Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവനക്കാരുടെ നാളത്തെ സമരം ബാങ്കിങ് മേഖലയെ നിശ്ചലമാക്കും; പണിമുടക്ക് സേവനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി എസ് ബി ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളും

ജീവനക്കാരുടെ നാളത്തെ സമരം ബാങ്കിങ് മേഖലയെ നിശ്ചലമാക്കും; പണിമുടക്ക് സേവനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി എസ് ബി ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളും

ന്യൂഡൽഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് നാളെ നടക്കും. പണിമുടക്ക് ബാങ്കിങ് മേഖലയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് വിവിധ സംഘടനകൾ ചൊവ്വാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിങ് സേവനങ്ങളെ ബാധിക്കുമെന്ന് എസ്.ബി.ഐ, പി.എൻ.ബി, ബി.ഒ.ബി. തുടങ്ങിയ ബാങ്കുകൾ ഇടപാടുകരെ അറിയിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിലെ ഐ.സിഐസി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ്, കൊടാക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകൾ സാധാരണനിലയിൽ പ്രവർത്തിക്കും. ബാങ്കിങ് മേഖലയിലെ സ്ഥിരം ജോലികൾ കരാറടിസ്ഥാനത്തിൽ നൽകുന്നതുൾപ്പെടെ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിർദിഷ്ട തൊഴിൽനിയമ പരിഷ്‌കരണങ്ങൾക്കെതിരേയാണ് പ്രക്ഷോഭം.

നോട്ട് അസാധുവാക്കലിനെത്തുടർന്ന് ബാങ്ക് ജീവനക്കാർക്ക് അധികസമയം ജോലിചെയ്യേണ്ടിവന്നതിന് നഷ്ടപരിഹാരം നൽകുക, കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ മനപ്പൂർവം വീഴ്ച വരുത്തുന്നവർക്കെതെിരെ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് യൂണിയനുകൾ ഉന്നയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP