Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിസമ്പന്നർ കൂട്ടത്തോടെ രാജ്യത്തെ പറ്റിച്ചു മുങ്ങുകയാണോ? 25,000 കോടി പറ്റിച്ചു എറ്റവും ഒടുവിൽ രാജ്യം വിട്ടത് വീഡിയോകോൺ ഉടമയെന്ന് സൂചന; വാർത്ത സ്ഥീരിക്കാനാവാതെ സർക്കാർ; 22,000 കോടിയുടെ കടത്തിന് ഇളവ് ചോദിച്ചുള്ള കത്തുപുറത്ത്; കോർപ്പറേറ്റ് കൊള്ളയ്ക്ക് തടയിടാനാവാതെ മോദി സർക്കാർ

അതിസമ്പന്നർ കൂട്ടത്തോടെ രാജ്യത്തെ പറ്റിച്ചു മുങ്ങുകയാണോ? 25,000 കോടി പറ്റിച്ചു എറ്റവും ഒടുവിൽ രാജ്യം വിട്ടത് വീഡിയോകോൺ ഉടമയെന്ന് സൂചന; വാർത്ത സ്ഥീരിക്കാനാവാതെ സർക്കാർ; 22,000 കോടിയുടെ കടത്തിന് ഇളവ് ചോദിച്ചുള്ള കത്തുപുറത്ത്; കോർപ്പറേറ്റ് കൊള്ളയ്ക്ക് തടയിടാനാവാതെ മോദി സർക്കാർ

ന്യൂഡൽഹി: 25,000 കോടി രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള വീഡിയോകോൺ ഇൻഡസ്ട്രീസ് മേധാവി വേണുഗോപാൽ ധൂത് രാജ്യം വിട്ടെന്ന് റിപ്പോർട്ട്. ഇത് പ്രതിസന്ധിയിലാക്കിയത് കേന്ദ്രസർക്കാരിനെയാണ്. ധൂത് ഇന്ത്യയിലുണ്ടെന്നാണ് വീഡിയോകോൺ പറയുന്നത്. ഇത് മാത്രമാണ് മോദി സർക്കാരിന് പ്രതീക്ഷ നൽകുന്നത്. എന്നാൽ ധൂതിനെ ഇന്ത്യയിൽ ഈയിടെ കണ്ടവർ ആരുമില്ല.

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരുടെ വഴിയേ ധൂതും രാജ്യം വിട്ടെന്ന് വാട്ട്സ് ആപ്പിലൂടെയാണു പ്രചരിച്ചത്. ബാങ്കിങ് മേഖല കൂടുതൽ പ്രതിസന്ധിലാകുമെന്നും രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നും കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞതോടെ ഒരു ഉദ്യോഗസ്ഥൻ വീഡിയോകോൺ കമ്പനിയുമായി ബന്ധപ്പെട്ടു. ധൂത് രാജ്യം വിട്ടിട്ടില്ലെന്നാണ് അവർ നൽകുന്ന സൂചന. താൻ മൂന്നു വർഷമായി വിദേശത്തു പോയിട്ടില്ലെന്നും എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തോട് ധൂത് വ്യക്തമാക്കുകയും ചെയ്തു.

പക്ഷേ ഇത് ഇനിയും സ്ഥിരീകരിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആശങ്ക നിലനിൽക്കുകയാണ്. ഭീമമായ വായ്പ കുടിശികയാക്കിയ കമ്പനികളെപ്പറ്റി റിസർവ് ബാങ്ക് തയാറാക്കിയ പട്ടികയിൽ വീഡിയോകോണുമുണ്ട്. ഉടമ രാജ്യം വിട്ടെന്ന പ്രചാരമുണ്ടായതോടെ ഇന്റലിജൻസ് ഏജൻസികളടക്കം സത്യം കണ്ടെത്താൻ ശ്രമിച്ചു. ധൂത് എവിടെയുണ്ടെന്ന് കണ്ടുപടിക്കാനും ശ്രമം തുടങ്ങി. ആർബിഐയുടെനിയമ നടപടി നേരിടുന്ന രണ്ടാമത്തെ വലിയ കമ്പനിയാണ് വീഡിയോകോൺ.

കളങ്കരഹിത പ്രതിഛായ അടുത്തിടെവരെയും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ നരേന്ദ്ര മോദി സർക്കാരിനു നീരവ്, ചോക്സി വെട്ടിപ്പും പലായനവും തിരിച്ചടിയായിരുന്നു. കിട്ടാക്കടം ബാക്കിയാക്കി രാജ്യം വിടുന്നവരുടെ സ്വത്ത് കേസ് തീർപ്പാകുന്നതിനു കാക്കാതെ കണ്ടുകെട്ടാനുള്ള ബില്ല് തയാറാക്കിയ സർക്കാർ, 50 കോടിക്കു മുകളിൽ വായ്പയെടുത്തവരുടെ പട്ടിക തയാറാക്കാൻ ബാങ്കുകൾക്കു നിർദ്ദേശം നൽകുകയും ചെയ്്തു. ഇതിനിടെയാണ് ധൂത് രാജ്യം വിട്ടുവെന്ന വാർത്ത എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP