Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൂറ്റാണ്ടിന്റെ നിറവിൽ ഒരു രൂപാ നോട്ട്; ഒന്നാം ലോക മഹായുദ്ധകാലത്ത് രൂപം കൊണ്ട ഒരു രൂപ ആദ്യം പുറത്തിറങ്ങിയത് ജോർജ് അഞ്ചാമൻ രാജാവിന്റെ ചിത്രത്തോടെ; സ്വാതന്ത്ര്യം ലഭിച്ചതോടെ അശോകസ്തംഭം മുദ്രണം ചെയ്ത് പരിഷ്‌ക്കരിച്ചു: പിന്നീട് ഗാന്ധിജി ചിത്രം മുദ്രണം ചെയ്തു: ഒരു കാലത്ത് സാധാരണക്കാരന് ഒഴിച്ചു കൂട്ടാനാവാത്തതായി മാറിയ ഒരു രൂപാ നോട്ടിന്റെ കഥ

നൂറ്റാണ്ടിന്റെ നിറവിൽ ഒരു രൂപാ നോട്ട്; ഒന്നാം ലോക മഹായുദ്ധകാലത്ത് രൂപം കൊണ്ട ഒരു രൂപ ആദ്യം പുറത്തിറങ്ങിയത് ജോർജ് അഞ്ചാമൻ രാജാവിന്റെ ചിത്രത്തോടെ; സ്വാതന്ത്ര്യം ലഭിച്ചതോടെ അശോകസ്തംഭം മുദ്രണം ചെയ്ത് പരിഷ്‌ക്കരിച്ചു: പിന്നീട് ഗാന്ധിജി ചിത്രം മുദ്രണം ചെയ്തു: ഒരു കാലത്ത് സാധാരണക്കാരന് ഒഴിച്ചു കൂട്ടാനാവാത്തതായി മാറിയ ഒരു രൂപാ നോട്ടിന്റെ കഥ

തളിപ്പറമ്പ്: ഒരു കാലത്ത് മലയാളിക്ക് ഒഴച്ചു കൂടാൻ പറ്റാത്ത ഒന്നായിരുന്നു ഒരു രൂപാ നോട്ട്. എല്ലാ പോക്കറ്റുകളിലും പഴ്‌സുകളിലും ഈ നോട്ട് സ്ഥാനം പിടിച്ചിരുന്നു. ഏറ്റവും മൂല്യം കുറഞ്ഞ നോട്ട് ആയതു കൊണ്ട് സാധാരണക്കാരന്റെ നോട്ടായിരുന്നു ഒരു രൂപയ്ക്ക് ഇത് നൂറ്റാണ്ടിന്റെ നിറവ്.

ഒന്നാം ലോക മഹായുദ്ധകാലത്ത് 1917 നവംബർ 30നാണ് ഈ കുഞ്ഞൻ നോട്ട് അച്ചടിച്ചത്. പിന്നീട് ഇത് സാധാരണക്കാർക്ക് ഒഴിച്ചുകൂടാനാവാത്തതായി. ചെറിയ മൂല്യത്തിലുള്ള നോട്ടുകളുടെ ആവശ്യം മനസ്സിലാക്കി സർക്കാർ അന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ഒരുരൂപ അച്ചടിച്ചു.

1917ൽ ഒരു രൂപ നോട്ട് ജന്മം എടുക്കുമ്പോൾ കെട്ടിലും മട്ടിലും ഒരു ഇംഗ്ലീഷ് ലുക്കായിരുന്നു. ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമന്റെ അർധകായചിത്രത്തോടെ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ പേരിലായിരുന്നു നോട്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉൾപ്പെടെ എട്ടുഭാഷകളിൽ മൂല്യം രേഖപ്പെടുത്തി. പിന്നീട് 1940-ൽ ജോർജ് ആറാമന്റെ ചിത്രത്തോടെ ഒരുരൂപാ കറൻസിയിറക്കി.

സ്വാതന്ത്ര്യത്തിന് ശേഷം 1949 ഓഗസ്റ്റ് 12-ന് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വീണ്ടും പരിഷ്‌ക്കരിച്ചു. ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രത്തിനുപകരം അശോകസ്തംഭം മുദ്രണംചെയ്തു. 1957-ൽ ചുവപ്പുനിറത്തിലുള്ള ഒരുരൂപാനോട്ടിറങ്ങി. കേന്ദ്രസർക്കാർ നേരിട്ടിറക്കുന്ന ഒരുരൂപാനോട്ടിൽ ഇതുവരെയായി 21 ധനകാര്യസെക്രട്ടറിമാർ ഒപ്പുവെച്ചു.

1917-നുശേഷമിറക്കിയ ഒരുരൂപാനോട്ടിൽ ഒരുരൂപാനാണയത്തിന്റെ ഇരുഭാഗവും മുദ്രണംചെയ്തുതുടങ്ങി. 1969-ൽ ഗാന്ധിജയന്തി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരുരൂപാ കറൻസിയിൽ ഗാന്ധിചിത്രം ഉൾപ്പെടുത്തി. കറൻസികളും നാണയങ്ങളും സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ആലക്കോട് പെരുന്നിലത്തെ കുരിയാലപ്പുഴ നോബി ജോസഫ്(44) നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് ഈ ഒരുരൂപാനോട്ടുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP