Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്പിന് പുറത്തേക്കുള്ള വ്യാപാരം ശക്തിപ്പെടുത്തി ബ്രിട്ടൻ; ഇന്ത്യയിലേക്കും ചൈനയിലേക്കും ഒമാനിലേക്കും വൻ വർധന; അമേരിക്കയിലേക്ക് ഇപ്പോഴും കോടികളുടെ ബ്രിട്ടീഷ് ഉത്പന്നങ്ങൾ; ബ്രെക്‌സിറ്റ് നടന്നാലും ബ്രിട്ടൻ സേഫ്

യൂറോപ്പിന് പുറത്തേക്കുള്ള വ്യാപാരം ശക്തിപ്പെടുത്തി ബ്രിട്ടൻ; ഇന്ത്യയിലേക്കും ചൈനയിലേക്കും ഒമാനിലേക്കും വൻ വർധന; അമേരിക്കയിലേക്ക് ഇപ്പോഴും കോടികളുടെ ബ്രിട്ടീഷ് ഉത്പന്നങ്ങൾ; ബ്രെക്‌സിറ്റ് നടന്നാലും ബ്രിട്ടൻ സേഫ്

യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോയാൽ ബ്രിട്ടൻ പാപ്പരാകുമെന്ന് വിശ്വസിക്കുന്നവരേറെയാണ്. കരാറുകളൊന്നുമില്ലാതെയാണ് ബ്രെക്‌സിറ്റെങ്കിൽ അത് ബ്രിട്ടന് താങ്ങാവുന്നതായിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പോലും അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക മാന്ദ്യവും ബാങ്കുകൾ പലിശ ഉയർത്തലും വീടുവില കുറയലുമൊക്കെയാണ് ബ്രെക്‌സിറ്റനന്തര കാലത്ത് ബ്രിട്ടൻ നേരിടാൻ പോകുന്ന പ്രസിസന്ധികളെന്നായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറുടെ ആശങ്കകൾ.

എന്നാൽ, ബ്രെക്‌സിറ്റിനുശേഷവും ബ്രിട്ടൻ സുരക്ഷിതമായിരിക്കുമെന്ന സൂചനകളാണ് യൂറോപ്പിനുപുറത്തുള്ള രാജ്യങ്ങളുമായുള്ള വ്യാപാരത്തിലുണ്ടായ വർധന സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം ആകെ വ്യാപാരത്തിൽ 616 ബില്യൺ പൗണ്ടിന്റെ വർധനയുണ്ടായതായാണ് കണക്ക്. വ്യാപാരക്കമ്മി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടുവർഷമാകുമ്പോഴും മറ്റുരാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ ബ്രിട്ടൻ സ്ഥിരമായ വർധനയുണ്ടാക്കുന്നുണ്ടെന്ന് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് പറഞ്ഞു.

2017-ലെ ആകെ വ്യാപാരത്തിൽ 55 ശതമാനവും യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലേക്കാണ്. ഇതിൽ അഞ്ചിലൊന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയയാണ്. ചരക്കുകയറ്റുമതിയിൽ 13 ശതമാനം വർധനയുണ്ടായി. ആകെ കയറ്റുമതി 330 ബില്യൺ പൗണ്ടിന്റേതാണ്. സേവന മേഖലയിൽ ഏഴുശതമാനം വർധനയോടെ 277 ബില്യൺ പൗണ്ട് വ്യാപാരം ഉണ്ടായി. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി അഞ്ച് ബില്യൺ പൗണ്ട് കുറഞ്ഞ് 25.8 ബില്യൺ പൗണ്ടിലെത്തി. ശുഭകരമായ സൂചനകളായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ബ്രിട്ടനിൽനിന്നുള്ള കയറ്റുമതിയുടെ സിംഹഭാഗവും പോകുന്നത് അമേരിക്കയിലേക്കാണ്. ചരക്കുകളുംം സേവനങ്ങളുമായി 112 ബില്യൺ പൗണ്ടിന്റെ വ്യാപാരം 2017-ൽ നടന്നു. എട്ടുശതമാനത്തോളമാണ് അമേരിക്കയുമായുള്ള വ്യാപാരം വർധിച്ചത്. ജർമനി, ഫ്രാൻസ്, നെതർലൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കാണ് അമേരിക്ക കഴിഞ്ഞാൽ കൂടുതൽ കയറ്റുമതി. ജർമനിയിലേക്ക് 56.8 ബില്യൺ പൗണ്ടിന്റെ കയറ്റുമതി നടന്നു. ഫ്രാൻസുമായി 40.4 ബില്യൺ പൗണ്ടിന്റെയും നെതർലൻഡ്‌സുമായി 39 ബില്യണിന്റെയും അയർലൻഡുമായി 34 ബില്യണിന്റെയും വ്യാപാരമുണ്ടായി.

യൂറോപ്യൻ യൂണിയന് പുറത്ത് അമേരിക്ക കഴിഞ്ഞാൽ ചൈനയാണ് ബ്രിട്ടന് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന രാജ്യം. ചൈനയിലേക്ക് 22 ബില്യണിന്റെ കയറ്റുമതിയാണ് 2017-ൽ ഉണ്ടായത്. 2016-ലേതിനെക്കാൾ 26 ശതമാനം വർധനയാണ് ചൈനയിലേക്കുമാത്രം ഉണ്ടായത്. 1999-ൽ ബ്രിട്ടന്റെ ആകെ കയറ്റുമതിയുടെ ഒരു ശതമാനം മാത്രമായിരുന്നു ചൈനയിലേക്കെങ്കിൽ ഇപ്പോഴത് 3.6 ശതമാനമായി വർധിച്ചു.

ഇന്ത്യയുമായുള്ള വ്യാപാരത്തിലും പ്രകടമായ മുന്നേറ്റമുണ്ടായി. 2016-ൽ 5.7 ബില്യണിന്റെ വ്യാപാരം നടന്ന സ്ഥാനത്ത് 2017-ൽ 6.7 ബില്യൺ വരുമാനം നേടാനായി. 2010-നുശേഷം ബ്രിട്ടനുമായുള്ള വ്യാപാരത്തിൽ ഏറെ മുന്നേറ്റമുണ്ടായിട്ടുള്ളത് ഒമാനുമായുള്ള ഇടപാടുകളിലാണ്. ഒമാനുമായുള്ള വ്യാപാരത്തിൽ എട്ടുവർഷത്തിനിടെ 354 ശതമാനത്തോളം വർധനയുണ്ടായി. 2017-ൽ മൂന്ന് ബില്യണിന്റെ വ്യാപാരമാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP