Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലേയും കൂടി രണ്ട് രൂപ; റബ്ബർ വില 156 ആയി; മധ്യ തിരുവിതാകൂറിൽ വീണ്ടും ഉൽസവകാലം

ഇന്നലേയും കൂടി രണ്ട് രൂപ; റബ്ബർ വില 156 ആയി; മധ്യ തിരുവിതാകൂറിൽ വീണ്ടും ഉൽസവകാലം

കോട്ടയം: മധ്യതിരുവിതാകൂറിലെ റബ്ബർ കർഷകർക്ക് പ്രതീക്ഷയായി റബ്ബർ വില ഉയരുന്നു. ഒരു വർഷത്തിനുള്ളിൽ ആദ്യമായി ആർഎസ്എസ് നാല് ഗ്രേഡ് റബറിന്റെ വില കിലോയ്ക്ക് 156ൽ എത്തി. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 148 രൂപയായി. റബർ ഉൽപാദനം വൻതോതിൽ ഉയർന്നതും കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

രാജ്യാന്തര വിപണിയിൽ റബർവിലയിൽ ഒറ്റയടിക്ക് ഏഴ് രൂപയുടെ വർധന ഉണ്ടായതാണ് ഇന്ത്യയിലും റബർവില ഒരു ദിവസംകൊണ്ട് രണ്ട് രൂപ കൂടാൻ കാരണമായതെന്ന് റബർ ബോർഡ് പറയുന്നു. വെള്ളിയാഴ്ച ആർഎസ്എസ് നാലിന് 156 രൂപയും ആർഎസ്എസ് അഞ്ചിന് 145 രൂപയും ആയിരുന്നു. രാജ്യാന്തര വില 185 രൂപയിൽ നിന്ന് 192 രൂപയായി കൂടിയതാണ് ഇവിടത്തെ വില വർധനയ്ക്ക് കാരണം. റബർ ഉൽപാദനം വൻതോതിൽ ഉയർന്നതും കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

റബർ വിലയിലുണ്ടായ വർധന ഏറെ കാലത്തിനു ശേഷം കർഷകർക്ക് ആശ്വാസമാകുന്നു. അന്താരാഷ്ട്ര മാർക്കറ്റിലുണ്ടായ ഡിമാന്റാണ് ഇപ്പോഴത്തെ വിലവർധനവിന് ഇടയാക്കിയത്. ലോകത്തെ ഏറ്റവും വലിയ റബർ ഉത്പാദക, കയറ്റുമതി രാജ്യമായ തായ്ലൻഡിലുണ്ടായ വെള്ളപ്പൊക്കവും 1.60 ലക്ഷം ഹെക്ടർ റീപ്ലാന്റിങ്ങിനായി മുറിച്ചു മാറ്റിയതുമാണ് വിലവർധിക്കാൻ ഇടയായത്. വില കൂടിത്തുടങ്ങിയതോടെ കർഷകരും വ്യാപാരികളും വിപണിയിലേക്ക് റബർ എത്തിക്കാതായിട്ടുണ്ട്. ശേഷിക്കുന്ന ഷീറ്റെങ്കിലും കൂടിയ വിലയ്ക്ക് വിൽക്കുവാനാകും എന്ന പ്രതീക്ഷയിലാണവർ.

ഇപ്പോഴത്തെ സൂചനയനുസരിച്ച് വരും ദിവസങ്ങളിൽ റബർ വില ഉയരാൻ സാധ്യതയുള്ളതിനാൽ റബർ സ്റ്റോക്ക് വയ്ക്കാൻ കഴിയുന്നവരും വേനലിലും ടാപ്പിങ് നിർത്താത്ത കർഷകർക്കും ഏറെ പ്രയോജനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP