Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

508 കിലോമീറ്റർ രണ്ടുമണിക്കൂർ കൊണ്ടെത്തും; 21 കിലോമീറ്റർ ഓടുന്നത് കടലിനടിയിലൂടെ; മുടക്കുന്നത് ഒരു ലക്ഷം കോടി; ജപ്പാൻ സഹായത്തോടെ തുടങ്ങുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ അത്ഭുതമാകും

508 കിലോമീറ്റർ രണ്ടുമണിക്കൂർ കൊണ്ടെത്തും; 21 കിലോമീറ്റർ ഓടുന്നത് കടലിനടിയിലൂടെ; മുടക്കുന്നത് ഒരു ലക്ഷം കോടി; ജപ്പാൻ സഹായത്തോടെ തുടങ്ങുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ അത്ഭുതമാകും

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ അത്ഭുതത്തീവണ്ടിക്കുള്ള രൂപരേഖ തയ്യാറായി. 508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴി നിലവിൽ വരുന്നത് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിയാണ്. ഇത്രയും ദൂരം രണ്ടുമണിക്കൂർ കൊണ്ട് ഓടിയെത്തുന്ന തരത്തിലാണ് ജപ്പാന്റെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്.

കടലിനടിയിലൂടെയുള്ള 21 കിലോമീറ്റർ തുരങ്കമാണ് ഈ അതിവേഗ റെയിൽപ്പാതയുടെ ഏറ്റവും വലിയ സവിശേഷത. ശേഷിച്ച പാതയിൽ ഏറെയും ഫ്‌ളൈഓവറുകളിലൂടെയാണ് കടന്നുപോകുന്നത്. താനെയ്ക്കും വിരാഡിനും ഇടയിലാണ് കടലിനടിയിലുള്ള തുരങ്കത്തിലൂടെ ട്രെയിൻ കുതിച്ചുപായുക.

ഒരുലക്ഷം കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 81 ശതമാനവും ജപ്പാനിൽനിന്നുള്ള വായ്പയാണ് 50 വർഷത്തേയ്ക്ക് 0.1 ശതമാനം പലിയശയാണ് വായ്പയ്ക്ക് ഈടാക്കുക. റെയിൽപ്പാതയ്ക്കുള്ള ട്രാക്കും മറ്റ് സംവിധാനങ്ങളും ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.

ഇക്കൊല്ലം അവസാനത്തോടെ വായ്പ സംബന്ധിച്ച കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ട്. 2018 അവസാനത്തോടെ പാതയുടെ നിർമ്മാണവും ആരംഭിക്കും. പാതയുടെ നിർമ്മാണത്തിനായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിനും റെയിൽവേ രൂപം കൊടുത്തിട്ടുണ്ട്.

അതിവേഗ തീവണ്ടി നിർമ്മാണത്തിനായി റെയിൽവേ ഇതിനകം 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾക്ക് 25 ശതമാനം വീതം ഓഹരി ഈ പദ്ധതിയിലുണ്ട്. 50 ശതമാനം ഓഹരി റെയിൽവേയ്ക്കുള്ളത്. 320 കിലോമീറ്റര വേഗത്തിലാണ് ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക. പരമാവധി വേഗം 350 മണിക്കൂറിൽ കിലോമീറ്ററാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP