Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷം തന്നെ ബ്രിട്ടനേയും ഫ്രാൻസിനേയും ഇന്ത്യ മറികടക്കും; 2032ൽ അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ ഒന്നാം നമ്പർ ശക്തിയാകും; അമേരിക്കയ്ക്ക് പിന്നിൽ ഇന്ത്യ ഉറപ്പിക്കുന്നത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി എന്ന പദവി; ജപ്പാനും ജർമനിയും ബ്രസീലും പിന്നാലം; അടുത്ത 15 കൊല്ലം കൊണ്ട് ലോകം മാറി മറിയുന്നത് ഇങ്ങനെ

ഈ വർഷം തന്നെ ബ്രിട്ടനേയും ഫ്രാൻസിനേയും ഇന്ത്യ മറികടക്കും; 2032ൽ അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ ഒന്നാം നമ്പർ ശക്തിയാകും; അമേരിക്കയ്ക്ക് പിന്നിൽ ഇന്ത്യ ഉറപ്പിക്കുന്നത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി എന്ന പദവി; ജപ്പാനും ജർമനിയും ബ്രസീലും പിന്നാലം; അടുത്ത 15 കൊല്ലം കൊണ്ട് ലോകം മാറി മറിയുന്നത് ഇങ്ങനെ

ലണ്ടൻ: ഇനി ഏഷ്യയുടെ കാലമാണ്. ചൈനയുടേയും ഇന്ത്യയുടേയും കുതിപ്പിന്റെ കാലം 2018ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ബ്രിട്ടൺ ഫ്രാൻസ് എന്നീ യൂറോപ്യൻ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുകയെന്നും സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമ്പത്തിക ഗവേഷണ സ്ഥാപനമാണിത്.

അടുത്ത 15 വർഷത്തിനിടയിൽ ഏഷ്യൻ സമ്പദ് വ്യവസ്ഥകൾ കുതിച്ചുയരുമെന്നാണ് കണ്ടെത്തൽ. ചൈനയാകും ഒന്നാം നമ്പർ സാമ്പത്തിക ശക്തി. ഇതിന്റെ ഭാഗമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഏജൻസി പ്രവചിക്കുന്നു. നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി ഇന്ത്യൻ സമ്പദ് രംഗത്തുണ്ടായിരിക്കുന്ന മാന്ദ്യം താത്കാലികമാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.

ഡോളറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ 2018ൽ ബ്രിട്ടണെയും ഫ്രാൻസിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും സന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് ഡെപ്യൂട്ടി ചെയർമാൻ ഡഗ്ലസ് മക്വില്യംസ് പറഞ്ഞു. അംരിക്ക രണ്ടാം സ്ഥാനത്താകും. ചൈന 2032ഓടെ അമേരിക്കയെയും മറികടന്ന് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായേക്കുമെന്നാണ് പ്രവചനം. 2032ഓടെ റഷ്യ പതിനൊന്നാം സ്ഥാനത്തുനിന്ന് 17-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. ബ്രിട്ടൺ വരുംവർഷങ്ങളിൽ സാമ്പത്തികമായി പിന്നാക്കംപോകുമെന്നും റിപ്പോർട്ട് പറയുന്നു. അങ്ങനെ ഏഷ്യയുടെ കുതിപ്പ് പ്രവചിക്കുകയാണ് റിപ്പോർട്ട്.

ഇന്ത്യയുടെ മാന്ദ്യം താൽക്കാലികമാണ്. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ മാന്ദ്യം. വരും വർഷങ്ങളിൽ സാമ്പത്തിക മുന്നേറ്റം പ്രകടമാകും. ബ്രെക്‌സിറ്റിനെ തുടർന്നുള്ള നടപടികളാണ് ബ്രിട്ടനെ ക്ഷീണിപ്പിക്കുന്നത്. റഷ്യയുടെ സ്ഥിതിയും പരിതാപകരമാണെന്ന് റിപ്പോർട്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP