Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രൂപയുടെ വില തുടർച്ചയായി ഇടിയുന്നു; ഒരു യുഎഇ ദിർഹം 19 രൂപയോട് അടുക്കുന്നു; ഡോളർ എത് നിമഷവും 70 കടക്കാം; സ്വർണ്ണത്തിനും വില ഇടിഞ്ഞു; അവധി തുടങ്ങും മുമ്പ് പ്രവാസികൾക്ക് ആഹ്ലാദിക്കാൻ വകയേറെ

രൂപയുടെ വില തുടർച്ചയായി ഇടിയുന്നു; ഒരു യുഎഇ ദിർഹം 19 രൂപയോട് അടുക്കുന്നു; ഡോളർ എത് നിമഷവും 70 കടക്കാം; സ്വർണ്ണത്തിനും വില ഇടിഞ്ഞു; അവധി തുടങ്ങും മുമ്പ് പ്രവാസികൾക്ക് ആഹ്ലാദിക്കാൻ വകയേറെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ക്രൂഡോയിൽ വില വർദ്ധനയുടെ പശ്ചാത്തലത്തിൽ റെക്കാഡ് താഴ്ചയിലേക്ക് ഇന്ത്യൻ റുപ്പി വീഴുകയാണ്. ഇതോടെ ദിർഹം-രൂപ വിനിമയ നിരക്കും ഉയർന്ന് നിൽക്കുകായണ്. ഇതിനൊപ്പം സ്വർണ്ണവിലയും കുറഞ്ഞു. അങ്ങനെ സാമ്പത്തിക പ്രതിസന്ധിയിൽ രൂപയുടെ വില ഇടിയുമ്പോഴും പ്രവാസികൾക്ക് അത് നേട്ടമായി മാറുകയാണ്.

വ്യാഴാഴ്ച ചരിത്രത്തിൽ ആദ്യമായി രൂപ ഡോളറിനെതിരെ 69ലേക്ക് ഇടിഞ്ഞിരുന്നു. ഇന്നലെ 32 പൈസയുടെ നേട്ടവുമായി 68.47ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകളും കയറ്റുമതിക്കാരും വൻതോതിൽ ഡോളർ വിറ്റഴിക്കാൻ തയ്യാറായതും ഓഹരി വിപണി നേട്ടത്തിലേറിയതും രൂപയ്ക്ക് ഇന്നലെ കരുത്തായി. ഇന്നലെ ഒരു ദിർഹത്തിന് 18.69 രൂപയാണു ലഭിച്ചിരുന്നത്. ഇനിയുള്ള ദിവസങ്ങളിലും നിരക്ക് വർധന പ്രകടമാകുമെന്നാണു പ്രതീക്ഷ. ഇതോടെ വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികൾക്ക് തുണയാവുകയാണ് ദിർഹത്തിന്റെ മുന്നേറ്റം.

റിസർവ് ബാങ്ക് ഇടപെട്ടതോടെ തകർച്ചയെ നേരിട്ട രൂപ ചെറുതായൊന്ന് കരകയറിയിട്ടുണ്ട്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 33 പൈസ മെച്ചപ്പെട്ട് 68.46ൽ എത്തി. ഒരവസരത്തിൽ 68.35 വരെ എത്തിയിരുന്നു. ഓഹരി വിപണിയിലെ ഉണർവും രൂപയ്ക്കു നേട്ടമായി. വ്യാഴാഴ്ച രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 69.09ൽ എത്തിയിരുന്നു. 68.80ൽ ആണ് അവസാനിച്ചത്.ഈ വർഷം രണ്ടാം പകുതിയിൽ രൂപയ്ക്ക് 8.03% ഇടിവാണ് ഉണ്ടായത്.

ഏഷ്യൻ വിപണിയിൽ ഏറ്റവും കനത്ത തകർച്ച നേരിട്ട കറൻസിയും രൂപയാണ്. ഈ സാഹചര്യത്തിൽ ദിർഹവുമായി രൂപയുടെ അന്തരം കൂടാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. സ്വർണ്ണവില കുറഞ്ഞതും നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് ആഹ്ലാദിക്കാൻ വക നൽകുന്നതാണ്. എണ്ണവില ഉയർന്നതും ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നതും രൂപയുടെ ഇടിവിനു കാരണമായതോടെ വിനിമയ നിരക്ക് ഉയരുകയായിരുന്നു.

സ്വർണവില കുറഞ്ഞതോടെ ജൂവലറികളിൽ തിരക്ക് വർധിച്ചിരുന്നു. ഈ വർഷം ആദ്യം മുതൽ ജൂവലറികളിൽ തിരക്ക് കുറഞ്ഞിരുന്നെങ്കിലും വില കുറഞ്ഞതോടെ തിരക്ക് വർധിക്കുകയായിരുന്നു. സ്വർണവില ഇന്നലെ 22 കാരറ്റ് ഒരു ഗ്രാമിന് 142.50 ദിർഹമായിരുന്നു. 24 കാരറ്റിന് 151.75 ആണ് വില. കഴിഞ്ഞ ദിവസമിത് 22 കാരറ്റിന് ഗ്രാമിനു 143.25 ദിർഹം. 24 കാരറ്റിന് കഴിഞ്ഞ ദിവസം 152.50 ആയിരുന്നു വില. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തലാക്കാൻ അമേരിക്ക ആവശ്യപ്പെട്ടതോടെയാണ് എണ്ണ വില ഉയർന്നത്.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുന്നതു തുടരുന്നതും രൂപയ്ക്കു കൂടുതൽ തളർച്ചയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വിദേശധനകാര്യ സ്ഥാപനങ്ങൾ ഓഹരി വിപണിയിൽനിന്നു നിക്ഷേപം പിൻവലിക്കാനുള്ള സാധ്യത ഇന്ത്യൻ രൂപയ്ക്കു തിരിച്ചടിയാകുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP