Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

100 കോടി ബാങ്ക് അക്കൗണ്ടുകളും 100 കോടി മൊബൈൽ നമ്പറുകളും 100 കോടി ആധാറുകളും പരസ്പരം ലിങ്ക് ചെയ്യുന്നു; ആറുലക്ഷം കോടി നീക്കിവെച്ച് കേന്ദ്രം; ഇനി ഓരോ പൗരന്റെയും മുഴുവൻ വിവരങ്ങളും സർക്കാരിന്റെ കൈയിൽ

100 കോടി ബാങ്ക് അക്കൗണ്ടുകളും 100 കോടി മൊബൈൽ നമ്പറുകളും 100 കോടി ആധാറുകളും പരസ്പരം ലിങ്ക് ചെയ്യുന്നു; ആറുലക്ഷം കോടി നീക്കിവെച്ച് കേന്ദ്രം; ഇനി ഓരോ പൗരന്റെയും മുഴുവൻ വിവരങ്ങളും സർക്കാരിന്റെ കൈയിൽ

മേരിക്കൻ ക്രെഡിറ്റ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയതിന് പിന്നാലെ, പുതിയൊരു സ്വപ്‌നവുമായി കേന്ദ്രസർക്കാർ മുന്നോട്ടുവരുന്നു. വൺ ബില്യൺ-വൺബില്യൺ-വൺ ബില്യൺ കണക്ടിവിറ്റി ദൗത്യമെന്നാണ് ഇതിന് പേര്. നൂറുകോടി ആധാർ നമ്പറുകളും നൂറുകോടി ബാങ്ക് അക്കൗണ്ടുകളും നൂറുകോടി മൊബൈലുകളും പരസ്പരം ലിങ്ക് ചെയ്യുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ പൗരന്മാരുടെ സമ്പൂർണ വിവരങ്ങൾ സർക്കാരിന് ഒരു വിരൽത്തുമ്പിൽ കൊണ്ടുവരികയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഉന്നത മൂല്യമുള്ള കറൻസി നോട്ടുകളുടെ ഉപയോഗം കഴിയുന്നത്ര കുറച്ച് ഡിജിറ്റലൈസേഷൻ കൂടുതൽ വ്യാപകമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ആറുലക്ഷം കോടി രൂപയുടെയെങ്കിലും ഹൈ വാല്യൂ നോട്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കുകയാണ് പടിപടിയായി സർക്കാർ ലക്ഷ്യമിടുന്ന കാര്യം. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിന് കൂടുതൽ പേരെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നു.

വൺ പ്ലസ് വൺ പ്ലസ് വൺ പ്ലസ് ഉടൻ തന്നെ നൂറുകോടിയിലെത്തുമെന്ന ഉത്തമ വിശ്വാസം സർക്കാരിനുണ്ട്. ഇതിനായി ലക്ഷ്യം കൈവരിക്കുന്നതിനുള്ള തീയതിയൊന്നും മുൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകില്ലെന്നാണ് സൂചന. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് മൂഡീസ് നൽകിയ റേറ്റിങ്, നോട്ടസാധുവാക്കലിനുശേഷമുണ്ടായ ഡിജിറ്റൽ ഇടപാടുകളുടെ വർധനയിലൂടെ കൈവരിച്ചതാണെന്ന് സർക്കാർ കേന്ദ്രങ്ങൾ അവകാശപ്പെടുന്നു.

2017 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് ഇപ്പോൾ ക്രയവിക്രയത്തിലുള്ള ഹൈ വാല്യു നോട്ടുകളുടെ മൂല്യം 12 ലക്ഷം കോടി രൂപയാണ്. 2016 നവംബറിൽ ഇത് 15.44 ലക്ഷം കോടിയായിരുന്നു. ഉന്നത മൂല്യമുള്ള നോട്ടുകളുടെ വിനിമയം ഏറെക്കുറെ നിയന്ത്രിക്കാനായതും അത്തരം ഇടപാടുകൾ ഡിജിറ്റൽ പേയ്‌മെന്റിലൂടെ വ്യാപകമാക്കാനായതും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കിയിട്ടുണ്ട്.

സംശയകരമായ ഇടപാടുകൾ നിയന്ത്രിക്കാനായതാണ് മറ്റൊരു നേട്ടം. ബാങ്കുകൾ റിപ്പോർട്ട് ചെയ്ത ഇത്തരം ഇടപാടുകളുടെ എണ്ണം 2015-15കാലയളവിൽ 61,316 ആയിരുന്നെങ്കിൽ, 2016-2017 കാലയളവിൽ 3,61,214 ആയി വർധിച്ചു. കണക്കിൽപ്പെടാത്ത പണവും കൂടുതലായി കണ്ടെത്തി. 2016-17 കാലയളവിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത പണം തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തെക്കാൾ 38 ശതമാനം കൂടുതലാണെന്നും സർക്കാർ വ്യക്തമാക്കുന്നു.

3.3 ലക്ഷം കോടി രൂപ മൂല്യമുള്ള 110 കോടി സാമ്പത്തിക ഇടപാടുകൾ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ മുഖേനയായി. 73 കോടി അക്കൗണ്ടുകളിലായി 52 കോടി ആധാറുകൾ ലിങ്ക് ചെയ്തു. നോട്ടസാധുവാക്കലും ജി.എസ്.ടിയും ആധാർ ലിങ്കിങ്ങും പ്രതീക്ഷിച്ച വിജയം നൽകുന്നുവെന്നതിന് തെളിവാണ് ഈ കണക്കുകളെന്നും സർക്കാർ അവകാശപ്പെടുന്നു. സമ്പൂർണമായും ആധാറുകൾ ലിങ്ക് ചെയ്യുന്നതോടെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൂടുതൽ സുസ്ഥിരമാകുമെന്നാണ് സർക്കാരിന്റെ കണക്കൂട്ടൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP