Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിനിമം ബാലൻസിനെ ഇനി നിങ്ങൾ എന്തിന് പേടിക്കണം..? അക്കൗണ്ടിൽ നിന്നുള്ള പണം ചോരുന്നത് എങ്ങനെ ഒഴിവാക്കാം..

മിനിമം ബാലൻസിനെ ഇനി നിങ്ങൾ എന്തിന് പേടിക്കണം..? അക്കൗണ്ടിൽ നിന്നുള്ള പണം ചോരുന്നത് എങ്ങനെ ഒഴിവാക്കാം..

സനോജ് തെക്കെക്കര

ല്ലാ ബാങ്ക് അകൗണ്ട് ഉടമകളുടെയും ഇപ്പോഴത്തെ പേടി സ്വപ്നമാണ് മിനിമം ബാലൻസെന്ന വില്ലൻ. ബാങ്ക് അക്കൗണ്ടുകൾ സർവ്വസാധാരണമായതോടെ പണമുള്ളവന്റെയും ഇല്ലാത്തവന്റെയും പോക്കറ്റ് ചോർത്തുന്ന വില്ലനായി മാറിയിരിക്കുകയാണ് മിനിമം ബാലൻസ്. ഓരോ അക്കൗണ്ടിലും വേണ്ട മിനിമം ബാലൻസ് (ആവറേജ് മന്ത്‌ലി ബാലൻസ് AMB) കണക്കാക്കുന്ന രീതി മനസ്സിലാക്കിയാൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെന്നെ പേരിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള പണ ചോർച്ച നിങ്ങൾക്ക് ഒഴിവാക്കാനാകും.

മിനിമം ബാലൻസ് (ആവറേജ് മന്ത്‌ലി ബാലൻസ് AMB) കണക്കാക്കുന്നതെങ്ങിനെ...?

അകൗണ്ടിലെ ഓരോ ദിവസത്തെയും ക്ലോസിങ് ബാലൻസുകളുടെ ഒരു മാസത്തെ തുകയെ ആ മാസത്തിന്റെ ദിവസങ്ങൾ കൊണ്ട് ഭാഗിക്കുമ്പോൾ കിട്ടുന്നതാണ് നിങ്ങളുടെ ആവറേജ് മന്ത്‌ലി ബാലൻസ്. ഈ തുക എല്ലാ ദിവസവും നിങ്ങളുടെ അക്കൗണ്ടിൽ സൂക്ഷിക്കണമെന്നില്ല.
അതായത്

ഉദാഹരണത്തിന് :

1000 രൂപ മിനിമം ബാലൻസ് അക്കൗണ്ടിൽ വേണ്ട ഒരാൾക്ക്
ദിവസവും 1000 രൂപ വീതം 30 ദിവസവും സൂക്ഷിക്കേണ്ടി വരും
അതായത് 1000 രൂപ ഃ 30 ദിവസം
മിനിമം ബാലൻസ് =
30,000 ÷ 30 = 1000

പക്ഷേ മറ്റൊരു വഴി കൂടെയുണ്ട്
മാസം 30,000 രൂപ ശമ്പളമുണ്ടെങ്കിൽ
മിനിമം ബാലൻസ് നിലനിർത്താൻ
30,000 രൂപ ഃ 1 ദിവസം
മിനിമം ബാലൻസ് =
30,000 ÷ 30 = 1000

അതായത് നിങ്ങളുടെ കയ്യിലെത്തുന്ന വലിയ തുക, ഒരു ദിവസം അകൗണ്ടിൽ സൂക്ഷിച്ചാൽ മതിയാകും. സാലറി അകൗണ്ടുകൾക്ക് ബാങ്കുകൾ മിനിമം ബാലൻസ് നിബന്ധന വെക്കാത്തതിനു കാരണവും ഇതാണ്. ഇത്തരത്തിൽ, കയ്യിൽ വരുന്ന പണം ഏതാനും ദിവസത്തേക്ക് ബാങ്കിലിട്ട് മിനിമം ബാലൻസ് എന്ന വില്ലനെ നമുക്ക് നേരിടാം. അല്ലാത്ത പക്ഷം മാസം മുഴുവൻ എല്ലാ ദിവസവും അകൗണ്ടിൽ ആയിരം രൂപ സൂക്ഷിക്കേണ്ടി വരും. ഇത്തരത്തിൽ അല്പമൊന്ന് ശ്രദ്ധിച്ചാൽ മിനിമം ബാലൻസ് എന്ന വില്ലനെ നമുക്ക് നിസ്സാരമായി പിടിച്ചക്കെട്ടാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP