Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാർ എയർഇന്ത്യ വിറ്റൊഴിയുമെന്ന് സൂചന; സ്വകാര്യവത്കരണ നടപടികൾ പുനഃപരിശോധിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്; കമ്പനി നിലവിൽ അമ്പതിനായിരം കോടിയോളം കടത്തിൽ

കേന്ദ്രസർക്കാർ എയർഇന്ത്യ വിറ്റൊഴിയുമെന്ന് സൂചന; സ്വകാര്യവത്കരണ നടപടികൾ പുനഃപരിശോധിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്; കമ്പനി നിലവിൽ അമ്പതിനായിരം കോടിയോളം കടത്തിൽ

ന്യൂഡൽഹി: പൊതുമേഖലാ വിമാനകമ്പനിയായ എയർ ഇന്ത്യയെ പൂർണമായും വിറ്റൊഴിയാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. എയർ ഇന്ത്യയുടെ കുറച്ച് ഓഹരികൾ കൈവശം വെച്ച് നിയന്ത്രണം കൈമാറുന്ന തരത്തിൽ ഓഹരിവിൽപ്പനയ്ക്ക് മുമ്പ് കേന്ദ്ര സർക്കാർ ശ്രമിച്ചിരുന്നു.

എന്നാൽ. ഓഹരികൾ വാങ്ങാൻ തയ്യാറായി ആരും മുന്നോട്ടുവരാതിരുന്നതിനെ തുടർന്ന് വീണ്ടും കാലവധി നീട്ടിയിരുന്നു. എന്നിട്ടും വാങ്ങാൻ ആളെത്തിയില്ല. അങ്ങനെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

എയർ ഇന്ത്യയെക്കൂടാതെ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഓഹരികളും വിൽക്കുമെന്ന് ശുപാർശയിൽ പറയുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ 100 ശതമാനവും എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസിന്റെ 50 ശതമാനവുമാണ് വിൽക്കാൻ ഉദ്ദേശിച്ചിരുന്നത്.

കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികൾ പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വെളിപ്പെടുത്തി. സർക്കാർ നിരവധി മാർഗങ്ങൾ പരിശോധിക്കുന്നുണ്ട്. അതിനർഥം കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരി കൈയിൽ വെക്കുമെന്നല്ലെന്നും സുഭാഷ് ചന്ദ്ര ഗാർഗ് പറയുന്നു.

സാമ്പത്തികകാര്യ സെക്രട്ടറിയുടെ ഈ വാക്കുകളാണ് സംശയങ്ങൾക്ക് കാരണം. നിശ്ചിത ശതമാനം ഓഹരി സർക്കാർ നിയന്ത്രണത്തിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല-ഗാർഗ് പറയുന്നു.നിലവിൽ 50,000 കോടിയോളം കടത്തിലാണ് രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനി.

നേരത്തെ ഇൻഡിഗോ എയർലൈൻ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും അന്താരാഷ്ട്ര യാത്രാ സർവീസുകൾ പ്രത്യേകമായി വിൽക്കാൻ പാടില്ലെന്ന നിബന്ധന മുന്നോട്ടുവെച്ചിരുന്നു. മുമ്പ് എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള സർക്കാർ തീരുമാനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP