Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപഭോക്താവിനെ കൊള്ളയടിക്കാനുള്ള യാതൊരു അവസരവും പാഴാക്കാതെ ബാങ്കുകൾ; ഒഴിവാക്കിയില്ലെങ്കിൽ പഴയ എടിഎം കാർഡുകൾക്കും സേവന നിരക്ക് ഈടാക്കും; പ്രവർത്തനസജ്ജമാകുന്ന ഘട്ടത്തിൽ കൊള്ളയടിക്കാൻ പച്ചക്കൊടി കാട്ടി അധികൃതർ; 500 രൂപ വരെ ഈടാക്കി ബാങ്കുകൾ

ഉപഭോക്താവിനെ കൊള്ളയടിക്കാനുള്ള യാതൊരു അവസരവും പാഴാക്കാതെ ബാങ്കുകൾ; ഒഴിവാക്കിയില്ലെങ്കിൽ പഴയ എടിഎം കാർഡുകൾക്കും സേവന നിരക്ക് ഈടാക്കും; പ്രവർത്തനസജ്ജമാകുന്ന ഘട്ടത്തിൽ കൊള്ളയടിക്കാൻ പച്ചക്കൊടി കാട്ടി അധികൃതർ; 500 രൂപ വരെ ഈടാക്കി ബാങ്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വൻകിടക്കാർ കോടാനുകോടികൾ മോഷ്ടിച്ചു വിദേശത്തേക്ക് കടത്തുമ്പോഴും സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിച്ച് മുന്നേറുന്ന നിലപാടാണ് നമ്മുടെ പൊതുമേഖലാ ബാങ്കുകൾ കൈക്കൊള്ളുന്നത്. എടിഎം സേവന നിരക്കിന്റെ പേരിലും മറ്റു വൻ കൊള്ളയാണ് ബാങ്ക് അധികാരികൾ നടത്തുന്നത്. പുതിയ എ.ടി.എം. കാർഡ് ലഭിച്ചതിനുശേഷവും പഴയ കാർഡ് കൊണ്ടുനടക്കുമ്പോൾ അതിന് പോക്കറ്റിൽ നിന്നും പണം കൊടുക്കേണ്ട അവസ്ഥ വരും. പഴയ കാർഡ് ഒഴിവാക്കിയില്ലെങ്കിൽ ഇതിനും ബാങ്ക് വാർഷിക സേവനനിരക്ക് ഈടാക്കാൻ ബാങ്കുകൾ തീരുമാനിച്ചിരിക്കയാണ്.

പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും അക്കൗണ്ടുള്ളവർക്ക് ഇത് ബാധകമാണ്. പുതിയ എ.ടി.എം. കാർഡ് ലഭിക്കുമ്പോൾ, പഴയത് ബാങ്കിൽ നൽകുകയോ സ്വമേധയാ ബ്ലോക്ക് ചെയ്യുകയോ വേണം. ഇല്ലെങ്കിൽ ഇത് പ്രവർത്തനസജ്ജമെന്നുകണ്ട് ബാങ്കുകൾ സേവനനിരക്ക് ഈടാക്കും.

കാലാവധി രേഖപ്പെടുത്തിയ കാർഡുകൾ കാലാവധിതീർന്ന് പുതുക്കിവരുമ്പോൾ മാത്രമാണ് പഴയ കാർഡ് ഉപയോഗശൂന്യമാകുക. അല്ലെങ്കിൽ ഈ കാർഡിനും സാധാരണ ഈടാക്കുന്ന നിരക്കുകളെല്ലാം ബാധകമായിരിക്കും. നിലവിൽ വ്യത്യസ്ത ബാങ്കുകളിൽ വ്യത്യസ്ത വാർഷിക സേവനനിരക്കുകളാണ് എ.ടി.എം. കാർഡുകൾക്ക് ഈടാക്കുന്നത്. 150 രൂപ മുതൽ 500 രൂപവരെ ഈടാക്കുന്ന ബാങ്കുകളുണ്ട്.

എ.ടി.എം. കേന്ദ്രങ്ങളിൽ ഡെബിറ്റ് കാർഡ് ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇടപാടുകളുടെ എണ്ണം നിയന്ത്രിച്ച്, അധിക ഉപയോഗത്തിന് പിഴ ഈടാക്കുന്നത്. രണ്ടു കാർഡുകൾ കൈവശമുള്ളവർക്ക് ഇവ ഉപയോഗിച്ച് പിഴകൂടാതെ മാസം 10 ഇടപാടുകൾവരെ നടത്താനാകും. ഇതിനുശേഷംവരുന്ന ഇടപാടുകൾക്ക് മാത്രമാണ് പിഴ ഈടാക്കുന്നതെന്ന് എസ്.ബി.ഐ. അധികൃതർ പറഞ്ഞു.

ബാങ്കിങ് നിയമപ്രകാരം പുതിയ കാർഡ് നൽകുമ്പോൾ പഴയ കാർഡ് അതത് ബാങ്കിൽ ഏൽപ്പിക്കേണ്ടതാണ്. തിരിച്ചുനൽകിയില്ലെങ്കിൽ നിയമവിരുദ്ധമായി കണക്കാക്കാനാകില്ല. ഒരു അക്കൗണ്ടിന് ഒരു എ.ടിഎം. കാർഡ് മാത്രമേ ഉപയോഗിക്കാവൂയെന്ന് നിഷ്‌കർഷിക്കുന്നില്ലെന്നും എസ്.ബി.ഐ. അധികൃതർ വ്യക്തമാക്കി.

നേരത്തെ ഉപഭോക്താക്കളുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ മിനിമം ബാലൻസിനുള്ള പിഴയിൽ കുറവ് വരുത്തി. ഉപഭോക്താക്കൾ ഒന്നടങ്കം പ്രതിഷേധിച്ചപ്പോൾ പിഴയിൽ 75 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. അതായത് മെട്രോകളിലും നഗരങ്ങളിലും പിഴ 50 രൂപയിൽനിന്ന് 15 ആയാണു കുറച്ചിരിക്കുന്നത്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും പിഴ 40ൽനിന്ന് 12 രൂപയായും കുറച്ചിട്ടുണ്ട്. അതേസമയം പിഴയ്ക്കു പത്തു രൂപ ജിഎസ്ടി ഈടാക്കും.

പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്താണു ബാങ്കിന്റെ തീരുമാനം. ബാങ്കിന്റെ 25 കോടി ഉപഭോക്താക്കൾക്ക് ഈ തീരുമാനം കൊണ്ട് ഗുണം ലഭിക്കും. മിനിമം ബാലൻസ് ഇല്ലെന്നതിന്റെ പേരിൽ എട്ടുമാസം കൊണ്ട് 1,771 കോടി രൂപ ബാങ്കുകൾ ഈടാക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ വലിയ തോതിലുള്ള വിമർശനവും ഉയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP