Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സാധാരണക്കാരെ സ്വാഗതം ചെയ്ത് കെഎസ്എഫ്ഇ; ആയിരം രൂപ ചിട്ടി പുനരാരംഭിക്കും

സാധാരണക്കാരെ സ്വാഗതം ചെയ്ത് കെഎസ്എഫ്ഇ; ആയിരം രൂപ ചിട്ടി പുനരാരംഭിക്കും


തിരുവനന്തപുരം: സാധാരണക്കാർക്ക് താങ്ങാവുന്ന മാസതവണകളിൽ ചിട്ടി തുടങ്ങാൻ കെഎഎസ്എഫ്ഇ തീരുമാനിച്ചു. ധന, ആഭ്യന്തര മന്ത്രിമാരുടെ സാനിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആയിരം രൂപ ചിട്ടി ആരംഭിക്കുന്നത് വഴി സാധാരണക്കാരെയും ഉൾപ്പെടുത്താനാണ് ഇത്തരം ചിട്ടികൾ നടത്താൻ സർക്കാർ ധാരണയായത്. മുമ്പ് കെഎസ്എഫ്ഇയിൽ ഇത്തരം ചിട്ടികൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നിർത്തലാക്കിയിരുന്നു. ആയിരം രൂപയുടെ 40 തവണകളും 50 തവണകളും ആയിട്ടുള്ള ചിട്ടികളാണ് ആരംഭിക്കുക. എല്ലാ പഞ്ചായത്തുകളിലും കെഎസ്എഫ്ഇയുടെ ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന തീരുമാനം ഉടൻ നടപ്പിലാക്കണമെന്നും അതിർത്തി ഗ്രാമങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങുന്നതിന് മുൻഗണന നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്‌കൂൾ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എഡ്യൂകെയർ ചിട്ടി കെഎസ്എഫ്ഇയുടെ എല്ലാ ബ്രാഞ്ചുകളിലും ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. യോഗത്തിൽ കെഎസ്എഫ്ഇ ചെയർമാൻ പി.ടി ജോസ്,മാനേജിങ് ഡയറക്ടർ രാജേന്ദ്രൻ, എഡിജിപിമാരായ എ. ഹേമചന്ദ്രൻ, എം.എൻ. കൃഷ്ണമൂർത്തി, രജിസ്‌ട്രേഷൻ ഐജി കൗശിക്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP