Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

50 ലക്ഷം രൂപയിൽ കൂടുതൽ കൊടുത്ത് ഭൂമിയോ വീടോ വാങ്ങിയോ നിങ്ങൾ? എങ്കിൽ വിൽപ്പനക്കരാറിൽ നിന്നും ഒരു ശതമാനം ടിഡിഎസ് പിടിക്കാത്തിന് നിങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടി വരും; രജിസ്റ്റർ ഓഫീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്

50 ലക്ഷം രൂപയിൽ കൂടുതൽ കൊടുത്ത് ഭൂമിയോ വീടോ വാങ്ങിയോ നിങ്ങൾ? എങ്കിൽ വിൽപ്പനക്കരാറിൽ നിന്നും ഒരു ശതമാനം ടിഡിഎസ് പിടിക്കാത്തിന് നിങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടി വരും; രജിസ്റ്റർ ഓഫീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്

തിരുവനന്തപുരം: അമ്പത് ലക്ഷം രൂപയിലധികം വിലവരുന്ന സ്ഥലമോ വീടോ വാങ്ങിയവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ടിഡിഎസ് നൽകേമ്ടി വരും. ഇതിനുള്ള നടപടികൾ ആദായ നികുതി വകുപ്പ് തുടങ്ങി കഴിഞ്ഞു. വില്പനക്കാരനിൽനിന്ന് ടിഡിഎസ് പിടിച്ച് ആദായ നികുതി വകുപ്പിന് നൽകണമെന്നാണ് നിയമം. ഇത് പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ ചെയ്യാറുമില്ല. എന്നാൽ ഇത്തരത്തിൽ ടിഡിഎസ് അടയ്ക്കാത്തവർക്ക് ഒരുലക്ഷം രൂപവരെ പിഴയടക്കേണ്ടിവന്നേക്കാം.

അടുത്തകാലത്ത് ഭൂമിയിടപാട് നടത്തിയ നിരവധി പേർക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ഇതിനകം ലഭിച്ചുകഴിഞ്ഞു. 50 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾക്കാണ് ഇത് ബാധകം. വസ്തു ഉടമയ്ക്ക് പണം നൽകുന്നതിനുമുമ്പ് ഒരുശതമാനം തുക കിഴിച്ച് അത് ആദായനികുതി വകുപ്പിന് കൈമാറാൻ വാങ്ങുന്നയാൾ ബാധ്യസ്ഥനാണ്. ഭൂമി ഇടപാടിന്റെ മൊത്തം വില അടിസ്ഥാനമാക്കിയാണ് ടിഡിഎസ് കണക്കാക്കേണ്ടത്.

രജിസ്ട്രാർ ഓഫീസുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളുമായി ഒത്തുനോക്കിയാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നത്. 2003 ജൂൺ ഒന്നിനാണ് ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിലായതെങ്കിലും പലർക്കും ഇതേക്കുറിച്ച് ധാരണയില്ല. ഫോം 26ക്യൂബിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. രിജസിട്രാർ ഓഫീസിലുള്ളവർക്കും ഇതേ പറ്റി അറിയില്ല. അതുകൊണ്ട് തന്നെ അവരും ടിഡിഎസ് പിടിക്കാറില്ല.

എന്നാൽ ഇത് ഇപ്പോൾ വാങ്ങുന്നയാളുടെ പിഴവായി വരുന്നു. ഒരു ശതമാനം ടിഡിഎസിനൊപ്പം പിഴയും നൽകേണ്ടി വരുന്നു. ഇതാണ് ചർച്ചകൾക്ക് വഴി തുറക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP