Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ തട്ടിപ്പു നടന്നത് എസ്‌ബിഐയിൽ; കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടയിൽ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചത് 8,622 തട്ടിപ്പുകാർ: ഇക്കാലയളവിൽ പിഎൻബി മാത്രം റിപ്പോർട്ട് ചെയ്തത് 471 തട്ടിപ്പു കേസുകൾ

പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ തട്ടിപ്പു നടന്നത് എസ്‌ബിഐയിൽ; കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടയിൽ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചത് 8,622 തട്ടിപ്പുകാർ: ഇക്കാലയളവിൽ പിഎൻബി മാത്രം റിപ്പോർട്ട് ചെയ്തത് 471 തട്ടിപ്പു കേസുകൾ

ന്യുഡൽഹി: ഇന്ത്യയിലെ പ്രമുഖ വജ്ര വ്യാപാരിയായ നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ച് 11400കോടിയുമായി മുങ്ങിയതോടെ ബാങ്കുകളിൽ നിന്നും പുറത്ത് വരുന്നത് കോടികളുടെ തട്ടിപ്പു കഥകൾ. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് ആയിരക്കണക്കിന് വ്യാപാരികളാണ് കോടികൾ തട്ടി എടുത്തിട്ടുള്ളത്. ആരെയും ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പൊതുമേഖലാ ബാങ്കുകളിൽ എസ്‌ബിഐയിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത്.മൂന്ന് സാമ്പത്തിക വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളിൽ 8,622 തട്ടിപ്പു കേസുകൾ റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല ഈ മാസം ആദ്യം ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ 2014-15 വർഷത്തിലും 2016-17 വർഷത്തിലുമായി 471 തട്ടിപ്പു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2014-15 വർഷത്തിൽ പി.എൻ.ബിയിൽ മാത്രം 180 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015-16ൽ അത് 131 കേസുകളാണെങ്കിൽ 2016-17 ൽ അത് 160 എണ്ണമായി വർധിച്ചു.

21 പൊതുമേഖലാ ബാങ്കുകളിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത്. 2014-15 വർഷത്തിൽ 893 എണ്ണം. അടുത്ത വർഷം അത് 770 ആയി കുറഞ്ഞെങ്കിലും 2016-17ൽ വീണ്ടും 803ലേക്ക് ഉയർന്നു.

തട്ടിപ്പിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനം ബാങ്ക് ഓഫ് ബറോഡക്കാണ്. 2014-15 വർഷത്തിൽ 303 കേസുകളും പിന്നീടുള്ള വർഷങ്ങളിൽ 255ഉം 224ഉം കേസുകളും റിപ്പോർട്ട് ചെയ്തു. കേസുകൾ കൂടുതലുണ്ടെങ്കിലും ഇതിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരായ നടപടികൾ നാമമാത്രമാണ്.

2015ൽ പൊതുമേഖലാ ബാങ്കുകളിലെ 2,748 ജീവനക്കാർക്കെതിരെയാണ്? നടപടി സ്വീകരിച്ചതെന്ന് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. 2016ൽ അത് 1994 ആയി കുറഞ്ഞു. 2017 ജനുവരി മുതൽ മാർച്ച്? വരെ 458 ജീവനക്കാരാണ് നടപടി നേരിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP