Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരവാദിത്തം ഇല്ലാതെ പണം നിക്ഷേപിച്ചവരെ മുഴുവൻ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കണമെങ്കിൽ വർഷങ്ങൾ വേണ്ടി വരും; നൂറിലൊന്ന് പേരെ കൈകാര്യം ചെയ്യാൻ പോലും ആദായ നികുതി വകുപ്പിന് അളില്ല; ബാങ്കിൽ നിക്ഷേപിച്ച് നോട്ട് മാറ്റിയെടുത്ത കള്ളപ്പണക്കാർ പലരും അനായാസം രക്ഷപ്പെടുമെന്ന് റിപ്പോർട്ട്

ഉത്തരവാദിത്തം ഇല്ലാതെ പണം നിക്ഷേപിച്ചവരെ മുഴുവൻ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കണമെങ്കിൽ വർഷങ്ങൾ വേണ്ടി വരും; നൂറിലൊന്ന് പേരെ കൈകാര്യം ചെയ്യാൻ പോലും ആദായ നികുതി വകുപ്പിന് അളില്ല; ബാങ്കിൽ നിക്ഷേപിച്ച് നോട്ട് മാറ്റിയെടുത്ത കള്ളപ്പണക്കാർ പലരും അനായാസം രക്ഷപ്പെടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: നോട്ട് നിരോധനത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിട്ടത് കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യുകയാണ്. എന്നാൽ വിപണിയിലുണ്ടായ നോട്ടുകളുടെ 98 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ ഈ ലക്ഷം പൊളിഞ്ഞുവെന്ന് വിലയിരുത്തലുണ്ടായി. ഇതിനിടെയാണ് പുതിയ കണക്ക് എത്തിയത്. ബാങ്കിലെത്തിയ നാല് ലക്ഷം കോടി രൂപ കള്ളപ്പണമാണ്. ഇവയ്‌ക്കൊന്നും ഉറവിടമില്ല. അന്വേഷണത്തിലൂടെ ഈ നിക്ഷേപകരെ കുടുക്കാമെന്നും പ്രതീക്ഷിച്ചു. ഇതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ആദായ നികുതി വകുപ്പിനും നൽകി. എന്നാൽ കള്ളപ്പണക്കാരെ ഈ അടുത്ത കാലത്തൊന്നും കുടുക്കാനാകില്ലെന്നതാണ് വസ്തുത.

നിരോധിച്ച വലിയ നോട്ടുകൾ തിരിച്ചടയ്ക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച 50 ദിവസ സമയപരിധിയിൽ രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപമായി എത്തിയെന്നു കരുതുന്ന കള്ളപ്പണം 4 ലക്ഷം കോടി രൂപയാണ്. വിശദാംശങ്ങൾ പരിശോധിച്ചശേഷം നികുതി വെട്ടിച്ച 4 ലക്ഷം കോടിയുടെ നിക്ഷേപകർക്ക് ആദായനികുതി വകുപ്പ് നോട്ടിസ് അയയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത്രയും ഭീമമായ തുകയുടെ വിശദാംശങ്ങൾ പിരശോധിക്കാനുള്ള ജീവനക്കാർ ആദായ നികുതി വകുപ്പിനില്ല. കള്ളപ്പണം നിക്ഷേപിച്ചവരിൽ നൂറിലൊരാളുടെ വിവരം പോലും പരിശോധിക്കാനാവാത്ത അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം നടക്കാനിടയില്ല. ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ച ഓരോ അക്കൗണ്ടും പരിശോധിച്ച് വേണം നോട്ടീസ് അയക്കാൻ. അത് ഈ അടുത്ത കാലത്തൊന്നും പൂർത്തിയാകില്ല.

രണ്ട ലക്ഷത്തിന് മുകളിൽ നിക്ഷേപിച്ച മുഴുവൻ അക്കൗണ്ടും പരിശോധിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ നവംബർ ഒൻപതിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബാങ്കുകളിൽ പണമായി എത്തിയതു 10,700 കോടി രൂപയാണ്. ഇതിൽ ഭൂരിഭാഗവും ജനധൻ അക്കൗണ്ടുകളിൽ കുറഞ്ഞ തുക നിക്ഷേപിച്ച് നടത്തി നീക്കവും. അതുകൊണ്ട് തന്നെ കള്ളപ്പണം പിടിക്കാനുള്ള പരിശോധന കാര്യക്ഷമമാകില്ല. ഇതിന് വേണ്ട സൂക്ഷ്മത നൽകാനുള്ള ആൾബലം ആദായ നികുതി വകുപ്പിനില്ല. സിബിഐയും എൻഫോഴ്‌സ്‌മെന്റും ആദായ നികുതി വകുപ്പും ഒരുമിച്ചിറങ്ങിയാൽ പോലും രണ്ട് ലക്ഷത്തിൽ താഴെയുള്ള നിക്ഷേപം പരിശോധിച്ച് തീരില്ല. അതുകൊണ്ട് തന്നെ നാമമാത്രമായ അക്കൗണ്ടുകളിലേക്ക് പരിശോധന ചുരുങ്ങും.

നോട്ട് അസാധുവാക്കലിനുശേഷം 60 ലക്ഷം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപം രണ്ടു ലക്ഷം രൂപയിലേറെ എത്തി. നിർജീവ അക്കൗണ്ടുകളിലേക്കു പണമായി എത്തിയത് 25,000 കോടി രൂപയാണ്. 80,000 കോടി രൂപ പണമായി വായ്പകളിൽ തിരിച്ചടച്ചുവെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉറവിടമില്ലാത്ത പണം കണ്ടെത്തുകയ അസാധ്യമാണെന്ന തിരിച്ചറിവ് കേന്ദ്ര സർക്കാരിനും വന്നു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP