Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്തു കൊല്ലമായി ശമ്പള വർധനയില്ലാതെ പാവം മുകേഷ് അംബാനി; അഞ്ചുവർഷത്തേക്ക് കൂടി ചെയർമാൻ സ്ഥാനം നീട്ടി നൽകിയ ഷെയർഹോൾഡേഴ്‌സ് യോഗത്തിൽ വാർഷിക ശമ്പളം 15 കോടിയായി നിലനിർത്തും; ബോണസായി എടുക്കാൻ ലാഭവിഹിതവും; സുരക്ഷാചെലവ് വേറെയും; അംബാനിയുടെ ഒരുവർഷത്തെ വരവ് ചെലവ് കണക്ക് ദൈവത്തിനുപോലും നിശ്ചയമുണ്ടാവുമോ?

പത്തു കൊല്ലമായി ശമ്പള വർധനയില്ലാതെ പാവം മുകേഷ് അംബാനി; അഞ്ചുവർഷത്തേക്ക് കൂടി ചെയർമാൻ സ്ഥാനം നീട്ടി നൽകിയ ഷെയർഹോൾഡേഴ്‌സ് യോഗത്തിൽ വാർഷിക ശമ്പളം 15 കോടിയായി നിലനിർത്തും; ബോണസായി എടുക്കാൻ ലാഭവിഹിതവും; സുരക്ഷാചെലവ് വേറെയും; അംബാനിയുടെ ഒരുവർഷത്തെ വരവ് ചെലവ് കണക്ക് ദൈവത്തിനുപോലും നിശ്ചയമുണ്ടാവുമോ?

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനാഢ്യനാണ് മുകേഷ് അംബാനി. റിലയൻസ് സാമ്രാജ്യത്തിന്റെ ഉടമയായ അദ്ദേഹത്തെ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായി അഞ്ചുവർഷത്തേക്കുകൂടി നിയമിച്ചത് കഴിഞ്ഞദിവസമാണ്. അടുത്ത വർഷം ഏപ്രിൽ 19-നാണ് നിലവിലെ കരാർ കാലാവധി കഴിയുന്നത്. തുടർന്ന് അഞ്ചുവർഷത്തേക്കായിരിക്കും നിയമനം. മുംബൈയിൽ ജൂലൈ അ്ഞ്ചിന് ചേർന്ന കമ്പനിയുടെ 41-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിന്റെതാണ് തീരുമാനം.

കഴിഞ്ഞ പത്തുവർഷമായി ശമ്പളവർഷധനവില്ലാതെയാണ് മുകേഷിന്റെ പ്രവർത്തനമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. പത്തുവർഷമായി വർഷം 15 കോടി രൂപയാണ് അദ്ദേഹം കൈപ്പറ്റുന്നത്. ശമ്പളത്തിന് പരിധി നിശ്ചയിച്ച് അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയാവുകയാണെന്ന് മ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ശമ്പളത്തിന് പുറമെ, മറ്റ് വിഭാഗങ്ങളിൽപ്പെടുത്തി 4.17 കോടി രൂപ ശമ്പള ഇനത്തിലും 59 ലക്ഷം രൂപ ആനുകൂല്യമായും നൽകുമെന്നും റിപ്പോർട്ടിലുണ്ട്.

കമ്പനിയുടെ ലാഭത്തിന് അനുസരിച്ച് ബോണസിനും മുകേഷിന് അർഹതയുണ്ടെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. യാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനും മുകേഷിനും ഭാര്യയ്ക്കും കൂടെയുള്ള സഹായികൾക്കും ചെലവാകുന്ന മുഴുവൻ തുകയും കമ്പനി വഹിക്കും. വീട്ടിലെ ചെലവുകളും കമ്പനിയാണ് വഹിക്കുക. ഇതൊക്കും ശമ്പളത്തോടൊപ്പമുള്ള പെർക്‌സിന്റെ ഭാഗമായി പരിഗണിക്കില്ല. അതുപോലെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി ചെലവിടുന്ന പണവും പൂർണമായും കമ്പനിയായിരിക്കും വഹിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതൊന്നും ശമ്പളത്തിന്റെ പരിധിയിൽവരുന്ന കാര്യവുമല്ല.

1977 മുതൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡിൽ മുകേഷ് അംഗമാണ്. 2002-ൽ അച്ഛൻ ധീരുഭായ് അംബാനി മരിച്ചതിനുശേഷമാണ് അദദ്ദേഹം ചെയർമാനായി ചുമതലയേറ്റത്. ഇതിനിടെ, സഹോദരൻ അനിൽ അംബാനിയുമായി ബിസിനസ് ബന്ധങ്ങൾ വേർപിരിയുകയും ചെയ്തു. അനിലിന്റെ വ്യവസായ സംരംഭങ്ങൾ ഓരോന്നായി പൊളിയുമ്പോൾ, ലാഭത്തിൽനിന്ന് ലാഭത്തിലേക്ക് മുന്നേറുകയാണ് മുകേഷ്.

ഫോബ്‌സ് മാസികയുടെ റിപ്പോർ്ട്ടനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ധനാഢ്യനായ വ്യക്തിയാണ് മുകേഷ്. കഴിഞ്ഞ 11 വർഷമായി അദ്ദേഹം ഈ സ്ഥാനത്തുതുടരുന്നു. 2018-ലെ കണക്കനുസരിച്ച് 4019 കോടി ഡോളറാണ് (2.60 ലക്ഷം കോടി രൂപ) മുകേഷിന്റെ ആകെ ആസ്തി. കഴിഞ്ഞ ഒരുവർഷത്തിനിടെ 72.84 ശതമാനം വർധനവാണ് അദ്ദേഹത്തിന്റെ സ്വത്തിലുണ്ടായത്. ആഗോളതലത്തിൽ 19-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 2017-ൽ 33-ാം സ്ഥാനത്തായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP