Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈന രണ്ടാമതുനിൽക്കുന്നത് അമേരിക്കയുടെ മൂന്നിലൊന്ന് സ്വത്തുമായി; ജപ്പാന്റെ പകുതിപോലും സ്വത്തില്ലാതെ ബ്രിട്ടൻ നാലാം സ്ഥാനത്ത്; 8230 ബില്യൺ ഡോളറുമായി ഇന്ത്യക്ക് ആറാം സ്ഥാനം; എല്ലാ വ്യക്തികളുടെയും സ്വത്തുക്കൾ കൂട്ടി ലോക സമ്പത്ത് നിശ്ചയിച്ചപ്പോൾ

ചൈന രണ്ടാമതുനിൽക്കുന്നത് അമേരിക്കയുടെ മൂന്നിലൊന്ന് സ്വത്തുമായി; ജപ്പാന്റെ പകുതിപോലും സ്വത്തില്ലാതെ ബ്രിട്ടൻ നാലാം സ്ഥാനത്ത്; 8230 ബില്യൺ ഡോളറുമായി ഇന്ത്യക്ക് ആറാം സ്ഥാനം; എല്ലാ വ്യക്തികളുടെയും സ്വത്തുക്കൾ കൂട്ടി ലോക സമ്പത്ത് നിശ്ചയിച്ചപ്പോൾ

ന്യൂയോർക്ക്: ഓരോ രാജ്യത്തെയും പൗരന്മാരുടെ കൈയിലുള്ള സ്വത്തുക്കൾ കൂട്ടിവെച്ച് രാജ്യത്തിന്റെ സമ്പത്ത് നിശ്ചയിച്ചാൽ എങ്ങനെയുണ്ടാകും?. ന്യൂ വേൾഡ് വെൽത്ത് അത്തരമൊരു കണക്കെടുപ്പാണ് നടത്തിയിട്ടുള്ളത്. ഇതനുസരിച്ച് 8230 ബില്യൺ ഡോളറുമായി ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പന്ന രാഷ്ട്രമാണ്. വ്യക്തികളുടെ പക്കലുള്ള സ്വത്തുക്കൾ, പണം, ഓഹരികൾ, ബിസിനസ് തുടങ്ങിയവയാണ് ഈ കണക്കെടുപ്പിനായി ഉപയോഗിച്ചിട്ടുള്ളത്. സർക്കാരിന്റെ ഫണ്ടുകളും മറ്റും കണക്കിലെടുത്തിട്ടില്ല.

ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രം അമേരിക്കയാണ്. 64,584 ബില്യൺ ഡോളറുമായി അമേരിക്ക ബഹുദൂരം മുന്നിട്ടുനിൽക്കുന്നു. അമേരിക്കയുടെ മൂന്നിലൊന്ന് സ്വത്തുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. 24,803 ബില്യൺ ഡോളറാണ് ചൈനക്കാരുടെ പക്കലുള്ളത്. 19,552 ബില്യൺ ഡോളറുള്ള ജപ്പാൻ മൂന്നാമതുമാണ്. ബ്രിട്ടൻ (9,919 ബില്യൺ ഡോളർ) ജർമനി (9,660 ബില്യൺ ഡോളർ) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റു രാജ്യങ്ങൾ.

ആകെ സ്വത്തിന്റെ കാര്യത്തിൽ ഇന്ത്യ ഫ്രാൻസിനെയും (6,649 ബില്യൺ ഡോളർ) കാനഡയെയും (6,393 ബില്യൺ ഡോളർ) ഓസ്‌ട്രേലിയയെയും (6,142 ബില്യൺ ഡോളർ) ഇറ്റലിയെയും (4,276 ബില്യൺ ഡോളർ) പിന്നിലാക്കുന്നു. മാത്രമല്ല, സ്വത്തുക്കൾ സ്വന്തമാക്കുന്നതിൽ ലോകത്തേറ്റവും മുമ്പന്തിയിലുള്ള രാജ്യം ഇന്ത്യയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2016-ൽ 6,584 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ ആകെ സ്വത്ത്. 25 ശതമാനത്തോളം വളർച്ചയാണ് ഒരുവർഷത്തിനിടെ ഇന്ത്യ കൈവരിച്ചത്.

ആഗോള തലത്തിൽ 12 ശതമാനത്തോളം വർധനയാണ് 2017 കാലയളവിൽ ഉണ്ടായത്. 2016-ൽ 192 ട്രില്യൺ ഡോളറായിരുന്നത് 215 ട്രില്യൺ ഡോളറായി വർധിച്ചു. ചൈനയുടെ സ്വത്തുക്കൾ ഇക്കാലയളവിൽ 22 ശതമാനത്തോളം വർധിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ സ്വത്ത് 160 ശതമാനത്തോളം വർധിച്ചു. 2007-ൽ 3165 ബില്യൺ ഡോളറായിരുന്നു ഇന്ത്യയിലെ സ്വത്ത്.

ഒരു ദശലക്ഷം ഡോളറിലേറെ സ്വത്തുള്ള 3,30,400 ധനാഢ്യർ ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ധനാഢ്യരുടെ എണ്ണമനുസരിച്ച് ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്താണ്. 50,47,400 ധനാഢ്യരുള്ള അമേരിക്കയാണ് ഇക്കാര്യത്തിൽ മുന്നിൽ. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ലോകത്ത് ഏഴാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ജീവിക്കുന്ന ബില്യണയേഴ്‌സിന്റെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തും. ഇന്ത്യയിൽ 20,730 ശതകോടീശ്വരന്മാരും 119 ബില്യണയേഴ്‌സുമുണ്ട്. അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP