വസ്തുക്കളുടെ സർവേ പൂർത്തിയായതായി കേന്ദ്ര ആ്ദ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ വ്യക്തമാക്കി. 2981 വസ്തുക്കളുടെ സർവേയാണ് ഇനി പൂർത്തിയാകാനുള്ളത്. സർവേ പൂർത്തിയായാലുടൻ ഇവയുടെ ലേലം നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

വസ്തുക്കൾ ലേലം ചെ്യ്യുന്നതിനായി സംസ്ഥാനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് പോയ 9280 പേരിൽ 4991 പേരുടെ സ്വത്തുക്കൾ ഉത്തർപ്രദേശിലാണുള്ളത്. 2735 പേരുടെ സ്വത്തുക്കൾ ബംഗാളിലും 487 പേരുടെ സ്വത്തുക്കൾ ഡൽഹിയിലുമുണ്ട്. ചൈനയിലേക്ക് പോയ 57 പേരുടെ സ്വത്തുക്കൾ മേഘാലയയിലും 29 പേരുടെ സ്വത്തുക്കൾ ബംഗാളിലുമാണ്. ആസാമിൽ ഏഴ് ചൈനീസ് പൗരന്മാരുടെ സ്വത്തുക്കളുമുണ്ട്.

പുതിയ നിയമം അനുസരിച്ച് ഇങ്ങനെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തവരുടെ സ്വത്തുക്കളിൽ അവരുടെ അനന്തരാവകാശികൾക്കോ മറ്റോ യാതൊരു അവകാശവുമുണ്ടാകില്ല. ഈ വസ്തുക്കൾ രാജ്യത്തിന്റെ സ്വത്തായി സ്വാഭാവികമായും മാറും. 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം 1968-ലാണ് എനിമി പ്രോപ്പർട്ടി ആക്ട് നിലവിൽ വന്നത്. ആ നിയമത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുള്ളത്.

ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലുമായി ഉള്ള സ്വത്തുക്കളിന്മേൽ പാക്കിസ്ഥാൻ പൗരനായ രാജ മുഹമ്മദ് ആമിർ മുഹമ്മദ് ഖാൻ അവകാശവാദമുന്നയി്ച്ചതോടെയാണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP