Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു ജിബി ഡേറ്റയ്ക്ക് സെപ്റ്റംബർ വരെ ഏവരും വാങ്ങിയിരുന്നത് ശരാശരി 250 രൂപ; ജിയോ എത്തിയതോടെ ഇത് പത്ത് രൂപയായി; അംബാനിയുടെ ഓഫറുകൾ തളർത്തുന്നത് മറ്റ് മൊബൈൽ കമ്പനികളെ; ഐഡിയ നഷ്ടത്തിലേക്ക്

ഒരു ജിബി ഡേറ്റയ്ക്ക് സെപ്റ്റംബർ വരെ ഏവരും വാങ്ങിയിരുന്നത് ശരാശരി 250 രൂപ; ജിയോ എത്തിയതോടെ ഇത് പത്ത് രൂപയായി; അംബാനിയുടെ ഓഫറുകൾ തളർത്തുന്നത് മറ്റ് മൊബൈൽ കമ്പനികളെ; ഐഡിയ നഷ്ടത്തിലേക്ക്

ന്യൂഡൽഹി: ഐഡിയ സെല്ലുലാറിന്റെ ഏപ്രിൽജൂൺ പ്രവർത്തനഫലത്തിൽ വൻ നഷ്ടം. മുൻകൊല്ലം ഇതേ കാലയളവിൽ 217 കോടി രൂപ ലാഭം നേടിയ കമ്പനിക്ക് ഇക്കുറി 815.9 കോടി രൂപ നഷ്ടം.

ഒരു ജിബി ഡേറ്റയ്ക്ക് സെപ്റ്റംബർ വരെ ഏവരും വാങ്ങിയിരുന്നത് ശരാശരി 250 രൂപയായിരുന്നു. ഈ തുക പത്തു രൂപയാക്കിയത് ജിയോ തന്നെ. ജിയോയുടെ വരവ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കി. ഓരോ മാസവും 120 കോടി ജിബി ഡേറ്റയാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ജിയോയിലൂടെയാണ്. ആദ്യ മാസങ്ങളിൽ 100 കോടി ജിബി ഡേറ്റ വരെ ജിയോ വരിക്കാർ ഉപയോഗിച്ചിരുന്നു. ഇതാണ് ഐഡിയയെ തകർക്കുന്നത്.

ഏപ്രിലിൽ ജിയോ സേവനങ്ങൾക്കു തുക ഈടാക്കിത്തുടങ്ങിയെങ്കിലും വളരെ കുറഞ്ഞ നിരക്കു മാത്രം ഈടാക്കുന്നതിനാൽ വെല്ലുവിളി തുടരുകയാണെന്ന് ഐഡിയ പറഞ്ഞു. ഐഡിയ ഏപ്രിൽജൂൺ ത്രൈമാസത്തിൽ 8181.7 കോടി രൂപ വരുമാനം നേടി. മുൻ കൊല്ലം ഇതേ കാലത്തെക്കാൾ 14% കുറവ്. ജിയോയെ നേരിടാൻ കമ്പനി അവതരിപ്പിച്ച ഓഫറുകളും താഴ്ന്ന നിരക്കുകളും വരുമാനത്തെ ബാധിച്ചു. ഡേറ്റ ഉപയോഗം കൂടിയിട്ടുണ്ട്. ഏറ്റവും വലിയ ടെലികോം കമ്പനിയായ എയർടെലിന്റെ ഏപ്രിൽജൂൺ ലാഭം മുൻകൊല്ലം ഇതേ കാലത്തെക്കാൾ 75% കുറഞ്ഞു 367 കോടി രൂപ ആയിട്ടുണ്ട്.

സെപ്റ്റംബർ ഒന്നിനാണ് വെൽകം ഓഫറുമായി ജിയോ വിപണിയിലേക്ക് എത്തിയത്. ഡിസംബർ 31ന് ഹാപ്പി ന്യൂ ഇയർ ഓഫറായി അതു മാറി. മാർച്ച് 31നു ശേഷവും നാലു മാസത്തേക്കു കൂടി അൺലിമിറ്റഡ് ഡേറ്റാ സേവനം നൽകി. ഇപ്പോഴും മിതമായ നിരക്കിൽ ദിവസം ഒരു ജിബി ഡേറ്റ നൽകുന്നുണ്ട്. വിപണിയിലെത്തി 170 ദിവസത്തിനകം പത്തു കോടി ഉപഭോക്താക്കളാണ് ജിയോ നേടിയത്. എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങി കമ്പനികളെ പിന്നിലാക്കി. രണ്ടു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ജിയോയ്ക്കായുള്ള നിക്ഷേപം.

രാജ്യത്തെ 22 ടെലികോം സർക്കിളുകളിലും 90,000 എകോ ഫ്രണ്ട്?ലി ടവറുകളും ഏകദേശം 250000 കിലോമീറ്റർ ഫൈബർ ഒപ്ടിക്‌സ് കേബിളുമെന്ന അടിത്തറയിലാണ് ജിയോയുടെ നിൽപ്പ്. നിലവിലെ 2ജി, 3ജി നെറ്റ്?വർക്കുകളിൽ നിന്നാണ് മറ്റുള്ള സേവനദാതാക്കൾ 4ജി ലഭ്യമാക്കുന്നതെന്നതും നിലവിലെ കേബിളുകൾ 5 ജിയിലേക്കാൻ കോടികൾ ചിലവഴിക്കേണ്ടി വരുമെന്നതും 5 ജിയിലേക്കുള്ള ജിയോയുടെ വഴി സുഗമമാക്കുന്നു. ഡേറ്റാ മേഖലയിൽ പൂർണവിജയം നേടിയ റിലയൻസ് ജിയോയുടെ അടുത്ത ലക്ഷ്യം മൊബൈൽ വിപണിയാണ്. രാജ്യത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന വിപണിയാണ് മൊബൈൽ. ഈ മേഖല കൂടി പിടിച്ചടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ജിയോ ഫോൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP