Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈ ദിവസങ്ങളിൽ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഇടയ്ക്കിടെ പരിശോധിക്കുക; എടിഎം മെഷിനുകളെ ബാധിച്ച വൈറസ് വൻതോതിൽ കാശടിച്ചുമാറ്റുമെന്ന മുന്നറിയിപ്പുമായി എഫ്.ബി.ഐ; പണം പോയത് അറിഞ്ഞില്ലെങ്കിൽ ക്ലെയിം ചെയ്യാൻ പോലും കഴിഞ്ഞേക്കില്ല

ഈ ദിവസങ്ങളിൽ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഇടയ്ക്കിടെ പരിശോധിക്കുക; എടിഎം മെഷിനുകളെ ബാധിച്ച വൈറസ് വൻതോതിൽ കാശടിച്ചുമാറ്റുമെന്ന മുന്നറിയിപ്പുമായി എഫ്.ബി.ഐ; പണം പോയത് അറിഞ്ഞില്ലെങ്കിൽ ക്ലെയിം ചെയ്യാൻ പോലും കഴിഞ്ഞേക്കില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകമെങ്ങുമുള്ള എടിഎം മെഷിനുകളിൽനിന്ന് കാശടിച്ചുമാറ്റുന്ന തരത്തിൽ സൈബർ ക്രിമിനലുകൾ ഹാക്കിങ് നടത്തിയതായി എഫ്.ബി.ഐ.യുടെ മുന്നറിയിപ്പ്. എടിഎമ്മുകളിൽ കടത്തിവിട്ട മാൽവേറുകളുപയോഗിച്ചാണ് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുക. ഇതുസംബന്ധിച്ച് എഫ്.ബി.ഐ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രഹസ്യമായി മുന്നറിയിപ്പ് കൈമാറിയത്.

നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഇടയ്ക്കിടെ പരിശോധിച്ച് തട്ടിപ്് നടന്നിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. യഥാസമയം തട്ടിപ്പ് കണ്ടെത്തിയാൽ അക്കാര്യം ബാങ്കിലറിയിക്കാനും ക്ലെയിം ചെയ്യാനും സാധിക്കും. എടിഎമ്മുകളിൽനിന്ന് കോടിക്കണക്കിന് രൂപ ചോർന്നുപോകാനിടയുണ്ടെന്നാണ് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്.

അത്യാധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനമില്ലാത്ത ചെറുകിട ബാങ്കുകളുടെ എടിഎമ്മുകളാണ് ഹാക്കർമാർ പ്രധാനമായും ലക്ഷ്യമിടുക. വ്യാജമായി കാർഡുകൾ നിർമ്മിച്ചും അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ എടിഎം മെഷിനുകളിൽനിന്ന് ശേഖരിച്ചും തട്ടിപ്പ് നടത്താനിടയുണ്ടെന്ന് ക്രെബെസ് ഓൺ സെക്യൂരിറ്റി എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.

സൈബർ സുരക്ഷയ്ക്കായി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും എടിഎം സേവനങ്ങൾ തേഡ് പാർട്ടിയെ ഉപയോഗിച്ച് നടത്തുന്നതുമായ ബാങ്കുകളാണ് സുരക്ഷാഭീഷണി നേരിടുന്നതെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ജാക്‌പോട്ടിങ് ടെക്‌നിക്ക് എന്ന തട്ടിപ്പാണ് ഇതിനുപയോഗിക്കുകയെന്നും സൂചനയുണ്ട്.

ബ്രിട്ടീഷ് ബാങ്കുകൾക്ക് എഫ്ബിഐ ഈ വിവരം നൽകിയിട്ടുണ്ട്. എച്ച്എസ്‌ബിസിയും ബാർക്ലെയ്‌സുമുൾപ്പെടെയുള്ള ബാങ്കുകൾ വേണ്ട സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇക്കൊല്ലം ആദ്യം അമേരിക്കയിലെ ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പത്തുലക്ഷം ഡോളറിലേറെ ഹാക്കർമാർ അനധികൃതമായി പിൻവലിച്ചിരുന്നു. സമാനമായ തട്ടിപ്പ് മറ്റുരാജ്യങ്ങളിലെ എടിഎമ്മുകളിലും നടപ്പാക്കാനാണ് ഇവർ ശ്രമിക്കുന്നത്.

എടിഎമ്മുകളിലുപയോഗിക്കുന്ന കംപ്യൂട്ടർ ഓപ്പറേറ്റിങ് സംവിധാനവും സൈബർ ക്രിമിനലുകൾക്ക് സഹായകരമാകുന്നുണ്ട്. വിൻഡോസ് എക്‌സ്പി ഉപയോഗിക്കുന്ന എടിഎമ്മുകളിൽ തട്ടിപ്പ് നടക്കാൻ സാധ്യതയേറെയാണെന്ന് യു.എസ്. സീക്രട്ട് സർവീസ് ബാങ്കുകൾക്ക് ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പല ബാങ്കുകളും അവരുടെ എടിഎമ്മുകളുടെ ഓപ്പറേറ്റിങ് സിസ്റ്റ്ം അപ്‌ഗ്രേഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP