Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പെട്രോളിന് ഇനി 22 രൂപയോ! തമാശയെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ; ചൈനയുടെ പാത പിന്തുടർന്ന് മെഥനോൾ ചേർത്തുള്ള പെട്രോൾ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ; പദ്ധതി പ്രാബല്യത്തിൽ വന്നാൽ മലിനീകരണ നിയന്ത്രണത്തിനൊപ്പം രാജ്യത്ത് പെട്രോൾ വില 22 രുപയാകും; അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പദ്ധതി പ്രഖാപിക്കുമെന്ന് നിതിൻ ഗഡ്ക്കരി

പെട്രോളിന് ഇനി 22 രൂപയോ! തമാശയെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ; ചൈനയുടെ പാത പിന്തുടർന്ന് മെഥനോൾ ചേർത്തുള്ള പെട്രോൾ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ; പദ്ധതി പ്രാബല്യത്തിൽ വന്നാൽ മലിനീകരണ നിയന്ത്രണത്തിനൊപ്പം രാജ്യത്ത് പെട്രോൾ വില 22 രുപയാകും; അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പദ്ധതി പ്രഖാപിക്കുമെന്ന് നിതിൻ ഗഡ്ക്കരി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കേന്ദ്രമന്ത്രി ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് രാജ്യത്തെ ജനങ്ങൾ. പെട്രോൾ ലിറ്ററിന് 22 രുപക്ക് വിൽക്കാൻ സാധിക്കുമെന്ന പ്രഖ്യാപനമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. മെഥനോൽ ചേർത്തുള്ള പെട്രോളാണ് ഈ വിലയിൽ ലഭിക്കുക. മലിനീകരണം കുറയുന്നതിനൊപ്പം വിലയും കുറയുമെന്നതാണ് ഈ പെട്രോളിന്റെ ഗുണം. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

മലിനീകരണം കുറയ്ക്കുന്നതിന് പെട്രോളിൽ 15 ശതമാനം മെഥനോൾ ചേർക്കാൻ പദ്ധതിയുണ്ടെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതു പ്രഖ്യാപിക്കുമെന്ന് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. ഇതോടെ പെട്രോളിന് വിലകുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മെഥനോൾ ചേർത്തുള്ള പെട്രോൾ ഉപയോഗിക്കുന്ന ചൈനയിൽ, പെട്രോളിന് 17 രൂപ മാത്രമാണ് വിലയെന്നു പറഞ്ഞ മന്ത്രി, ഇന്ത്യയിൽ വില 22 രൂപയാക്കാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സ്വീഡിഷ് വാഹനനിർമ്മാണക്കമ്പനിയായ വോൾവോ മെഥനോൾ ചേർത്തുള്ള പെട്രോൾ ഉപയോഗിക്കുന്ന പ്രത്യേക എൻജിൻ അവതരിപ്പിച്ചതായും ഇതുപയോഗിച്ച് 25 ബസുകൾ ഓടിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'എഴുപതിനായിരം കോടി രൂപയോളം ചെലവുവരുന്ന പെട്രോൾ റിഫൈനറികൾ നിർമ്മിക്കുന്നതിനുപകരം ഇക്കാര്യം ആലോചിക്കാൻ പെട്രോളിയം മന്ത്രാലയത്തോട് ശുപാർശചെയ്തിട്ടുണ്ട്. മെഥനോളിന് ആകെ വേണ്ട നിക്ഷേപം ഒന്നരലക്ഷം കോടി മാത്രമാണ്. വർഷം 22 ശതമാനമാണ് കാർ വിൽപ്പനയിൽ വർധനയുണ്ടായത്. അടുത്ത സാമ്പത്തികവർഷം റോഡ് പദ്ധതികൾ 20,000 കിലോമീറ്ററിലേക്കെത്തിക്കും. ഇപ്പോഴുള്ളത് 16,000 കിലോമീറ്ററാണ്. ഈ സർക്കാർ ഇതുവരെ ഏഴു ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്.' -അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP