Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇൻഫോസിസ് സിഇഒയുടെ ശമ്പളം മൂന്നിലൊന്നായി കുറഞ്ഞതെങ്ങനെ? മുൻവർഷം 48.7 കോടി രൂപ കൈപ്പറ്റിയ വിശാൽ സിക്ക ഈ വർഷം വീട്ടിൽകൊണ്ടുപോയത് 16.01 കോടി മാത്രം

ഇൻഫോസിസ് സിഇഒയുടെ ശമ്പളം മൂന്നിലൊന്നായി കുറഞ്ഞതെങ്ങനെ? മുൻവർഷം 48.7 കോടി രൂപ കൈപ്പറ്റിയ വിശാൽ സിക്ക ഈ വർഷം വീട്ടിൽകൊണ്ടുപോയത് 16.01 കോടി മാത്രം

ന്ത്യയിലേറ്റവും കൂടുതൽ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരിലൊരാളാണ് ഇൻഫോസിസ് സിഇഒ. വിശാൽ സിക്ക. 2015-16 സാമ്പത്തിക വർഷത്തിൽ 48.7 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ വാർഷിക ശമ്പളം. എന്നാൽ 2017 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇൻഫോസിസ് സി.ഇഒയുടെ വരുമാനത്തിലുണ്ടായത് 67 ശതമാനം വീഴ്ച. കമ്പനിയിലെ മറ്റ് ഉന്നതർ മുൻവർഷത്തെക്കാൾ ഉയർന്ന ശമ്പളവുമായി പോയപ്പോഴാണ് സിക്കയുടെ പ്രതിഫലത്തിൽ വലിയ തോതിലുള്ള കുറവുണ്ടായത്.

16.01 കോടി രുപയാണ് 2016-17 സാമ്പത്തിക വർഷം സിക്കയ്ക്ക് ലഭിച്ചതെന്ന് ഇൻഫോസിസിന്റെ ബാലൻസ് ഷീറ്റ് വ്യക്തമാക്കുന്നു. പണമായുള്ള വരുമാനത്തിലാണ് വൻതോതിലുള്ള കുറവ് വന്നത്. ഫിക്‌സഡ് പേ, ഇൻസന്റീവ്, ബോണസ് എന്നിവയുൾപ്പെടെയാണിത്. 2015-16 വർഷം 28.15 കോടി രൂപ ബോണസായി ലഭിച്ചപ്പോൾ 2017 സാമ്പത്തിക വർഷത്തിൽ അദ്ദേഹത്തിന് ലഭിച്ച ബോണസ് 5.30 കോടി രൂപ മാത്രം.

ഇൻസന്റീവ് ഇനത്തിൽ 12.9 കോടി രൂപ സിക്കയ്ക്ക് ലഭിച്ചു. തൊട്ടുമുമ്പത്തെ വർഷം ഇത് 18.6 കോടി രൂപയായിരുന്നു. ഓഹരിയുൾപ്പെടെയുള്ള ആകെ വരുമാനം 45.11 കോടി രൂപയാണ്. മുൻവർഷത്തെക്കാൾ ഏഴുശതമാനം കുറവ് ഇതിലുണ്ടായി. എന്നാൽ, അടിസ്ഥാന ശമ്പളത്തിൽ നേരീയ വർധനുണ്ടായിട്ടുമുണ്ട്. 6.46 കോടിയാണ് 2017 സാമ്പത്തിക വർഷത്തെ അടിസ്ഥാന ശമ്പളം. മുൻവർഷം ഇത് 5.81 കോടിയായിരുന്നു.

ഇൻഫോസിസിലെ സാധാരണജീവനക്കാരുടേതിനെക്കാൾ 283.07 മടങ്ങ് അധികമാണ് സിക്കയുടെ ശമ്പളം. സാധാരണജീവനക്കാരുടെ വാർഷികശമ്പളം 5,65,585 രൂപയാണ്.. സിക്കയ്ക്ക് ഇത്രയും വലിയ തുക ശമ്പളമായി നൽകുന്നതിനെ ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി വിമർശിച്ചിരുന്നു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി.പ്രവീൺ റാവുവിന്റെ ഉയർന്ന വേതനത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

2017 സാമ്പത്തിക വർഷം റാവു വീട്ടിൽക്കൊണ്ടുപോയത് 11.80 കോടി രൂപയാണ്. മുൻവർഷമിത് 8.14 കോടി രൂപയായിരുന്നു. ഡപ്യൂട്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ രവി കുമാർ 14.87 കോടി രൂപയും സ്വന്തമാക്കി (മുൻവർഷം 8.27 കോടി ). ഇൻഫോസിസിന്റെ പ്രസിഡന്റുമാരായ മോഹിത് ജോഷിക്ക് 14.62 കോടിയും (മുൻവർഷം 8.4 കോടി), സന്ദീപ് ദദ്‌ലാനിക്ക് 14.97 കോടി രൂപയും (8.4 കോടി) രാജേഷ് മൂർത്തിക്ക് 14.25 കോടിയും (8.55 കോടി) ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP