Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയെ ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി മോദി; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് ഉജ്ജ്വല തുടക്കം; പങ്കെടുക്കാൻ എത്തിയത് ജോൺ കെറിയും ബാൻ കി മൂണും അടക്കം നിരവധി പ്രമുഖർ; കോടിക്കണക്കിന് രൂപയുടെ നിക്ഷേപമിറക്കാൻ തയ്യാറായി കോർപ്പറേറ്റുകൾ

ഇന്ത്യയെ ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി മോദി; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് ഉജ്ജ്വല തുടക്കം; പങ്കെടുക്കാൻ എത്തിയത് ജോൺ കെറിയും ബാൻ കി മൂണും അടക്കം നിരവധി പ്രമുഖർ; കോടിക്കണക്കിന് രൂപയുടെ നിക്ഷേപമിറക്കാൻ തയ്യാറായി കോർപ്പറേറ്റുകൾ

ഗാന്ധിനഗർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഒരു പോരായ്മയോ മേന്മയോ ആയി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയത് സ്വന്തം സംസ്ഥാനത്തോടുള്ള അൽപ്പം കൂടുതൽ സ്‌നേഹമാണ്. മുഖ്യമന്ത്രിയായിരുന്ന വേളയിൽ വികസന നായകനെന്ന പേരെടുത്ത മോദി ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത് പദ്ധതി വലിയ വിജയമായിരുന്നു. ഈ പദ്ധതി വഴി കോടാനുകോടികളുടെ നിക്ഷേപമാണ് ഗുജറാത്തിന് ലഭിച്ചത്. മോദി ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച വൈബ്രന്റ് ഗുജറാത്ത് സമ്മേളനം എല്ലാ അർത്ഥത്തിലും മറ്റൊരു മോദി ഷോയുടെ വേദിയായി മാറി. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറി, ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കീ മൂൺ, ലോകബാങ്ക് മേധാവി ജിം യോങ് കിം തുടങ്ങിയവർ നിരവധി പ്രമുഖരും കോർപ്പറേറ്റ് മേധാവികളും സമ്മേളിക്കുന്ന ഉച്ചകോടി ഗാന്ധി നഗറിൽ മോദി ഉദ്ഘാടനം ചെയ്തു.

ബിസിനസ് ചെയ്യുന്നതിന് എളുപ്പമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോള നിക്ഷേപകർക്ക് ബിസിനസ് ചെയ്യുന്നതിന് സ്ഥിരമായ നികുതി സംവിധാനവും സുതാര്യവും സുഗമമവുമായ നയങ്ങൾ നടപ്പാക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകും. വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നതിന് കേന്ദ്രസംസ്ഥാന തലത്തിൽ ഏകജാലക സംവിഘധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നതിനെ കുറിച്ച് വ്യവസായികൾക്കുണ്ടായിരുന്ന നിരാശയും അനിശ്ചിതത്വവും കേവലം ഏഴു മാസം കൊണ്ട് ഒഴിഞ്ഞു പോയിക്കഴിഞ്ഞു. തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതു മുതൽ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു വരികയാണെന്നും മോദി ചൂണ്ടിക്കാട്ടി.

സാമ്പത്തിക പരിഷ്‌കാരങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിച്ചു വരുന്നത്. സർക്കാരിന്റെ നയങ്ങൾ സുതാര്യവും സുഗമവുമായിരിക്കും. ഇതിന് വേണ്ടിയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സർക്കാർ ശ്രമിച്ചു വരുന്നത്. ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. നിങ്ങൾ, വ്യവസായികൾ ഒരു ചുവട് മുന്നോട്ട് വയ്ക്കുമ്പോൾ സർക്കാർ നിങ്ങൾക്ക് വേണ്ടി രണ്ട് ചുവട് മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

100 ഓളം രാജ്യങ്ങളിലെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാനെ ത്തിയിരിക്കുന്നത്. ഇന്ത്യയിൽ 50 കോൽപറേറ്റു സ്ഥാപനങ്ങളിലെ സിഇഒ മാരും പങ്കെടുക്കുന്നുണ്ട്. യു.എസ്, കാനഡ,ജപ്പാൻ എന്നവയുൾപ്പെടെ എട്ടു രാജ്യങ്ങൾ ആദ്യമായി വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ഐക്യരാഷട്ര സഭാ സെക്രട്ടറി ബാൻ കി മൂണാണ് വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിലെ വിശിഷ്ടാതിഥിയായാണ് എത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് അകത്തും നിന്നും പുറത്തുനിന്നുമുള്ള വൻകിട കോർപ്പറേറ്റുകളാണ് കോടാനുകോടികളുടെ നിക്ഷേപമിറക്കാനായി ഗുജറാത്തിൽ എത്തിയിരിക്കുന്നത്. റിലയൻസ്, ബിർല തുടങ്ങിയ വൻകിട കോർപ്പറേറ്റുകളെല്ലാം കോടികണക്കിന് രൂപയുടെ നിക്ഷേപ പദ്ദതികളാണ് വൈബ്രന്റ് സമ്മിറ്റിൽ ഗുജറാത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

സമ്മേളനം തുടങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ നിക്ഷേപങ്ങളാണ് വൈബ്രന്റ് ഇന്ത്യ സമ്മിറ്റ് ഗുജറാത്തിന് സമ്മാനിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒരു ലക്ഷം കോടി രൂപയുടേയും, ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാരമംഗലം ബിർല 20000 കോടി രൂപയുടേയും നിക്ഷേപ പദ്ദതികളാണ് പ്രഖ്യപിച്ചത്. നിക്ഷേപ പദ്ദതികൾ പ്രഖ്യപിച്ചതിന് പുറമെ മറ്റ് നിക്ഷേപകരെ ഗുജറാത്തിൽ നിക്ഷേപം നടത്താൻ ക്ഷണിക്കുകകൂടി ചെയ്താണ് മുകേഷ് അംബാനി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

റിയോ ടിന്റോ ഗ്രൂപ്പ് സി ഇ ഒ സാം വാഷ് മുപ്പതിനായിരം തൊഴിലവസരങ്ങൾ ഗൂജറാത്തിൽ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയെ വാനോളം പ്രശംസിക്കാനും കോർപ്പറേറ്റ് തലവന്മാർ മറന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദീർഘദർശിയായ നേതാവെന്നാണ് ലോകബാങ്ക് മേധാവി ജിം യോങ് കിം വിശേഷിപ്പിച്ചത്. ഗുജറാത്തിനെ വിദ്യാഭ്യാസആരോഗ്യഹബ്ബായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ പ്രഖ്യാപിച്ചു. കൃഷിക്കും, ക്ഷീരോത്പാദനത്തിനും ഗുജറാത്ത് സർക്കാർ തുല്യ പ്രധാന്യം നൽകുന്നുവെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP