Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

30,000 കോടി രൂപയുടെ പദ്ധതികൾക്ക് ഈ സാമ്പത്തിക വർഷം അനുമതി നൽകുമെന്ന് : മന്ത്രി തോമസ് ഐസക്ക്; കിഫ്ബി ഓൺലൈൻ ഫണ്ട് വിതരണ സംവിധാനത്തിന് തുടക്കമായി

30,000 കോടി രൂപയുടെ പദ്ധതികൾക്ക് ഈ സാമ്പത്തിക വർഷം അനുമതി നൽകുമെന്ന് : മന്ത്രി തോമസ് ഐസക്ക്; കിഫ്ബി ഓൺലൈൻ ഫണ്ട് വിതരണ സംവിധാനത്തിന് തുടക്കമായി

തിരുവനന്തപുരം: കിഫ്ബിയിൽ 30,000 കോടി രൂപയുടെ പദ്ധതികൾക്ക് ഈ സാമ്പത്തിക വർഷം അനുമതി പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബി ഓൺലൈൻ ഫണ്ട് വിതരണ സംവിധാനം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഹൈടെക് സ്‌കൂൾ പദ്ധതിക്കുള്ള 493.5 കോടി രൂപയാണ് ആദ്യ ഓൺലൈൻ പേയ്മെന്റായി നൽകിയത്. ആരോഗ്യ വകുപ്പിന്റെ ഡയാലിസിസ് സെന്റർ പദ്ധതി, പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ആർ.ബി.ഡി. സി.കെ വഴി നടപ്പാക്കുന്ന അകത്തേത്തറ റെയിൽവേ ഓവർബ്രിഡ്ജ് പദ്ധതികൾക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റും നൽകി. ആറായിരം കോടി രൂപയുടെ പദ്ധതികൾക്ക് പൂർണ അനുമതിയായതായി മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.

മറ്റൊരു ആറായിരം കോടി രൂപയുടെ പദ്ധതികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകിയിട്ടുണ്ട്. മൂവായിരം കോടി രൂപയുടെ പദ്ധതികൾ അനുമതിക്കായി ബോർഡിന് മുന്നിൽ സമർപ്പിക്കാൻ തയ്യാറായിട്ടുണ്ട്. ഇതുവരെ അംഗീകരിച്ച 12500 കോടി രൂപയുടെ പദ്ധതികൾക്ക് ആദ്യ ഗഡുവായി നൽകാനാവശ്യമായ ഫണ്ട് നിലവിൽ കിഫ്ബിയുടെ പക്കലുണ്ട്. നബാർഡിന്റെ ഉപസ്ഥാപനമായ നിഡയാണ് 5000 കോടി രൂപ നൽകുന്നത്. ഹഡ്കോയും പണം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. 9, 9.5 ശതമാനം പലിശയാണ് നൽകേണ്ടത്. നാലു ശതമാനം പലിശയ്ക്ക് പണം ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നു.

വൈദ്യുതിബോർഡിന്റെ ട്രാൻസ്ഗ്രിഡ് പദ്ധതിയാണ് കിഫ്ബിയിലെ ഏറ്റവും വലിയ പ്രോജക്ട്. പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവുമധികം പദ്ധതികളുള്ളത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെയാണ് കിഫ്ബി ഓൺലൈൻ ഫണ്ട് വിതരണ സംവിധാനം ഒരുക്കിയത്. പുതിയ സംവിധാനത്തിലൂടെ ബിൽ പാസായാലുടൻ പണം ലഭ്യമാകും. ത്രിതല സംവിധാനത്തിലൂടെയാണ് കിഫ്ബിയിലെ പദ്ധതികൾ പരിശോധിക്കുന്നത്. കിഫ്ബി ബോർഡിനും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും പുറമെ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഫണ്ട് ട്രസ്റ്റിങ് അഡൈ്വസറി കൗൺസിലും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് 2018 മാർച്ച് 31നകം സംസ്ഥാനത്തെ എട്ടു മുതൽ 12 വരെയുള്ള 45,000 ക്ലാസ് മുറികളിൽ പരിധിയില്ലാതെ ബി. എസ്. എൻ. എൽ ബ്രോഡ്ബാൻഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് ചടങ്ങിൽ സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി പ്രോഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഹൈടെക് സ്‌കൂൾ പദ്ധതിക്കായി ആയിരം കോടി രൂപയുടെ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP