Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളിൽ പച്ചപിടിച്ച് മുകേഷ് അംബാനിയും ബാബാ രാംദേവിന്റെ പതഞ്ജലിയും പേ ടിഎം ഉടമയും; അതിസമ്പന്നരുടെ പട്ടികയിൽ 15.3 ബില്യൺ ഡോളറിന്റെ വളർച്ചയുമായി അംബാനി പത്താം വർഷവും ഒന്നാമൻ; ബാബയുടെ കമ്പനി 48-ാംസ്ഥാനത്ത് നിന്ന് 19ൽ എത്തിയപ്പോൾ ആദ്യമായി ലിസ്റ്റിൽ കയറി പേ ടിഎം

മോദിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളിൽ പച്ചപിടിച്ച് മുകേഷ് അംബാനിയും ബാബാ രാംദേവിന്റെ പതഞ്ജലിയും പേ ടിഎം ഉടമയും; അതിസമ്പന്നരുടെ പട്ടികയിൽ 15.3 ബില്യൺ ഡോളറിന്റെ വളർച്ചയുമായി അംബാനി പത്താം വർഷവും ഒന്നാമൻ; ബാബയുടെ കമ്പനി 48-ാംസ്ഥാനത്ത് നിന്ന് 19ൽ എത്തിയപ്പോൾ ആദ്യമായി ലിസ്റ്റിൽ കയറി പേ ടിഎം

മുംബൈ: ഇന്ത്യയിൽ പണക്കാർ കൂടുതൽ പണക്കാരായി മാറുന്നുവെന്നതിന് തെളിവെന്നോണം തുടർച്ചയായി പത്താംതവണയും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം നിലനിർത്തി. അതേസമയം മോദിയുടെ സാമ്പത്തിക പരിഷ്‌കരണം മറ്റു പല കോടീശ്വരന്മാർക്കും തിരിച്ചടിയായെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

38 ബില്യൺ ഡോളറാണ് (2.5 ലക്ഷംകോടി രൂപ)് മുകേഷിന്റെ ആസ്തി. മോദി അധികാരത്തിൽ എത്തിയതിനു ശേഷം ബിസിനസ് വിപുലപ്പെടുത്തിയ ബാബാ രാംദേവിന്റെ കമ്പനിക്കും വൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. പതജ്ഞലിയുടെ ഉടമയായി നിലകൊള്ളുന്ന ബാബയുടെ സന്തത സഹചാരി ആചാര്യ ബാലകൃഷ്ണയാകട്ടെ, കഴിഞ്ഞവർഷത്തെ 48ാം സ്ഥാനത്തുനിന്ന് 19ലെത്തി. 43,000 കോടിയോളം (6.55 ബില്യൺ ഡോളർ) രൂപയാണ് ബാലകൃഷ്ണയുടെ ആസ്തി.

ഫോബ്സ് മാഗസിന്റെ ആനുവൽ ഇന്ത്യ റിച്ച് ലിസ്റ്റ് 2017 പുറത്തുവന്നതിലാണ് പുതിയ കണക്കുകൾ. വിപ്രോയുടെ അസിം പ്രേംജിയാണ് ഇന്ത്യയിൽ സമ്പത്തിന്റെ കാര്യത്തിൽ രണ്ടാമൻ. 19 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൺ ഫാർമ ഉടമ ദിലീപ് സാഘ് വി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12.1 ബില്യൺ ഡോളറാണ് സാംഘ് വിയുടെ ആസ്തി.

മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്കിടയിൽ പല കോടീശ്വരന്മാർക്കും കോടികൾ നഷ്ടമായപ്പോൾ മുകേഷ് അംബാനിയുടെ സമ്പാദ്യത്തിൽ 15.3 ബില്യൺ ഡോളറിന്റെ(67ശതമാനം)വർധനവാണുണ്ടായത്. ഇത് ചർച്ചയായിട്ടുണ്ട്. മുകേഷ് അംബാനിയുടെ സഹോദരനായ അനിൽ അംബാനി 3.15 ബില്യൺ ഡോളറിന്റെ ആസ്തിയുമായി 45ാം സ്ഥാനത്താണ്. 2016ൽ 32ാം സ്ഥാനത്തും അതിന് മുൻവർഷം 29ാം സ്ഥാനത്തുമായിരുന്നു അനിലിന്റെ സ്ഥാനം.

മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് ഹിന്ദുജ സഹോദരന്മാരാണ്. 18. 4 ബില്യൺ ഡോളറാണ് അവരുടെ ആസ്തി. നാലാം സ്ഥാനത്ത് ലക്ഷ്മി മിത്തലും (16.5 ബില്യൺ ഡോളർ), അഞ്ചാം സ്ഥാനത്ത് പല്ലൂഞ്ചി മിസ്ത്രിയും (16 ബില്യൺ) ആണ്.

മുൻവർഷം ലിസ്റ്റിലുണ്ടായിരുന്നവരിൽ അഞ്ചിൽ നാലുപേരും നില മെച്ചപ്പെടുത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ 27 പേർ ഒരു ബില്യൺ ഡോളറിലേറെ ആസ്തി വർദ്ധിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് സമ്പന്നന്മാർ കൂടുതൽ സമ്പന്നന്മാരാകുന്നു എന്ന നിലയിൽ വിലയിരുത്തൽ ഉണ്ടായിരിക്കുന്നത്. എയർ ലൈൻ മേഖലയിലെ നസ്ലി വാഡിയ 25ാം സ്ഥാനത്ത് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 5.6 ബില്യൺ ഡോളറാണ് ആസ്തി. ഇദ്ദേഹം ലിസ്റ്റിൽ ആദ്യമായാണ് ഇടംപിടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇ ഗവേണൻസ് സർവീസ് കമ്പനിയുടമ ദിനേഷ് നന്ദ്വാന, പെ ടിഎമ്മിന്റെ വിജയ് ശേഖർ ശർമ്മ, യെസ് ബാങ്കിന്റെ റാണ കപൂർ എന്നിവരും ലിസ്റ്റിൽ യഥാക്രമം 99, 100 സ്ഥാനത്ത് കയറിപ്പറ്റി.

സാമ്പത്തിക പരിഷ്‌കരണം വന്നതോടെ ഇ-വാലറ്റ് കച്ചവട രംഗത്ത് മോദിയുടെ ചിത്രം സഹിതം പരസ്യം നൽകിയ കമ്പനിയാണ് പേ ടിഎം എന്നതിനാൽ തന്നെ ഇവർക്ക് ആദ്യമായി രാജ്യത്തെ നൂറ് അതിസമ്പന്നരുടെ ലിസ്റ്റിൽ 99-ാം സ്ഥാനത്ത് എത്താനായതും ചർച്ചയായിട്ടുണ്ട്. 1.46 ബില്യൺ ഡോളറിന് മേൽ സമ്പാദ്യം ഉള്ളവരാണ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP