Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌പൈസ് ജെറ്റും ഇന്ത്യൻ റെയിൽവേയും തമ്മിൽ കിടിലൻ ഡീൽ ഉറപ്പിച്ചു; വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് കുറച്ചു പണം കൂടി കൊടുത്താൽ ഇനി വിമാനത്തിൽ യാത്ര ചെയ്യാം

സ്‌പൈസ് ജെറ്റും ഇന്ത്യൻ റെയിൽവേയും തമ്മിൽ കിടിലൻ ഡീൽ ഉറപ്പിച്ചു; വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് കുറച്ചു പണം കൂടി കൊടുത്താൽ ഇനി വിമാനത്തിൽ യാത്ര ചെയ്യാം

വസാന നിമിഷം വരെ വെയ്റ്റിങ് ലിസ്റ്റിൽ കുടുങ്ങി യാത്ര മുടങ്ങുമെന്ന് ആശങ്കപ്പെടുന്ന ട്രെയിൻ യാത്രക്കാർ ഇനി വിഷമിക്കേണ്ട. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവർക്ക് അല്പം കൂടി പണം മുടക്കിയാൽ വിമാനത്തിൽ യാത്രചെയ്യാം. ഇന്ത്യൻ റെയിൽവേയും ബജറ്റ് വിമാന സർവീസായ സ്‌പൈസ് ജെറ്റും തമ്മിൽ കരാറിലെത്തിയതോടെയാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമായത്.

ട്രെയിൻ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് ഐആർസിടിസി മുഖേനയാണ് ഈ സൗകര്യം ലഭ്യമാവുക. ട്രെയിൻ ടിക്കറ്റിൽ വെയ്റ്റിങ് ലിസ്റ്റാണെങ്കിൽ യാത്ര വിമാനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ഇതിൽ അവസരമുണ്ടാകും. സ്‌പൈസ് ജെറ്റ് കുറഞ്ഞ നിരക്കാണ് ഈ യാത്രക്കാർക്കായി ഈടാക്കുക. പോകേണ്ട സ്ഥലവും വിമാനത്തിലെ തിരക്കും അടിസ്ഥാനപ്പെടുത്തിയാകും ടിക്കറ്റ് നിരക്ക് നിശ്ചയിക്കുക.

യാത്രികർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തുകയെന്നതും കൂടുതൽ സ്ഥലങ്ങളിലേക്ക് പോകാൻ പ്രേരിപ്പിക്കുകയെന്നതുമാണ് സ്‌പൈസ് ജെറ്റ്-ഐആർസിടിസി കരാറിന്റെ ലക്ഷ്യം. ടിക്കറ്റ് കൺഫേമാകാതെ യാത്ര മാറ്റിവെക്കേണ്ടിവരുന്ന യാത്രക്കാരുടെ എണ്ണം ഏറെയാണ്. യാത്ര മാറ്റിവെയ്ക്കുന്നതിന് പകരം കുറച്ചുകൂടി പണം നൽകാൻ തയ്യാറായാൽ വിമാനത്തിൽ പോകാമെന്ന സൗകര്യമാണ് ഈ കരാർ മുന്നോട്ടുവെയ്ക്കുന്നത്.

ബജറ്റ് എയർലൈൻസായ സ്‌പൈസ് ജെറ്റ് പല റൂട്ടുകളിലും വേണ്ടത്ര യാത്രക്കാരില്ലാതെ യാത്ര പുറപ്പെടേണ്ട സ്ഥിതിയുണ്ട്. ഇതൊരു പരിധിവരെ ഇല്ലാതാക്കുകയാണ് ഈ കരാറിലൂടെ അവർ ലക്ഷ്യമാക്കുന്നത്. വിമാന ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവ് വരുത്തേണ്ടിവരുമെങ്കിലും കാലി സീറ്റുകളുമായി പറക്കുന്നതിനെക്കാൾ നല്ലത് ഇതാണെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതർ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP